നിങ്ങൾ വിചാരിക്കും
ഇവൻ എത്ര കൊള്ളരുതാത്തവൻ
ഓരോ ചെറുക്കനെ കാണുമ്പോഴും
അവനൊരു ചിന്തയെ ഉള്ളൂ
ഉം , ചരക്ക് കൊള്ളാമല്ലോ
നിങ്ങൾ വിചാരിക്കും
ഇവനെത്ര കൊള്ളരുതാത്തവൻ
ഓരോ ചരക്ക് പയ്യനെ കാണുമ്പോഴും
അവനൊരു ചിന്തയെ ഉള്ളൂ
ഉം, ഈ ചരക്കിനെ ഒന്നെടുക്കണമല്ലോ
നിങ്ങൾ വിചാരിക്കും
ഇവനെത്ര കൊള്ളരുതാത്തവൻ
ഓരോ ചരക്കിനോടും ചക്കര വാക്ക് പറയും
കാര്യം സാധിക്കും
പിന്നെയവനെ മറക്കും
ഞാനെന്ത് ചെയ്യാനാണ്
ഓരോ ചരക്ക് പയ്യനോടും ഞാൻ പറയും
പ്രീയനെ , നീയെന്നെ വിട്ടു പോകരുത്
എനിക്ക് നിന്നോട് പ്രേമമാണ്
അവനൊക്കെ വേറെ പ്രേമം ഉണ്ട്
എതെങ്കിലുമൊക്കെ പെണ്ണുമായി
ഒരട്ജസ്റ്റ്മെൻറ് ആവാം
അല്ലാതെ ഒരു ബന്ധത്തിനില്ല
ഓരോ ചരക്ക് പയ്യനോടും ഞാൻ പറഞ്ഞു
നീയെന്നെ വിട്ടു പോകാതെ
നമ്മൾക്ക് സ്ഥിരമായി ബന്ധം തുടരാം
അവരൊക്കെ പറഞ്ഞു
സ്ഥിരമായി പറ്റില്ല , ഇടയ്ക്ക് വല്ലപ്പോഴും
നോക്കാം
എനിക്കിപ്പോഴും അനന്തുവിനോട്
അടങ്ങാത്ത പ്രേമമാണ്
അവനേതോ പെണ്ണിൻറെ പിന്നാലെയാണ്
അവനെ വിളിച്ചാൽ
അവനൊഴിഞ്ഞു മാറുന്നു
ആ മണ്ടൻ , ഞാനുമായുണ്ടായ
സെക്സ് അനുഭവങ്ങൾ
അവൾക്ക് വിവരിച്ചു കൊടുത്തത്രേ
അവളപ്പോൾ തന്നെ
അവനെ ക്കൊണ്ട് സത്യം ചെയ്യിച്ചു
ഇനിയെന്നെ കാണാൻ വരില്ലെന്ന്
എന്നിട്ട് ആ പൊങ്കൻ
അതെന്നെ വിളിച്ചു പറഞ്ഞു
ഇങ്ങനെയാണ് ഓരോരുത്തനും
ആർക്കും സ്ഥിരമായി പറ്റില്ല
അവനൂടെ മുട്ടി നിൽക്കുകയാണെങ്കിൽ
ഒന്നു വിളിച്ചാൽ വരാം
അല്ലാതെ , എന്റെതായിരിക്കാൻ
പറ്റില്ലാത്രെ
ഇനി പറയൂ
ഞാനെന്ത് വേണം
ഒരു രതിയോളം നീളുന്ന പ്രേമത്തിനു വഴങ്ങുകയല്ലാതെ
എനിക്കെന്ത് ചെയ്യാൻ
കഴിയും ?
ഇവൻ എത്ര കൊള്ളരുതാത്തവൻ
ഓരോ ചെറുക്കനെ കാണുമ്പോഴും
അവനൊരു ചിന്തയെ ഉള്ളൂ
ഉം , ചരക്ക് കൊള്ളാമല്ലോ
നിങ്ങൾ വിചാരിക്കും
ഇവനെത്ര കൊള്ളരുതാത്തവൻ
ഓരോ ചരക്ക് പയ്യനെ കാണുമ്പോഴും
അവനൊരു ചിന്തയെ ഉള്ളൂ
ഉം, ഈ ചരക്കിനെ ഒന്നെടുക്കണമല്ലോ
നിങ്ങൾ വിചാരിക്കും
ഇവനെത്ര കൊള്ളരുതാത്തവൻ
ഓരോ ചരക്കിനോടും ചക്കര വാക്ക് പറയും
കാര്യം സാധിക്കും
പിന്നെയവനെ മറക്കും
ഞാനെന്ത് ചെയ്യാനാണ്
ഓരോ ചരക്ക് പയ്യനോടും ഞാൻ പറയും
പ്രീയനെ , നീയെന്നെ വിട്ടു പോകരുത്
എനിക്ക് നിന്നോട് പ്രേമമാണ്
അവനൊക്കെ വേറെ പ്രേമം ഉണ്ട്
എതെങ്കിലുമൊക്കെ പെണ്ണുമായി
ഒരട്ജസ്റ്റ്മെൻറ് ആവാം
അല്ലാതെ ഒരു ബന്ധത്തിനില്ല
ഓരോ ചരക്ക് പയ്യനോടും ഞാൻ പറഞ്ഞു
നീയെന്നെ വിട്ടു പോകാതെ
നമ്മൾക്ക് സ്ഥിരമായി ബന്ധം തുടരാം
അവരൊക്കെ പറഞ്ഞു
സ്ഥിരമായി പറ്റില്ല , ഇടയ്ക്ക് വല്ലപ്പോഴും
നോക്കാം
എനിക്കിപ്പോഴും അനന്തുവിനോട്
അടങ്ങാത്ത പ്രേമമാണ്
അവനേതോ പെണ്ണിൻറെ പിന്നാലെയാണ്
അവനെ വിളിച്ചാൽ
അവനൊഴിഞ്ഞു മാറുന്നു
ആ മണ്ടൻ , ഞാനുമായുണ്ടായ
സെക്സ് അനുഭവങ്ങൾ
അവൾക്ക് വിവരിച്ചു കൊടുത്തത്രേ
അവളപ്പോൾ തന്നെ
അവനെ ക്കൊണ്ട് സത്യം ചെയ്യിച്ചു
ഇനിയെന്നെ കാണാൻ വരില്ലെന്ന്
എന്നിട്ട് ആ പൊങ്കൻ
അതെന്നെ വിളിച്ചു പറഞ്ഞു
ഇങ്ങനെയാണ് ഓരോരുത്തനും
ആർക്കും സ്ഥിരമായി പറ്റില്ല
അവനൂടെ മുട്ടി നിൽക്കുകയാണെങ്കിൽ
ഒന്നു വിളിച്ചാൽ വരാം
അല്ലാതെ , എന്റെതായിരിക്കാൻ
പറ്റില്ലാത്രെ
ഇനി പറയൂ
ഞാനെന്ത് വേണം
ഒരു രതിയോളം നീളുന്ന പ്രേമത്തിനു വഴങ്ങുകയല്ലാതെ
എനിക്കെന്ത് ചെയ്യാൻ
കഴിയും ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ