ഓരോ ജന്മത്തിലും ഞാൻ തേടിയത്
അവനെയായിരുന്നിരിക്കണം
വെറുതെ പറയുന്നതല്ല
ഒരു ചെക്കനോടും എനിക്ക്
ഇവനോട് തോന്നുന്നത് പോലെ
അവാച്യമായ ഒരു വികാരം
അനുഭവപ്പെട്ടിട്ടില്ല
കണ്ടു മുട്ടാൻ വിധിക്കപ്പെട്ട രണ്ടു പേർ
തമ്മിൽ കാണുമ്പോൾ അനുഭവപ്പെടുന്ന
ഒരവാച്യമായ ആനന്ദം
അതാണെനിക്ക് അനുഭവപ്പെട്ടത്
സത്യം പറയാം
അവനെ ഒന്ന് തൊടാൻ പോലും
എനിക്ക് കഴിഞ്ഞില്ല
അനവധി പേരെ തൊട്ട്
എൻറെ കൈകൾ
ഞാനശുദ്ധ മാക്കിയിരുന്നു
അനവധി പേരെ തൊട്ട്
എൻറെ ശരീരം
ഞാനശുദ്ധമാക്കിയിരുന്നു
ഞാനവനെ മിഴിച്ചു നോക്കി
അവൻ പുഞ്ചിരിച്ചു
അവൻറെ തേൻ ചൊടികളിൽ
രക്തം കിനിഞ്ഞു
ആലിംഗനത്തിൽ ചേർത്ത്
ഞാൻ അവൻറെ കാതിൽ മന്ത്രിച്ചു
"എനിക്ക് നിന്നെ മതി ,
നിനക്ക് ഞാനും "
"ഉം " അതേ പുഞ്ചിരിയോടെ
അവൻ സമ്മതമറിയിച്ചു
അവനെയായിരുന്നിരിക്കണം
വെറുതെ പറയുന്നതല്ല
ഒരു ചെക്കനോടും എനിക്ക്
ഇവനോട് തോന്നുന്നത് പോലെ
അവാച്യമായ ഒരു വികാരം
അനുഭവപ്പെട്ടിട്ടില്ല
കണ്ടു മുട്ടാൻ വിധിക്കപ്പെട്ട രണ്ടു പേർ
തമ്മിൽ കാണുമ്പോൾ അനുഭവപ്പെടുന്ന
ഒരവാച്യമായ ആനന്ദം
അതാണെനിക്ക് അനുഭവപ്പെട്ടത്
സത്യം പറയാം
അവനെ ഒന്ന് തൊടാൻ പോലും
എനിക്ക് കഴിഞ്ഞില്ല
അനവധി പേരെ തൊട്ട്
എൻറെ കൈകൾ
ഞാനശുദ്ധ മാക്കിയിരുന്നു
അനവധി പേരെ തൊട്ട്
എൻറെ ശരീരം
ഞാനശുദ്ധമാക്കിയിരുന്നു
ഞാനവനെ മിഴിച്ചു നോക്കി
അവൻ പുഞ്ചിരിച്ചു
അവൻറെ തേൻ ചൊടികളിൽ
രക്തം കിനിഞ്ഞു
ആലിംഗനത്തിൽ ചേർത്ത്
ഞാൻ അവൻറെ കാതിൽ മന്ത്രിച്ചു
"എനിക്ക് നിന്നെ മതി ,
നിനക്ക് ഞാനും "
"ഉം " അതേ പുഞ്ചിരിയോടെ
അവൻ സമ്മതമറിയിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ