2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

അവനെന്നോട് പറഞ്ഞു

അതെ, എനിക്കാരും ഇല്ല 
ഞാൻ നിരാശനാണ് 
എനിക്ക് ചുറ്റുമുള്ളവർ 
ആണ് പെണ്ണിനേയും 
പെണ്ണ് ആണിനേയും 
സ്നേഹിക്കുന്നവരാണ് 
ഞാനാകട്ടെ , 
ഒരാണിനെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നു  



ഒരാണിനെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നു 
ഒരാണും എന്നെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നില്ല 
ഒരാണും എന്നോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നില്ല 
പണ്ട് ഞാനും നിങ്ങളെപ്പോലെയായിരുന്നു 
ഞാനും ഒരു പെണ്ണിനെ സ്നേഹിച്ചിരുന്നു 
എന്നിട്ടെന്താ, അവളൊരിക്കലും എന്നെ 
സ്നേഹിച്ചിരുന്നില്ല 
എല്ലാം ഫ്രോഡുകൾ ആണ് 
എന്ത് ചെയ്യാം 


ആദ്യ കാമുകി വഞ്ചിച്ചു 
അതെൻറെ മനസിനേറ്റ 
വലിയൊരു ക്ഷതമായിരുന്നു 
ഞാൻ പിന്നെ ഒരു പെണ്ണിനേയും പ്രേമിച്ചില്ല 
ആണിനെ സ്നേഹിച്ചു 
അവനെനിക്ക് അവൻറെ തുടകൾ അടുപ്പിച്ചു വെച്ച് തന്നു 
അല്ലാതെ എന്നെ സ്നേഹിക്കാൻ 
അവനു കഴിഞ്ഞില്ല 
പലര് വന്നു 
പലരു പോയി 
ആരും ഒരു നന്ദി വാക്ക് പോലും ചൊല്ലിയില്ല 



വീണ്ടും ഒരു കാമുകി കടന്നു വന്നു 
അവൾക്ക് വേണ്ടിയിരുന്നത് പണം 
പണം മാത്രം 
പണവുമായി അവൾ പോയി 
വീണ്ടും ഞാൻ സ്വവർഗ ബന്ധങ്ങളിലേക്ക് തിരിഞ്ഞു 
പെണ്ണിന് മാത്രമല്ല , ആണിനും പണം വേണമെന്ന് 
അവനെന്നെ പഠിപ്പിച്ചു 
പണം നൽകിയാലും സ്നേഹം കിട്ടില്ല 
എന്നവനെന്നെ പഠിപ്പിച്ചു 
പണം വാങ്ങി എണ്ണി നോക്കിയിട്ട് 
അവൻ മലച്ചു കിടന്നു 
തുടകളകറ്റി പിന്നോട്ടാക്കി 
അവൻ മലച്ചു കിടന്നു 
വേഗം വേണം 
ഞാൻ  അവനുമേൽ കുനിയും മുൻപേ 
അവനെന്നോട് പറഞ്ഞു  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ