2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

ഇറങ്ങിപ്പോ

വിഫലങ്ങളായ പ്രണയങ്ങളുടെ ഗാഥകൾ 
ചൊല്ലാൻ ഞാൻ അവശേഷിച്ചു 
ഓരോ പ്രണയവും ഓരോ തീരാ വേദനയായിരുന്നു 
തീരാ വേദന 



ഞാനും ശ്രീജിത്തും തമ്മിലുള്ള ബന്ധം 
ഇന്നോർമ്മിക്കാൻ പോലും 
ആഗ്രഹിക്കാത്തത്ര വികലമായിരുന്നു 
അവൻ അവൻറെ അമ്മയെ 
എറ്റവും തീവ്രമായി സ്നേഹിച്ചു 
ഈഡിപ്പസ് കോമ്പ്ലെക്സ് 
അതെ , ഈഡിപ്പസ് കോമ്പ്ലക്സ് 
അവൻറെ അമ്മയെ ആരെങ്കിലും 
ഒന്ന് നോക്കുന്നത് പോലും 
ഒന്ന് ചിരിക്കുന്നത് പോലും 
ഒന്ന് സംസാരിക്കുന്നത് പോലും 
അവനിൽ അസ്വസ്ഥത ഉണർത്തി 



അവരൊരു ചരക്കായിരുന്നു 
അവൻ അവരുടെ ഒരു ഫോട്ടോ സ്റ്റാറ്റ് 
അവരുടെ അതേ നിറം 
അവരുടെ അതേ രൂപ ഭംഗി 
അവൻറെ മുടിച്ചുരുൾ 
അവളുടേത്‌ തന്നെ 
അവൻറെ നെറ്റിത്തടം 
അവളുടേത്‌ തന്നെ 
അവൻറെ കണ്ണുകൾ 
അവളുടേത്‌ തന്നെ 
അവൻറെ നാസിക 
അവളുടേത്‌ തന്നെ 
അവൻറെ അധരങ്ങൾ 
അവളുടേത്‌ തന്നെ 
ഒരേയൊരു വ്യത്യാസം 
മുലകളിലും വേഷത്തിലും 
അവളുടെ മധുര നാരങ്ങാ മുലകൾ 
അവനിൽ വെറും ഇഡ്ഡലി മുലകൾ 
അവൾ ചൂരീദാർ ധരിച്ചു 
അവൻ പാൻസും ഷർട്ടും 
അവൾ ബൈക്കോടിക്കും 
അവൻ പിന്നിലിരിക്കും 



ആദ്യം അവനും ഞാനുമായുള്ള ബന്ധം 
മധുരോദാരമായിരുന്നു 
അവൻ എൻറെയടുത്തെക്ക് വരുമ്പോൾ 
അവൾ മതിലിനു പിന്നിൽ നിന്ന് നിരീക്ഷിക്കും 
അവനെ തിരികെ ഗേറ്റ് വരെ കൊണ്ട് വിടുക 
എൻറെ ചുമതല ആയിരുന്നു 
ഗേറ്റ് വരെ ഞാൻ ചെല്ലും 
ഗേറ്റ് തുറന്ന് അകത്തേക്ക് 
അവൻ കയറുമ്പോൾ 
ഞാൻ തിരിച്ചു പോരും 



ഒരു ദിവസം അവൾ ക്ഷുഭിതയായി 
"സാറെന്നതാ കാണിച്ചേ ?"
അവളത് അറിഞ്ഞു എന്നെനിക്ക് മനസിലായി 
ഞാൻ അവളുടെ കണ്ണുകളിൽ തറച്ചു നോക്കി 
"നിൻറെ കാർബണ്‍ കോപ്പിയാ , അവൻ "
ഞാൻ പറഞ്ഞു 
അവൾ നാണിച്ചു 
കുലുങ്ങി ചിരിച്ചു 
പിന്നെയൊന്നും പറഞ്ഞില്ല 
അന്ന് മുതൽ 
അവൾ അവനോടൊപ്പം വരും 
സംസാരിച്ചിരിക്കും 
അവനെയും കൊണ്ട് പോകും 
അവനെയെനിക്ക് കിട്ടാതെയായി 
ഒരു ദിവസം ഞാൻ ചോദിച്ചു 
"കണ്ടോണ്ടിരുന്നിട്ട് എന്താ ?"
അവളുടെ മുഖത്ത് ഗൗരവം പടർന്നു 
ഒരു നിമിഷത്തിനു ശേഷം അവൾ പറഞ്ഞു 
"സാറങ്ങോട്ട്‌ വാ "
പോകാൻ നേരം അവൾ ചോദിച്ചു 
"വരുമോ ?"




ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നു 
രാത്രിയിൽ അവളുറങ്ങിക്കഴിഞ്ഞപ്പോൾ 
ഞാൻ എഴുന്നേറ്റ് അവൻറെയരുകിലേക്ക് ചെന്നു 
അവൻ കിടക്കയിൽ നിന്നെഴുന്നേറ്റ്‌ അകന്നു മാറി 
"ഇറങ്ങിപ്പോ" 
അവൻ കിതച്ചു 



അവനും ഞാനുമായുള്ള ബന്ധത്തിൻറെ 
തകർച്ചയായിരുന്നു അത്   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ