2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ജോസഫ് മാത്രം

പ്രണയം 
അതെന്നും എൻറെയുള്ളിൽ 
ഒരു ലഹരിയായി പടർന്നിരുന്നു 
ആ ലഹരിയുടെ ഗന്ധം എന്നിൽ നിറഞ്ഞു നിന്നു 
ആ ലഹരിയുടെ ഉന്മാദം എന്നിലെന്നും ഉണ്ടായിരുന്നു 
നിങ്ങൾക്കറിയാം എൻറെ ജീവിതം 
പത്താം ക്ലാസ്സിൽ ജോസഫിനെ പ്രണയിച്ചു തുടങ്ങിയ 
എൻറെ ജീവിതം 
അവനെത്ര സുന്ദരനായിരുന്നു 
ജീവിതത്തിലൊരിക്കലും 
അവനോളം സുന്ദരനായ ഒരാളെ കണ്ടെത്താൻ 
എനിക്കിന്നേവരെ കഴിഞ്ഞിട്ടില്ല 
ഒരു പക്ഷെ 
എന്റെ പ്രണയ പരാജയങ്ങളുടെ കഥ തുടങ്ങുന്നതും 
അവനിൽ നിന്നായിരിക്കണം 
ആദ്യമെല്ലാം കത്തുകളിലൂടെ പ്രണയം  തുടർന്നു 
ചിത്രത്തിൽ നിന്നും അവൻ മായുകയും 
അവിടെ പ്രസാദ് തെളിയുകയും ചെയ്തു 
അത് വെറും കാമൊന്മാദമായിരുന്നു 
കാമത്തിൽ പ്രസാദ് വന്നതോടെ 
ജോസഫിൻറെ ചിത്രം മാഞ്ഞു തുടങ്ങി 
പ്രണയം മാഞ്ഞു തുടങ്ങി 
ഒരുനാൾ പ്രസാദും പോയി 
അവിടേക്ക് ഞാൻ തമ്പി തോമസിനെ ഒരു നാൾ 
വലിച്ചിട്ടു 
പിന്നെ പലരെയും വലിച്ചിട്ടു 
എല്ലാവരെയും ഓർത്തെടുക്കാൻ കഴിഞ്ഞെന്നു വരില്ല 
അടുത്ത കാലത്ത് അനന്തുവിനെ പ്രണയിച്ചിരുന്നു 
ബി കോം ഫസ്റ്റ് ഇയറിൽ അവൻ വന്നു 
മൂന്നു വർഷങ്ങൾ 
അവനും അവൻറെ പകർചയാട്ടം മുഴുമിപ്പിച്ച്‌ പോയി 

ചോദിച്ചാൽ 
അനന്തുവാണോ 
അല്ല 
മനുവാണോ 
അല്ല 
രമേശ് കുമാർ ആണോ 
അല്ല 
അൻവർ 
അല്ല 
പിന്നിലേക്ക് പോകാം 
തമ്പി തോമസ്‌ 
അല്ല 
പ്രസാദ് 
അല്ല 
ജോസഫ് 
ഹതെ , എൻറെ ജോസഫ് 
ജോസഫ് മാത്രം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ