2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

ശാപം

പ്രണയത്തിൻറെ ഊഷര ഭൂമിയിൽ 
ഞാനെത്തിപ്പെട്ടു 
എത്തിപ്പെട്ടു എന്ന് പറഞ്ഞാൽ മതി 
അതിഭാവുകതയുടെ ഫലമായിരുന്നു അത് 



അവസാനിക്കാത്ത അന്വേഷണങ്ങൾ 
കാമത്വരയോടെയുള്ള അവസാനിക്കാത്ത അന്വേഷണങ്ങൾ 
അവനെ ഞാൻ ഓണ്‍ ലൈനിൽ കണ്ടെത്തുന്നു 
അടങ്ങാത്ത പ്രലോഭനങ്ങൾ 
അവൻ ഇരുപത്തൊന്നു വയസ് 
മെലിഞ്ഞ ശരീരം , വെളുത്തിട്ട് 
അവനിതാദ്യമായാണ് 
പറഞ്ഞു വന്നപ്പോൾ രണ്ടു മണിക്കൂറിനു ആയിരം രൂപ 
മനസിലായില്ലേ ? ആദ്യമായാണ്‌ , എന്നോടൊപ്പം 
എത്ര വിദഗ്ദ്ധമായി വില പേശുന്നു 
എനിക്കറിയാം രണ്ടു മണിക്കൂറിനു ഇരുന്നൂറു പറഞ്ഞാലും പോരും 
ഒരാണ്‍ വേശ്യയെ വിലയ്ക്ക് വാങ്ങിയിട്ടില്ല, ഇത് വരെ 
ഇനിയത് ഉദ്ദേശിക്കുന്നുമില്ല 
ഞങ്ങൾ ബൈ പറഞ്ഞു പിരിഞ്ഞു 
അവൻ കോപാകുലനായി തീർന്നു 



എനിക്കെൻറെ സ്വന്തം കുട്ടനുണ്ട് 
വേറെയാരും തൊട്ടശുദ്ധമാക്കാത്ത    
എൻറെ സ്വന്തം കുട്ടൻ 



അപരിചിതനോടൊപ്പം പോയി 
ഫ്രീയായി കിട്ടിയേക്കാവുന്ന രോഗം 
എൻറെ കണ്മണിക്ക് വീതം വെച്ചു കൊടുക്കണോ ?
അങ്ങനെയൊരു ശാപം കൂടി ? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ