2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

പിന്നീടവൻ വിവാഹിതനായി

ഓ എന്ത് പറയാനാ 
ഞാനിപ്പോൾ പഴയത് പോലെ 
ആരെയും തേടി പിടിക്കാറില്ല 
എനിക്കുള്ളത് എന്റെയടുത്ത് വരും 



എനിക്കൊരു സുഹൃത്ത് ഉണ്ടായിരുന്നു 
അവൻ പറഞ്ഞത് മുഴുവൻ കള്ളമായിരുന്നു 
പ്ലാനെറ്റിലാണ് അവനെയാദ്യം കാണുന്നത് 
പിന്നെയവനെ ഓർക്കുട്ടിൽ കണ്ടു 
അന്നെനിക്കൊരു കുഴപ്പം ഉണ്ടായിരുന്നു 
എൻറെ ചരക്കിനെ വേറെ ആരും എടുക്കുനത് 
എനിക്കിഷ്ടമായിരുന്നില്ല 
അവനന്ന് പി ഡബ്ല്യൂ ഡി യിലെ 
ഒരു എന്ജിനീയരുടെ കുട്ടനായിരുന്നു 
അയാൾ കൊണ്ട് നടക്കുകയായിരുന്നു 
അവനു പണം വേണമായിരുന്നു 
അയാൾ പണം കൊടുക്കുമായിരുന്നു 
കൈക്കൂലി വാങ്ങുന്ന പണമല്ലേ 
അതവനെന്നോട് പറഞ്ഞിരുന്നില്ല 
ഞങ്ങൾ തമ്മിൽ ഇഷ്ടമായിരുന്നു 
ഞങ്ങളുടെ ബന്ധത്തിൽ പണം ഉണ്ടായിരുന്നില്ല 
അയാളുമായുള്ള ബന്ധത്തെ കുറിച്ച് 
അവനെന്നോട് പറഞ്ഞു 
പണം കൊടുക്കുന്ന കാര്യം മാത്രം പറഞ്ഞില്ല 
അയാൾക്ക് ഭാര്യയും മൂന്നു ചെറിയ കുട്ടികളും 
ഞാനവനോട് അയാളെ ഉപേക്ഷിക്കാൻ പറഞ്ഞു 
അതോടെ ഞാനുമായുള്ള ബന്ധം അവൻ മുറിച്ചു 
പിന്നീട് അവൻ ചെന്നൈ നഗരത്തിലേക്ക് പോയി 
അവിടെ അവനു ജോലിയായി 
നാട്ടിൽ അവധിക്ക് വന്നപ്പോൾ 
അവനെൻറെ ആവശ്യം നടപ്പാക്കി 
അയാളുമായുള്ള ബന്ധം മുറിച്ചു 



പിന്നീടവൻ വിവാഹിതനായി 
ഇപ്പോൾ കുറെ കാലമായി അവനെ കണ്ടിട്ട് 
ഹം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ