അരവിന്ദുമായുള്ള എൻറെ പ്രണയം
അവസാനിച്ചു
ഞാനവനെ ഉപേക്ഷിച്ചതല്ല
അവനെന്നെ ഉപേക്ഷിച്ചതാണ്
അവനെ സ്വീകരിക്കാൻ
ഞാനിപ്പോഴും ഒരുക്കമാണ്
ഞാനവനു പ്രേമലേഖനങ്ങൾ എഴുതിയിരുന്നു
എഴുതരുതെന്ന് അവൻ പറയുന്നത് വരെ
ഏത് പ്രണയത്തിലും
ഇണ നീരസം കാട്ടുമ്പോൾ
നമ്മളറിയണം
അവനു നമ്മളിൽ താൽപ്പര്യം നഷ്ടമായെന്ന്
നാം ഒഴിഞ്ഞു കൊടുക്കണം
അവൻ വേറെ ആരെയെങ്കിലും നേടി ക്കാണും
കൂടുതൽ പണമുള്ള ആരെയെങ്കിലും
അതെ , സ്വവർഗ പ്രണയം
രൊക്കം പണത്തിൽ അധിഷ്ടിതമാണ്
ഒഴിഞ്ഞു പോകുന്നവർ പോയ്ക്കോട്ടെ
നമ്മൾക്ക് ഉള്ളവർ
നമ്മളെ തേടിവരും
ഇന്നലെ രാത്രി വായ്പ ചോദിചെത്തിയ
അഖിലിൻറെ സുഹൃത്തിനെ പോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ