2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

അവൻറെ അമ്മ

ഒരു ചെറുക്കനുണ്ട് 
അവനെ തനിച്ചു കണ്ടാലുടനെ ഞാൻ പറയും 
നിന്നെ എനിക്കൊന്നു കളിക്കണല്ലോടാ 
ഒരു തെറിയും പറഞ്ഞ് 
എന്റെ നേരെ നോക്കുക പോലും ചെയ്യാതെ 
അവനങ്ങ്‌ പോകും 



അത്രയ്ക്കങ്ങ് ചരക്കൊന്നുമല്ല 
എന്നാൽ വേണ്ടേന്നു ചോദിച്ചാൽ വേണം 
എനിക്ക് വേണ്ടിയിരുന്നത് അവൻറെ ചുണ്ടായിരുന്നു 
തടിച്ചു ചുവന്ന ചുണ്ട് 
ആരോ സ്ഥിരമായി വലിചീമ്പി കുടിച്ചെന്നു തോന്നിക്കും 
അതിൻറെ നിൽപ്പ് കണ്ടാൽ 
ആരും അത് കുടിച്ചിട്ടില്ലെന്നു ഉറപ്പാണ് 


പണ്ട് എനിക്കൊരു ചരക്കുണ്ടായിരുന്നു 
അവൻറെ ആധരം കാണുമ്പോൾ 
ആരോ കടിച്ചെന്നു , ഒരു പല്ലിൻറെ അടയാളം 
എനിക്ക് തോന്നിച്ചിരുന്നു 
ഓരോ ദിവസവും ഞാൻ അവനോടു പറയും 
ചുണ്ട് ആർക്കും കൊടുക്കരുതെന്ന് 
ഓരോ ദിവസവും ഞാൻ ആ അടയാളം കാണും 
ചെറുക്കനാണ് 
കൂടുതൽ പറയാനൊക്കുമോ ?
അവനെന്നെ കളഞ്ഞിട്ടു പോയാൽ ?


എൻറെ മനസിൽ അഗ്നി എരിയാൻ തുടങ്ങി 
ചുണ്ട് കൊടുക്കുന്നുണ്ടെങ്കിൽ 
ബാക്കിയും കൊടുക്കുന്നുണ്ടാവും 
എങ്ങനെ അറിയാനാണ് ?
അവനോടു പറയും , ആർക്കും കൊടുക്കരുത് 
ഒന്നിലേറെ ആളുകൾക്ക് കൊടുക്കുമ്പോൾ 
ലൈംഗിക രോഗം വരും 
പലരുമായി ബന്ധപ്പെടുമ്പോഴാണ് 
ലൈഗിക രോഗങ്ങൾ ഉണ്ടാകുന്നത് 
അവൻ എല്ലാം കേൾക്കും 
ഒന്നും പറയുകയില്ല 



അങ്ങനെയിരിക്കെ അവനെന്നോട് ചോദിച്ചു 
ഞാനെത്ര പേരോട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് 
ആദ്യമായി നീയുമായി ബന്ധപ്പെട്ടു 
നീയുമായി മാത്രം 
വേറെയാരുമില്ല 
ഉണ്ടാവുകയുമില്ല 
നിന്നെ എനിക്ക് അത്രയ്ക്കിഷ്ടമാണ്‌ 
അലെക്സൊ ?
അവനെന്നോട് ചോദിച്ചു 
ഇല്ല, അലെക്സുമായി എനിക്ക് യാതൊരു ബന്ധവുമില്ല 
അവൻ ഒരു താൾ എടുത്തുയർത്തി 
എൻറെ പഴയൊരു ഡയറിയുടെ താൾ 
ഇതോ?
ഓ , ഞാൻ പറഞ്ഞു . മനസിൻറെ ഇഷ്ടം 
എഴുതി വെച്ചെന്ന് മാത്രം 
ഇതൊരിക്കലും ഞാനവനോട് പറഞ്ഞില്ല 
അവൻ വേറൊരു താൾ എടുത്തു 
അത് , ഞാൻ പറഞ്ഞു , വെറുമൊരു ഭാവന 
ഇപ്പോഴത്തെ ഡയറിയും വെറും ഭാവനയായിരിക്കും ?
അവൻ ചോദിച്ചു 
യുദ്ധം തോറ്റെന്നു ഞാനറിഞ്ഞു 
എന്ന് കരുതി , അവൻ പറഞ്ഞു , ചേട്ടനല്ലാതെ 
വേറെയാർക്കും എൻറെ ശരീരം ഞാൻ കൊടുക്കില്ല 



അങ്ങനെ എന്റെയുള്ളിലെ അഗ്നി അടങ്ങി 
ഒരു ദിവസം അവനോടൊപ്പം അവൻറെ വീട്ടിൽ ചെന്നപ്പോൾ 
പ്രതീക്ഷയ്ക് വിപരീതമായി 
അവൻറെ അമ്മ ഉണ്ടായിരുന്നു 
വെറുമൊരു ചായ കുടിച്ചിട്ട് പോരേണ്ടി വന്നെങ്കിലും 
മനസു തണുപ്പിച്ച ഒരുത്തരം എനിക്ക് കിട്ടി 
അവൻറെ ചുണ്ടിലെ അടയാളം 
അവന്റെയമ്മയുടെ ചുണ്ടിലുമുണ്ടായിരുന്നു 
അവൻ അവൻറെ അമ്മയുടെ ഒരു ഫൊട്ടൊസ്റ്റാറ്റ് ആയിരുന്നു 



അവനോടുള്ള എൻറെ വാക്ക് 
അവൻ ഗൾഫിൽ പോകുന്നത് വരെ 
ഞാൻ പാലിച്ചു 
അത്രയും കാലം 
എനിക്ക് വേറെയാരും ഉണ്ടായിരുന്നില്ല 



അവൻ ഗൾഫിൽ പോയിക്കഴിഞ്ഞാണ് 
ആ രഹസ്യം ഞാനറിഞ്ഞത് 
ഞാനും അവനുമായുള്ള രഹസ്യം 
അവൻറെ അമ്മയ്ക്ക് അറിയാമായിരുന്നു 
അവൻ പോയിക്കഴിഞ്ഞ് 
അവരത് എന്നോട് സൂചിപ്പിച്ചു 
ഞാൻ ചെറുതായൊന്നു ചൂളി 
അവർ ഹൃദ്യമായി ചിരിച്ചു 
എനിക്ക് സന്തോഷമായി   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ