2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഞാൻ ഹാപ്പിയാണ്

അറിയാമോ 
ഞാൻ ഹാപ്പിയാണ് 
ഞാൻ സ്വവർഗാനുരാഗിയാണ് 
എനിക്ക് ചിലപ്പോഴെല്ലാം സ്ഥിരമായ പങ്കാളികൾ ഉണ്ട് 
ചിലപ്പോൾ അവർ വിട്ടു പോകും 
അതവരുടെ ജീവിതമാണ് 
പോയ്കോട്ടേ 
അവർ പോകുമ്പോൾ 
മറ്റാരെങ്കിലും വന്നോളും 
വരും , വരാതിരിക്കില്ല 



അറിയാമോ 
ഞാൻ ഹാപ്പിയാണ് 
ഞാൻ ഏകനല്ലെന്ന അറിവ് 
എനിക്ക് ബലം നൽകുന്നു 
ഈ മുടി മിനുക്കി , മീശ മിനുക്കി നടക്കുന്ന 
മാന്യന്മാരിൽ പലരും 
സ്വവർഗാനുരാഗികളാണ് 
അവരത് സമ്മതിക്കില്ലെങ്കിലും 
അവരിൽ പലരും സ്വവർഗ രതിയിൽ 
എപ്പോഴെങ്കിലും ഏർപ്പെട്ടിരിക്കുന്നു 
എങ്കിലും സ്വവർഗാനുരാഗികളെ പുശ്ചിച്ച് 
പരിഹസിച്ച് ഇളിച്ച് 
അവർ നടന്നകലുന്നു 





അറിയാമോ 
ഞാൻ ഹാപ്പിയാണ് 
ഓരോ സ്വവർഗാനുരാഗിയും ഹാപ്പിയാണ് 
അർത്ഥ രഹിതമായ കാമ നടനത്തിൻറെ 
അർത്ഥ രഹിതമായ പുനരുത്പാദനത്തിന്റെ 
അന്ത്യ വചനമാണ് 
സ്വവർഗാനുരാഗം 
ദൈവം തോൽക്കുന്നയിടം 
മനുഷ്യൻ ജയിക്കുന്നയിടം 
ഞാനാരെയും ജനിപ്പിക്കുന്നില്ല 
നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?
ദൈവത്തിനു ഒരു വഴിയുണ്ട് 
പാർതനൊ ജനസിസ് 
മനുഷ്യരിലും പാർതനൊ ജനസിസിനു 
കഴിയുമെങ്കിൽ ദൈവം നിശ്ചയിക്കട്ടെ 
അല്ലെങ്കിൽ സ്വവർഗാനുരാഗികളിൽ ഇണയെ 
ദൈവം പെണ്ണാക്കട്ടെ 
ദൈവം മനുഷ്യനെ തോൽപ്പിക്കട്ടെ  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ