2018, നവംബർ 23, വെള്ളിയാഴ്‌ച

ഒരബദ്ധം

"എനിക്ക് നിന്നെ ഇഷ്ടമാണ് "
"നാണമില്ലേ , നിങ്ങൾക്ക് ?"
" ഞാനെന്തിനാ നാണിക്കുന്നത് ?"
" വല്ല പെണ്ണുങ്ങളോടും ചെന്ന് പറയ് "
"എനിക്ക് ഇഷ്ടം തോന്നുന്നത് നിന്നോടാണ് "
"എന്നോട് തോന്നേണ്ട "
"അതെന്താ ?"
" ഞാൻ ആണായത് കൊണ്ട് "
" എനിക്ക് സംശയമാ "
"എന്ത് ?"
" നീ ആണാണോയെന്ന് "
"അത് നിങ്ങള് നോക്കണ്ട "

അതൊരു വെളുപ്പാൻകാലമായിരുന്നു . തണുപ്പുള്ള ഒരു പ്രഭാതം. എന്തിനവനോടങ്ങനെ പറഞ്ഞുവെന്ന് ചോദിച്ചാൽ ഉത്തരമില്ല. അവനോടങ്ങനെ പറയണമെന്ന് വിചാരിച്ചിരുന്നില്ല 

വിചാരിച്ചിട്ടേയില്ലെന്നല്ല ഞാൻ പറഞ്ഞത്. വിചാരിച്ച രാത്രികളുണ്ട്. നമ്മിൽ കാമം അടിയുന്നത് രാത്രികളിലാണ്. പകലൊരിക്കലും കാമമെനിക്കൊരു പ്രശ്നമായിട്ടില്ല. കാമമുണരുന്നത് രാത്രികളിലാണ്. തനിച്ചാവുന്ന രാത്രികൾ. ഒന്നും ചെയ്യാനില്ലാത്ത രാത്രികൾ. പകലുകൾ എത്ര തിരക്ക് പിടിച്ചതാണ് ! സമയം പോകുന്നത് നമ്മളറിയുന്നില്ല. രാവിലെ ഓഫീസിലെത്തിയാൽ ഉച്ചയായി. ഭക്ഷണം കഴിച്ചാൽ നവാസ് ചായ കൊണ്ടുവന്നു വെക്കുകയായി. ചായ കുടിച്ചുകഴിയുമ്പോഴേക്കും ലസിത ബസ് സ്റ്റാണ്ടിലേക്കോടുന്നുണ്ടാവും 
ലസിതയുടെ ഓട്ടം കാണുമ്പോൾ ക്ളോക്ക് ശബ്ദിക്കും ഡിങ് ഡോങ് ഡിങ് ഡോങ് അഞ്ച് തവണ . മണി അഞ്ച് . നമ്മൾ നേരെ കടപ്പുറത്തേക്ക് പോകുന്നു. തിരയെണ്ണാൻ അല്ല. ചരക്കുകൾ വരും. പല നിറത്തിൽ , സൈസുകളിൽ, കൊഞ്ചം കൊഞ്ചം തമിഴ് പറയുന്നവരുണ്ടാവും. മലയാളത്തിൽ മൊഴിയുന്ന തരുണീമണികളുണ്ടാവും ഗുജറാത്തി പെണ്ണുണ്ടാവും കണ്ടുകണ്ടങ്ങിരിക്കാം പിന്നെ ഇരുൾ പരക്കുമ്പോൾ അവളുമാരെല്ലാം ചന്തിയും കുലുക്കി പോയ്ക്കഴിയുമ്പോൾ പാപ്പൻറെ കള്ളുഷാപ്പിൽ നിന്നൊരു കുപ്പിയും കപ്പയും മീനുമായി നമ്മൾ കൂട്ടിലേക്ക് നടക്കുന്നു. കൂട്ടിലെത്തുമ്പോൾ വേറൊന്നും കാണാനില്ല, ചെയ്യാനില്ല, നമ്മളെ കാമം ചുറ്റിവരിയുന്നു. കടപ്പുറത്ത് തിരയെണ്ണാൻ വന്ന ഒരു തടിച്ചി , അല്ലെങ്കിൽ തടിച്ചിയായ പപ്പിനി നമ്മുടെ ഉറക്കം കെടുത്തുന്നു.

പെണ്ണുങ്ങൾ ഒരു വകയാണ്. അവളുമാർക്കൊരു വിചാരമേയുള്ളൂ . ഏതെങ്കിലുമൊരുത്തനെ ശവമാക്കണം . പെണ്ണുങ്ങൾ പെൺചിലന്തികളുടെ വംശമാണ്.  അതുകൊണ്ടാണ്, അല്ലേങ്കിലെന്നേ ശ്രീദേവിയോട് ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞേനേ . അതുപറയും വരെ ശ്രീദേവി ശ്രീദേവിയാണ്. നല്ല സ്വഭാവം. നല്ല ചിരി നല്ല സംസാരം. അതൊക്കെ വിവാഹത്തിനുമുമ്പ്. വിവാഹശേഷം , എന്താ കഥ ? ആരോട് സംസാരിക്കണം , ആരോട് സംസാരിക്കരുത് , എവിടെ പോകാം ,  എവിടെ പോകരുത് ഒക്കെ , നമ്മൾ എത്രതവണ ശ്വാസം വിടണം എന്ന് വരെ ശ്രീമതിക്കൊച്ചമ്മ തീരുമാനിക്കും. അനുസരിച്ചില്ലെങ്കിൽ , സ്ത്രീ പീഢനം , അനുസരിച്ചാൽ നല്ല ഭർത്താവ് ! അനുസരണയോടെ വളർത്ത് നായയെ പോലെ ജീവിച്ചുകൊള്ളണം. എനിക്കറിയാവുന്ന ആൺ സിംഹങ്ങളുടെയെല്ലാം ഗതിയിതാണീശ്വര. അതുകൊണ്ട് ശ്രീദേവിയും വേണ്ട, ആൻസമ്മയും വേണ്ട. നമ്മൾക്ക് രമേശൻ മതി. രമേശനാകുമ്പോൾ കെട്ടണമെന്നൊരിക്കലും പറയില്ലല്ലോ. രമേശനെ വിവാഹം ചെയ്യേണ്ട. അനുസരിക്കേണ്ട. രമേശൻ നമ്മളെ അനുസരിപ്പിക്കാൻ വരില്ല. രമേശനെ കാണാനും നല്ലതാണ്. എനിക്കിഷ്ടമാണ്. ഇഷ്ടമാണെന്ന് അവനോടു പറയണമെന്ന് പലരാത്രികളിലും തീരുമാനിച്ചിട്ടുണ്ട്. പകൽ കാണുമ്പോൾ പറയില്ല. വീണ്ടും രാത്രിയിൽ പറയണമെന്ന് തീരുമാനിക്കും. 

പക്ഷെ ഇന്നിപ്പോൾ ഒരു തീരുമാനവുമിലാതെ രാവിലെ അവനെ തനിയെ കിട്ടിയപ്പോൾ അങ്ങ് പറഞ്ഞു 
"എനിക്ക് നിന്നെ ഇഷ്ടമാണ് "

********* 

എനിക്ക് ഉള്ളിൽ വളരെ സന്തോഷവും ഉത്സാഹവും തോന്നി. രമേശനോട് അങ്ങനെ പറയാനെനിക്ക് കഴിയുമെന്നൊരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല. ആരെങ്കിലുമൊരു ആണിനോട് "എനിക്ക് നിന്നെ ഇഷ്ടമാണ് " എന്ന് പറയുമോ ? അവനെ എനിക്കിഷ്ടമാണ്. എനിക്കിഷ്ടമാണെന്ന് ഞാനവനോട് പറഞ്ഞിരിക്കുന്നു.!

വീണ്ടും രണ്ടാമത്തെ ദിവസം ഒരിക്കൽക്കൂടി ഞാനവനോട് എനിക്കിഷ്ടമാണെന്ന് പറഞ്ഞു. അവൻ ചിരിച്ചതല്ലാതെ , മറുപടിയൊന്നും പറഞ്ഞില്ല. അവൻ വിഷയം മാറ്റിക്കളഞ്ഞു.

രണ്ടാമത്തെ ദിവസം വൈകിട്ട് അവൻ പതിവില്ലാതെ കടപ്പുറത്തുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അടുത്ത് വന്നു.  കടപ്പുറത്ത് അത്രയും പേരുള്ളപ്പോൾ ഏതായാലും അവനോടിഷ്ടമാണെന്ന് പറഞ്ഞില്ല. ഇരുൾ വീഴുംവരെ അവനവിടെ എന്നോടൊപ്പം നിൽക്കണമെന്നും ഇരുൾ പറക്കുമ്പോൾ , കടപ്പുറം വിജനമാകുമ്പോൾ അവനോടിഷ്ടമാണെന്ന് പറയണമെന്നും ഞാനാശിച്ചു. 

അവനങ്ങനെ വികാരലോലുപതയൊന്നും പ്രകടിപ്പിച്ചില്ല. അവൻ നേരെ വിഷയത്തിലേക്ക് വന്നു. പതിനായിരം രൂപ വേണം.  ഒരു ചെറുപ്പക്കാരനോടിഷ്ടമാണെന്നു പറഞ്ഞുപോയതിനുള്ള ശിക്ഷ. ഞാനവനെ ഒന്ന് നോക്കി. പതിനായിരത്തിൻറെ മുതലുണ്ടോയെന്ന നോട്ടം. ഇല്ലെന്നെനിക്കറിയാം. ആയിരം വരെ കൊടുക്കാമെന്ന് എനിക്ക് ഉള്ളിൽ തോന്നലുണ്ടായി. "ഉണ്ടോ, ഇല്ലിയോ? , ഇല്ലെങ്കിൽ ഞാൻ പോകട്ടെ ?" അവൻ ധൃതികൂട്ടി. പതിനായിരം രൂപ. ഒരു ചെറുപ്പക്കാരൻ. പതിനായിരം രൂപ. "ഉണ്ടോ , ഇല്ലിയോ ?"

ഇരുൾ പടരുന്നു. കടപ്പുറം വിജനമാകുന്നു. നിയോൺ വിളക്കുകൾ തെളിയുന്നു. അവൻറെ സൗന്ദര്യം ശതഗുണീഭവിക്കുന്നു. എന്നിൽ കാമം നിറയുന്നു. ഇല്ലെന്ന് പറഞ്ഞാൽ അവൻ പൊയ്ക്കളയും. ഉണ്ടെന്ന് പറഞ്ഞാൽ അവനെന്നോടൊപ്പം എൻറെ റൂമിലേക്ക് വരും. അവൻ എന്തും സമ്മതിക്കും. രൂപ പതിനായിരമാണ് ഞാൻ കൊടുക്കാൻ പോകുന്നത്. ഞാൻ പറഞ്ഞു :" വരൂ, തരാം "

ഞാൻ അവനോടൊപ്പം റൂമിലേക്ക് നടന്നു. റൂമിലെത്തി. മുറിയിൽ വെളിച്ചം പരന്നു . ഞാൻ അവൻറെ പാൻസിൻറെ സിബ്ബിന്മേൽ തൊട്ടു. "അതൊന്നും വേണ്ട " , ഞാനൊരു പൊട്ടനെന്നതുപോലെ അവനൊച്ചയുയർത്തി പറഞ്ഞു. ഞാൻ പറഞ്ഞു "സോറി , പതിനായിരം പോയിട്ട് , ആയിരം പോലും എൻറെ കയ്യിലില്ല"

ഇല്ലെങ്കിൽ ആരോടെങ്കിലും വാങ്ങിക്കൊടുക്കണമെന്നവൻ. ഞാനവന് കൊടുക്കാനുണ്ടെന്ന ഭാവത്തിലാണ് അവൻ ഒച്ചവെയ്ക്കുന്നത്. " ഞാൻ നിനക്കൊന്നും തരാനില്ലല്ലോ ?", അവൻ മറുചോദ്യമുയർത്തി :" റൂമിൽവന്നാൽ തരാമെന്ന് നിങ്ങൾ പറഞ്ഞില്ലേ ?"

അവൻ ഒച്ചയുയർത്താനും തെറിപറയാനുമാരംഭിച്ചു. അടുത്ത മുറികളിലുള്ളവരൊക്കെ  എന്താണെന്നറിയാതെ മിഴിച്ചു നിൽപ്പായി . "ഇവരൂടെ എല്ലാമറിയട്ടെ " അവൻ ആക്രോശിച്ചു. "നീ പറയ് ", ഞാൻ പറഞ്ഞു . ഇത്തിരി നാറും. അവനും  നാറില്ലേ ? അവനത് പറയാതെ എന്തോ രഹസ്യമുണ്ടെന്ന ധാരണ സൃഷ്ടിക്കുകയാണ്. 

അയൽ മുറികളിലെ ആളുകളോട് ഞാൻ പറഞ്ഞു :" ഇവനെ എനിക്കറിയില്ല. ചിലപ്പോഴൊക്കെ റോഡിൽ കണ്ടിട്ടുണ്ട്. ഒന്നോരണ്ടോ തവണ സംസാരിച്ചിട്ടുണ്ട്. ഇന്ന് കടപ്പുറത്ത് കണ്ടപ്പോൾ പതിനായിരം രൂപ കടം ചോദിച്ചു. അവൻ കൂടെ വന്നു . രേഖയൊന്നുമില്ലാതെ പതിനായിരം രൂപ എന്ത് വിശ്വസിച്ച് കൊടുക്കും? രേഖയെന്തെങ്കിലും തരുമെന്ന് കരുതിയാണ് വരാൻ പറഞ്ഞത് "

പിന്നീട് അവനൊരു തെറിപ്പാട്ട് പാടി. മറ്റുള്ളവർ ഇടപെട്ടു. അവർ അവനോട് സ്ഥലം വിട്ടോളാൻ പറഞ്ഞു. "കാണിച്ചുതരാം ", എന്ന ഭീഷണിയോടെ  അവൻ പോയി . 


ശോഭന

അവനെനിക്ക് കുട്ടൻ ആയിരുന്നു 
കുട്ടൻ എന്ന് പേരുള്ളവരുണ്ട് ; അവർ ക്ഷമിക്കുക 
കുട്ടൻ എന്ന് പറയുന്നത് ഒരു പ്രത്യേക അർത്ഥത്തിലാണ് 
സ്വവർഗ്ഗരതിയിൽ ഒരാൾക്ക് വഴങ്ങുന്നവനെ കുട്ടനെന്ന് പറയും 
വഴങ്ങാൻ കാരണമെന്താണ് ?
ചിലർക്ക് അത് ഇഷ്ടമാണ് 
ഒരു പെണ്ണിനെപ്പോലെ ലാളിക്കുക 
ഒരു പെണ്ണിനോടെന്നപോലെ ഇഷ്ടമാണെന്ന് പറയുക 
ഒരുപെണ്ണിനോടെന്നപോലെ പെരുമാറുക 
അത് നിരുപദ്രവികൾ 
ഉപദ്രവികൾ വേറെയുണ്ട് 
അവർക്ക് പണം വേണം 
പണം മോഷ്ടിക്കും 
പണം ബലമായി എടുക്കും 
പണം ആവശ്യപ്പെടും. കൊടുത്തില്ലെങ്കിൽ പോയ്ക്കളയും 
പണം മാത്രമല്ല, എന്തുകണ്ടാലും അവർക്ക് വേണം 
കൊടുത്തില്ലെങ്കിൽ പിണങ്ങും 
അതുകൊണ്ടും ഉപദ്രവം തീരില്ല 
കാണുന്നവരോടൊക്കെ " അയാൾ മറ്റേതാണ് " എന്ന് രഹസ്യം പറയും 

എൻറെ കുട്ടൻ എന്തുകണ്ടാലും അടിച്ചുമാറ്റാൻ മിടുക്കനായിരുന്നു 
എത്ര പണം കൊടുത്താലും തൃപ്തിവരാത്തവൻ 
വേറെ പണിയുന്നുമില്ല 
വേറെ വരുമാനവുമില്ല 
അടിച്ചുപൊളിച്ചു നടക്കണം 
സിഗരറ്റ് വലിക്കണം , കള്ള് കുടിക്കണം 
രണ്ട് കാമുകിമാരുണ്ട് -- 
ഒന്ന് രാവിലെ കോളേജിൽ പോകുന്ന വഴി , 
അവൾ ഡിഗ്രിയ്ക്ക് പഠിക്കുന്നു
ഒന്ന് വൈകിട്ട് ചന്തയിൽ പോകുന്ന വഴിയിൽ 
അവൾ നഴ്‌സായി ആശുപത്രിയിൽ ജോലിചെയ്യുന്നു 
രണ്ടുപേർക്കും ഗിഫ്റ്റ് കൊടുക്കണം , അതിനുള്ള ഫണ്ട് ഞാൻ കൊടുക്കണം 
പണവും മാനവും നഷ്ടം 
ഭീഷണി അവൻ എല്ലാവരോടും പറയുമെന്നാണ് 
ആരോടാ ഇനി പറയാനുള്ളതെന്നെനിക്കറിയില്ല 
അറിയാത്തവരില്ല 
അവൻ പറഞ്ഞു നാറ്റിക്കുന്നതാണ് 
അവൻ പറഞ്ഞുള്ള അറിവില്ലാതെ ആർക്കും തെളിവില്ല 
ആ തെളിവ് അവൻറെ പക്കലാണ് 
അവനാണ് തെളിവ് 
ഞാൻ അവനെ കേറി പിടിച്ചെന്ന് 
അവൻ പറയുമെന്നാണ് ഭീഷണി 
ഒരിക്കൽ ഭീഷണി കടുത്തപ്പോൾ ഞാൻ പറഞ്ഞു 
" എൻറെ കയ്യിൽനിന്ന് പണം കിട്ടില്ല ; നീ എല്ലാവരോടും അങ്ങ് പറഞ്ഞോളൂ "
"അങ്ങനെ പറഞ്ഞാലെങ്ങനെയാ ?"
"ഏതായാലും നീ എന്നെ നാറ്റാവുന്നതിൻറെ പരമാവധി നാറ്റി , ഇനിയെന്ത് നാറാനാ ?"
അവൻ ഭീഷണിമുഴക്കി ക്ഷോഭിച്ചിറങ്ങിപ്പോയി 
അവൻ നാണമില്ലാതെ വീണ്ടും കെഞ്ചിക്കൊണ്ട് തിരിച്ച് വന്നു 
ഞാൻ കൊടുക്കാമെന്ന് സമ്മതിച്ച പണം മതി 
ങ്ഹാ , അതൊക്കെ പോകട്ടെ -------

എങ്ങനെയാ എനിക്ക് അവനുമായി ഒരിടപാട് വന്നതെന്നല്ലേ ?
നമ്മൾക്ക് പെണ്ണും പിടക്കോഴിയുമൊന്നുമില്ലാതെ ജീവിക്കുന്ന കാലം 
നമ്മളും ആണ് തന്നല്ലേ 
നമ്മൾക്കും ആവശ്യം ഇല്ലേ 
അവനെപ്പോലെ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടക്കാൻ നമ്മൾക്ക് പറ്റുമോ ?
അവന് മെതിക്കളത്തിൽ കിടന്നുറങ്ങുന്ന കുട്ടീടെ പെണ്ണുമ്പിള്ളേടെ കൈലി പൊക്കാം 
"എന്താടാ ചെക്കാ "ന്ന്  അവൾ ചിരിച്ചുകൊണ്ട് ചോദിച്ചതെയുള്ളത്രെ 
അതേ കളത്തിൽ അവൻറെ തള്ളയും കിടന്നുറങ്ങുന്നുണ്ടായിരുന്നു 
അവനതൊന്നും ഒരു പ്രശ്നമല്ല 
അവന് പണത്തിൻറെ ആവശ്യമൊഴിഞ്ഞ നേരം ഉണ്ടായില്ല 
ആരോടും പണം വാങ്ങാനും തിരിച്ചുകൊടുക്കാതിരിക്കാനും അവൻ മിടുക്കനായിരുന്നു 
അങ്ങനെ പണം പണം എന്ന് പറഞ്ഞു ശല്യം ചെയ്യുന്ന അവനെ ഞാൻ 
കുട്ടനായി ഉപയോഗിച്ചു 
കൊടുത്ത പണം ആ അക്കൗണ്ടിൽ വന്നോട്ടെന്ന് കരുതി
അപ്പോൾ ,    അവനത് പണം പിഴിഞ്ഞെടുക്കാൻ ഒരു വഴിയാക്കി 
അങ്ങനെ ഞങ്ങൾ പരസ്പരം വെറുത്തും പരസ്പരം സഹകരിച്ചും കഴിയുന്ന കാലം 


ഞാൻ  പ്രേമിച്ച ശോഭനയുടേതെന്ന് പറഞ്ഞുകൊണ്ട് 
അവനെന്നെ പ്രേമലേഖനങ്ങൾ കാണിക്കാൻ തുടങ്ങി 
തുണ്ടുകടലാസുകളിൽ പെൻസിൽകൊണ്ടെഴുതിയ പ്രേമലേഖനങ്ങൾ 
 അവൾക്ക് പേനയുണ്ട് ; അവൾ എന്തിന് പെൻസിൽ കൊണ്ടെഴുതണം ?
അവളുടെ കയ്യക്ഷരത്തോടു സാമ്യമില്ലാത്ത അക്ഷരങ്ങൾ 
അവൻ തന്നെ  എഴുതിക്കൊണ്ടുവന്നതാകണം 
അന്ന് എനിക്കവളോട് പ്രേമമാണെന്ന് അവനെങ്ങനെയറിഞ്ഞു ?
അതറിഞ്ഞിട്ടാകണമല്ലോ , അവനെന്നെ ശോഭന എഴുതിനൽകിയതെന്ന വ്യാജേന ആ കത്തുകൾ എന്നെ കാണിച്ചത് ?
അവൻ ആ സമയത്ത് അവളുടെ വീട്ടിൽ പോകാറുണ്ടായിരുന്നു 
അവൾ എഴുതിക്കൊടുത്ത കത്തുകൾ തന്നെയായിരുന്നുവോ , അതെല്ലാം ?

അവളെ സംശയിക്കാൻ പോന്ന ഒരു സംഭവമുണ്ടായി 
അവളുടെ തള്ളയുടെ തള്ള , കാഴ്ച്ചക്കുറവും  ഉള്ള വല്യമ്മ 
അവൻ അവിടെ ചെല്ലാറുണ്ടെന്ന് പറഞ്ഞു 
അവളുടെ ചുണ്ട് അവൻ കടിച്ച് പൊട്ടിച്ചെന്ന് അവനെന്നോട് പറഞ്ഞു 
അവളുടെ അനുജത്തി അവൾ നെല്ലിക്ക തിന്ന് ചുണ്ട് പൊട്ടിയെന്ന് എന്നോട് പറഞ്ഞു 

അവളുടെ അനന്തങ്ങളായ പ്രേമപരമ്പരകൾ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ 






2018, നവംബർ 21, ബുധനാഴ്‌ച

പ്രേമിക്കുന്നത് നല്ലതല്ലേ


അവനോടെനിക്കനുരാഗം 
തുടങ്ങിയതേയുള്ളൂ 
അവൻറെ ഫോട്ടോകണ്ടപ്പോൾ ഒരിത് 
ഞാനവനൊരു മെസേജ് അയച്ചു 
ഭാഗ്യംകൊണ്ടെന്ന് പറയാം 
അവൻ മറുപടി തന്നു 
നിന്നോടെനിക്ക് പ്രേമം തോന്നുന്നെന്ന് ഞാൻ 
അവൻ ബൈപറഞ്ഞു പോകുമെന്നാണ് ഞാൻ കരുതിയത് 
അവൻ ബൈപറഞ്ഞില്ല; പോയതുമില്ല 
അവനെന്നോട് അവനെയെങ്ങനെയറിയാമെന്ന് ചോദിച്ചു 
എനിക്കവനോട് വളരെക്കാലമായി പ്രേമമാണെന്നും 
അവന് വയസ് പതിനെട്ടാവാൻ കാത്തിരിക്കുകയായിരുന്നെന്നും ഞാൻ 
അവന് വയസ് പതിനെട്ടായത് ഇപ്പോഴാണറിഞ്ഞതെന്നും ഞാൻ 
എൻറെ പഴയ പ്രേമങ്ങളെക്കുറിച്ച്അവൻ ചോദിച്ചു 
"ഒരാൾ " ഞാൻ പറഞ്ഞു " ഒരാൾ മാത്രം "
അവനുമായുള്ള ബന്ധവും ഞാൻ വിവരിച്ചു 
അവനിപ്പോൾ എൻറെ പ്രേമസായൂജ്യത്തിനായി കാത്തിരിക്കയാണ് 
അവൻ കാത്തിരിക്കുന്നു ; ഞങ്ങൾ തമ്മിൽ കാണും 
ഞങ്ങൾ പ്രേമിക്കും 
പ്രേമിക്കുന്നത് നല്ലതല്ലേ  



എത്ര നല്ലതാണ്

ഞാനെന്ത് പറയാനാണ്.
എല്ലാം ഉപേക്ഷിച്ചതാണ് .
പിന്നെ വേണമെങ്കിൽ വേറെ സൈറ്റ് ഉണ്ടല്ലോ.
അപ്പോൾ വന്നിരിക്കുന്നു ഫേസ് ബുക്കിൽ 
അവന് വല്ലാത്ത പ്രേമം 


ഒരു ചെക്കന് പ്രേമം വന്നാൽ 
എങ്ങനെ മുഖം തിരിച്ചു നിൽക്കും ?
കൊള്ളാം , നല്ലൊരു ചെക്കൻ 
ഇഷ്ടമായി 

ഓ , ഇതൊക്കെ ചുമ്മാ 
ഞാൻ ശരിക്കും പ്രേമിച്ചിരുന്നൊരു ചെക്കനെ 
അവനെന്നെ തിരസ്കരിച്ചപ്പോൾ 
വല്ലാതെ വിഷമം തോന്നി 
ഞാനവനെ അത്ര സ്നേഹിച്ചിരുന്നു 
അവന് പുസ്തകങ്ങൾ അയച്ചുകൊടുത്തിരുന്നു 
അവനോടു മൊബൈലിൽ സംസാരിച്ചിരുന്നു 
എന്നിട്ട് ഒടുവിൽ അവൻ പൊയ്ക്കളഞ്ഞു 
എനിക്ക് വല്ലാതെ വിഷമം തോന്നി 
ശോഭനയെ നഷ്ടമായപ്പോൾ തോന്നിയതുപോലെ 


അന്ന് ഞാൻ ആത്മഹത്യയെ കുറിച്ച് ആലോചിച്ചു 
റൂമിലെ സീലിംഗ് ഫാനിൽ 
വിഷം 
അങ്ങനെ പലതുമാലോചിച്ചു 
അവളുടെ ഭർത്താവിനെ കൊന്നാൽ 
പോലീസ് അവളെ ചോദ്യം ചെയ്യുമല്ലോ 
എന്നോർത്തപ്പോൾ അത് വേണ്ടെന്ന് വെച്ചു 

ഇന്ന് ഞാൻ അവനെ തട്ടിക്കൊണ്ടു വരുന്നതിനെ കുറിച്ച് 
അവൻറെ സ്നേഹിതനെയുപയോഗിച്ച് പിടികൂടാൻ 
അവൻ വരുന്ന വഴിയിൽ കാത്ത് നിന്ന് പിടികൂടാൻ 

ശോഭനയെ മറന്നതുപോലെ 
ഞാൻ അരുണിനെയും മറന്നു 

അങ്ങനെയാണ് 
കാലം എല്ലാം മറയ്ക്കും 
എല്ലാം മറക്കാൻ കഴിയുന്നത് 
എത്ര നല്ലതാണ്  

സ്വർഗ്ഗവാതിൽ

ഇതാ സ്വർഗ്ഗവാതിൽ മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു 
എന്ന് കരുതി ഇന്നലെ വരെ ഞാൻ 
സ്വർഗത്തിൽ കടന്നിട്ടില്ലെന്നല്ല ; കടന്നിട്ടുണ്ട് 
വിലക്കുകൾ ഉണ്ടെന്നു കരുതി 
ഭ്രമരങ്ങൾ പൂക്കൾ ഒഴിവാക്കാറുണ്ടോ !
ഞാനുമങ്ങനെ 
വർഷങ്ങൾക്ക് മുൻപാണ് , ഞാൻ അവനോടു പറഞ്ഞു 
ഡാ , നമ്മൾക്കൊരുമിച്ചു ജീവിക്കാം 
അവൻ മൗനമായി നിന്നതേയുള്ളൂ 
ഞാൻ പറഞ്ഞു : നീയെന്താ മിണ്ടാത്തത് 
അവൻ പറഞ്ഞു : ആരും സമ്മതിക്കില്ല 
ആരുടേയും സമ്മതം നമ്മൾക്ക് വേണ്ട 
അമേരിക്കയിലും യൂറോപ്പിലും ആളുകൾ അങ്ങനെ 
അതവിടെയല്ലേ 
അതേ , അതവിടെയാണ് 
അത് വളരെ ദൂരെയാണ് 
ഇന്ന് തുറക്കപ്പെട്ടിരിക്കുന്ന ഈ സ്വർഗ്ഗവാതിൽ 
അന്ന് തുറക്കപ്പെട്ടിരുന്നെങ്കിൽ 
ഞങ്ങളന്ന് ഒരുമിച്ചുജീവിക്കാൻ തയാറായേനെ 
വിവാഹം അനുവദിക്കപ്പെട്ടിരുന്നെങ്കിൽ 
ഇപ്പോഴും ആ സ്വപ്‍നം അകലെയാണ് 
ഞങ്ങൾ വിവാഹിതരായേനേ 
ഞങ്ങൾക്കിടയിലിപ്പോൾ മഞ്ഞുറഞ്ഞിരിക്കുന്നു 
അവനെവിടെയാണെന്ന് അറിയായ്കയല്ല 
അകന്നുപോയ ബന്ധങ്ങൾ വിളക്കിച്ചേർക്കാനാവുകയില്ല 

എൻറെ ആദ്യ പ്രേമം

എൻറെ പ്രണയങ്ങൾ 
എൻറെ  അനന്തമായ പ്രണയങ്ങൾ 
എൻറെ അനന്തമായ രഹസ്യ പ്രണയങ്ങൾ 
ആദ്യമത് ജോസഫായിരുന്നു 
അതിസുന്ദരിയായ ഒരു പെണ്ണായിരുന്നു , അവൻ 
എനിക്കവനോട് പ്രണയമാണെന്ന് 
അവൻ പറഞ്ഞതായി ഒരാളെന്നോട് പറഞ്ഞു 
അവനങ്ങനെ പറഞ്ഞില്ലെന്നാണ് 
പറഞ്ഞിട്ടില്ലെന്നാണ് , ജോസഫ് എന്നോട് 
ഒരു പ്രണയകാലഹത്തിനു ശേഷം 
പറഞ്ഞത് 

പ്രണയകലഹം 
ആദ്യ പ്രണയ കലഹം 
അത് ഞാൻ പറയാം 
അന്ന്  ഞങ്ങൾ ഇരുവരും പത്താം ക്ലാസിലാണ് 
അവൻ, ഞാൻ പറഞ്ഞല്ലോ, അതിസുന്ദരിയായ ഒരു പെണ്ണ് !
ആരും നോക്കി നിന്നു പോകും 
അവനായിരുന്നു നാടകങ്ങളിൽ സ്ത്രീ വേഷം 
സ്വതേ സുന്ദരിപ്പെണ്ണ് ; സ്ത്രീ വേഷമണിഞ്ഞാലുള്ള കഥ പറയണോ !!
അവനോടെനിക്ക് അതികലശലായുള്ള പ്രേമം !!!
അപ്പോഴാണ് വില്ലൻ രംഗപ്രവേശം നടത്തുന്നത് 
ഞാൻ ജോസഫിനെ പഞ്ചാരയടിക്കുന്നു 
അവൻ എന്നോട് പറയുകയാണ് , ജോസഫ് പറഞ്ഞെന്ന് !!!!
ഇന്നാണെങ്കിൽ ഞാൻ ആഹ്ലാദിച്ചേനേ !
അന്നെനിക്ക് ക്ഷോഭമുണ്ടായി 
ഉള്ളത് പറയുമ്പോൾ കള്ളിക്ക് തുള്ളൽ എന്നാണല്ലോ പ്രമാണം 
ഞാനവനോട് ഒന്നരദിവസം മിണ്ടിയില്ല 
അവനു നേരെ നോക്കിയതുപോലുമില്ല 
ഒന്നരദിവസം കഴിഞ്ഞപ്പോൾ 
അതായത് രണ്ടാമത്തെ ദിവസം ഉച്ചയ്ക്ക് 
ജോസഫ് ഒറ്റക്കരച്ചിൽ !!
എല്ലാവരും ചോദിക്കുന്നു , എന്താ കാര്യം ?
കാര്യമെന്താ ?? എല്ലാവരും ചോദിക്കുന്നു 
അവൻ ഏങ്ങലടിച്ചുകൊണ്ട് 
വിക്കി വിക്കി പറഞ്ഞു : " ____ എന്നോട് മിണ്ടുന്നില്ല "
എല്ലാവരുമെന്നെ നോക്കി 
"എന്താടാ നീ ഇവനോട് മിണ്ടാത്തത് ?", ചിലർ തിരക്കി 
ഞാനോടി അടുത്ത് ചെന്നു 
അവനെ നെഞ്ചോട് ചേർത്ത് അമർത്തി ഉമ്മ വെച്ചു 

കണ്ണീർ നനഞ്ഞ കവിളിണകളിൽ , ശോണാധരങ്ങളിൽ 
നറുപുഞ്ചിരി വിടർന്നു 
ജോസഫിനെ പഞ്ചാരയടിക്കുന്നെന്ന് പറഞ്ഞവൻറെ 
കറുത്ത മുഖം മാത്രം ഇരുണ്ടു 

പിന്നീട് അവൻ ചോദിച്ചു : നീയെന്തേ എന്നോട് മിണ്ടാതെ നടന്നു 
ഞാനാ കഥ പറഞ്ഞു 
അവൻ ആണയിട്ടു , അവനങ്ങനെ പറഞ്ഞില്ലെന്ന് 
അതായിരുന്നു എൻറെ ആദ്യ പ്രേമം 





2018, നവംബർ 20, ചൊവ്വാഴ്ച

പ്രേമലേഖനം

ഒരു പ്രേമലേഖനമെഴുതാൻ സമയമായി 


അവനെന്നോട് പറയുന്നത് ---
ഞാനിതുവരെ വിശ്വസിച്ചിട്ടില്ല ----
അവനെന്നോട് കലശലായ പ്രേമമാണെന്നാണ് !
അവനെനിക്ക് ശബ്ദ സന്ദേശമയച്ചിരിക്കുന്നു !
അവനെന്നോട് " ഐ ലവ് യൂ " എന്നല്ലാതെ 
ഒന്നും പറയാനില്ല 

അവൻ സുന്ദരനാണ് 
അവൻ എല്ലാവരിലും സുന്ദരനാണെന്ന് 
ഞാൻ പറയില്ല 
എനിക്ക് അവൻ സുന്ദരനാണ് , അത്ര മാത്രം 
അവനെക്കാൾ സൗന്ദര്യമുള്ളവരുണ്ട് 
ആയിക്കോട്ടെ , അവരോടെനിക്ക് 
പ്രണയം തോന്നിയില്ല 
തോന്നുന്നില്ല 
ഇവനെ കണ്ടമാത്രയിൽ ഞാൻ പറഞ്ഞു 
" ഡാ നീ സുന്ദരനാണ് "
അവനാദ്യം അത് തമാശ ആയെടുത്തു 
ഞാൻ പറഞ്ഞു :" ഡാ , തമാശയല്ലിത് "
" നീ സുന്ദരനാണെന്ന് , എനിക്ക് നിന്നെ ഇഷ്ടമാണ് "
അവൻ പറഞ്ഞു , വേറെന്തെങ്കിലും പറയ് 
ഞാൻ പറഞ്ഞു , ശരി , വേറെ പറയാം 
നിന്നെ എനിക്ക് ഇഷ്ടമാണ് 
അതല്ല 
മാറ്റി പറയാനല്ലേ നീ പറഞ്ഞത് ?
അതേ 
മാറ്റി പറഞ്ഞില്ലേ, ഞാൻ ?
ഇല്ല 
നീ ശ്രദ്ധിച്ച് നോക്ക് --
ആദ്യം ഞാൻ പറഞ്ഞത് :
" എനിക്ക് നിന്നെ ഇഷ്ടമാണ് "
പിന്നീട് പറഞ്ഞത് :
"നിന്നെ എനിക്ക് ഇഷ്ടമാണ് "
ഓ , അങ്ങനെ 
ഉം , അങ്ങനെ 
ഇപ്പോൾ അവനെന്നെ പ്രേമ വചസുകൾ കൊണ്ട് 
ആഹ്ലാദിപ്പിക്കുകയാണ് 
ഞാനവനെ വിശ്വസിച്ചോട്ടെ ,
ഒന്നുകിൽ അവനെന്നെ സ്വർഗത്തിലേക്ക് 
അല്ലെങ്കിൽ കണ്ണീർക്കായലിലേക്ക് 
കൂട്ടിക്കൊണ്ടുപോകും 


ഏതായാലും ഞാനവനൊരു 
പ്രേമലേഖനം എഴുതിക്കോട്ടെ !!!

2018, നവംബർ 16, വെള്ളിയാഴ്‌ച

വിശ്വസിക്കരുത് പ്ലീസ്

ഇന്നത്തെ ദിവസം നഷ്ടമായത് ചാറ്റിംഗിലൂടെയാണ് 
ആദ്യം ഞാൻ അവനോടു പറഞ്ഞു 
ഡാ സോറി , ബിസിയാണ് 
നോ ചാറ്റിംഗ് 
അവൻ അടങ്ങിയില്ല 
അവന് എഴുതിയതൊന്നും ഞാൻ എഴുതുന്നില്ല 
ഗേ സെക്സ് ആണ് എഴുതുന്നത് 
ഞാൻ ഉറയും വാങ്ങി അങ്ങ് ചെല്ലണം 
അവൻ ഇതുവരെ ഊഹും , ഇല്ല ചെയ്തിട്ടില്ല 
ആദ്യമായിട്ടാ 
വെജ് ഓർ നോൺ വെജ് 
വെജ് 
ബിയർ കുടിക്കുമോ ?
എന്തിനാ ?
ബ്രാണ്ടി കുടിക്കുമോ ?
കുടിക്കുമെങ്കിൽ ?
ഏതായാലും അതോടെ അവൻ നിർത്തി പോയി 


ചില ആളുകൾ ഉണ്ട് 
ഏതെങ്കിലും യുവസുന്ദരന്മാരുടെ ഫോട്ടോ 
പ്രൊഫൈൽ പിക് ആയിട്ടിടും 
ഇത് വെറുതെ പറയുന്നതല്ല 
ഒരാളുടെ പ്രൊഫൈൽ പിക് 
തന്തയെയും തള്ളയേയും കൊന്ന് 
ജയിലിൽ കിടക്കുന്നവൻ്റെ 
അവൻ ചാറ്റാൻ വന്നപ്പോൾ 
പ്രൊഫൈൽ എടുത്ത് നോക്കിയതാണ് 
നിൻറെതാണോ ഈ പ്രൊഫൈൽ ?
അതേ 
അവനിപ്പോൾ ജയിലിലാണല്ലോ ?
അവൻ ചെയ്ത കുറ്റവും പറഞ്ഞു 
ചാറ്റാൻ വന്നവനെ പിന്നെ കണ്ടില്ല 
പ്രൊഫൈൽ പിക് അപ്രത്യക്ഷമായി 


ഇങ്ങനെയൊക്കെയാണ് ഫേസ്‌ബുക്ക് 
കാണുന്നത് വിശ്വസിക്കരുത് 
കേൾക്കുന്നത് വിശ്വസിക്കരുത് 
ഒരു പോസ്റ്റും വിശ്വസിക്കരുത് 
ഞാനെഴുതിയ ഈ വാക്കുകൾ പോലും 
വിശ്വസിക്കരുത് പ്ലീസ്


 

ഉപയോഗമൂല്യം

ആളൊഴിഞ്ഞ  ഒരു വായനശാലയിൽ 
അവൻ പതിവായി വന്നിരിക്കും 
അവൻ അവിടെ അങ്ങനെ ഇരിക്കും 
പത്രം വായിക്കും , പരസ്യങ്ങളും 
മരണവും , എല്ലാം വായിക്കും 
എല്ലാ പത്രങ്ങളും വായിക്കും 
വായിച്ചിട്ട് അവിടെയിരിക്കും 
പിന്നെയും പിന്നെയും വായിക്കും 
എവിടെയും പോവില്ല 
രാവിലെ വന്നാൽ വൈകുന്നേരം വരെ 
അവൻ അവിടിരിക്കും 
വൈകിട്ട് ലൈബ്രെറിയൻ 
അവനെ പുറത്താക്കി അതടച്ചു പോകും വരെ 
അവനവിടിരിക്കും 


ഞാനിതെങ്ങനെ അറിഞ്ഞെന്നല്ലേ ?
ആദ്യമൊന്നും ഞാനറിഞ്ഞില്ല 
ചിലസമയങ്ങളിൽ ഞാനവിടെ ചെല്ലും 
അവിടിരുന്ന് പത്രം വായിക്കും 
അപ്പോൾ അവനവിടെയുണ്ടാവും 


ഹാ ഹാ ആദ്യമായി അവനെ കണ്ടപ്പോൾ 
എനിക്ക് വലിയ വിഷമം തോന്നി 
നാളെ ഇവനെ കാണാൻ പറ്റുമോ ?
അവനെ അറിയില്ലല്ലോ 
ഞാൻ പത്രത്തിലല്ല നോക്കിയത് 
ഞാൻ നോക്കിയത് അവനെയാണ് 
അന്ന് പത്രമെടുത്ത് കയ്യിൽ വെച്ചതല്ലാതെ 
ഒന്നും വായിച്ചില്ല 
അവനോ , എന്നെയൊന്ന് നോക്കിയതേയില്ല 
അവനത്ര അഴക് വഴിയുന്നവനൊന്നുമല്ല 
പിന്നെ അവനെന്താ ഇത്ര ?

ലേശം കറുത്തിട്ടാണ് 
ലേശം മെലിഞ്ഞിട്ടാണ് 
ലേശം കൂർത്ത മുഖമാണ് 
ലേശം കറുത്ത നേരിയ വര പോലെ 
മേൽച്ചുണ്ടിൽ ഒരു മീശ 
മുഖത്തോ ശരീരത്തിലോ രോമമില്ല 
അവനെ കണ്ടപ്പോൾ എനിക്ക് ഒരു ഭ്രമം 
അങ്ങനെയാണ് ചിലർ 
സുന്ദരനോ സുന്ദരിയോ ആവില്ല 
ആളുകൾ പിന്നാലെ നടക്കും 
കണ്ടാൽ കൊതി തോന്നും 
എല്ലാം മറന്ന് പിന്നാലെ നടക്കും 


അവൻ രാവിലെ വന്നാൽ വൈകിട്ടേ പോകൂ 
എന്ന് ഞാൻ കണ്ടുപിടിച്ചു 
ലൈബ്രറിയുടെ അടുത്ത് ഒരു പൊതു ടാപ്പ് ഉണ്ട് 
അതിൽ നിന്നവൻ രണ്ടു കവിൾ വെള്ളം കുടിക്കും 
ഒരു കുമ്പിൾ വെള്ളം കൊണ്ട് മുഖം കഴുകും 
ഈ രണ്ടു കവിൾ പൈപ്പ് വെള്ളമാണ് 
അവൻറെ ആരോഗ്യത്തിൻറെ  രഹസ്യം 


ഒരു ദിവസം ഉച്ചയ്ക്ക് 
വെള്ളവും കുടിച്ച് വന്ന അവനോട് 
ഞാൻ പറഞ്ഞു : "വാ "
" എവിടെയാ ?"
" വല്ലതും കഴിച്ചിട്ട് വരാം "
" എനിക്ക് വേണ്ട "
" വാടാ , ഇന്ന് എൻറെ ചിലവാ , നീ വാ "
"നിങ്ങള് പോയികഴിച്ചോ , എനിക്ക് വേണ്ട "
ലൈബ്രറിയിൽ ആരുമില്ലാത്തതിൻറെ ധൈര്യത്തിൽ 
ഞാനവനെ പിടിച്ചു :  "നീ വാ "
"വേണ്ട "
അടുത്ത ക്ഷണത്തിൽ അവൻ എൻറെ നെഞ്ചോടൊട്ടി നിന്നു 
അവൻറെ കറുത്ത നേർത്ത ചുണ്ടുകൾ എൻറെ വായ്ക്കുള്ളിലായി 
ഞാനാ ചുണ്ടുകൾ ചപ്പി 
പിന്നെ വിട്ടു 
അവൻറെ കണ്ണുകൾ വികസിച്ചു 
കവിളിൽ ലജ്ജ നിഴലിട്ടു 
"വിട് , വരാം " , അവൻ പറഞ്ഞു 
അവൻ ചുണ്ടുകൾ തുടച്ചു 
എന്നോടൊപ്പം വന്നു 


ആളൊഴിഞ്ഞ ഇടവഴിയിൽ 
ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടം കാട്ടി അവൻ പറഞ്ഞു 
" ഇതിൻറെ പിന്നിൽ ആരും വരില്ല "
അവൻ കരുതിയത് ഞാൻ അവനെ അതിന് കൊണ്ട് പോകയാണെന്ന് 
അങ്ങനെയും ഒരു സാധ്യതയുണ്ടെന്ന് ഞാൻ മനസിലാക്കി 
ഞാൻ അവനെ ഹോട്ടലിലേക്ക് കൊണ്ട് പോയി 


സുരക്ഷിതമായ എൻറെ  മുറി ഞാനവന് പരിചയപ്പെടുത്തി 
പിന്നെ അവനെ ആഹാരം കഴിക്കാൻ വിളിച്ചാൽ 
ഒരു മടിയുമില്ലാതെ അവൻ വരും 
അവനും ഒരു ഉപയോഗമൂല്യം ഉണ്ടെന്ന 
അറിവ് അവനിൽ വലിയൊരു മാറ്റം ഉണ്ടാക്കി 
അവൻ ലൈബ്രറിയും പൊളിഞ്ഞ കെട്ടിടത്തിൻറെ പിന്നാമ്പുറവും 
എന്നെന്നേക്കുമായി ഉപേക്ഷിച്ചു 
ഒരു ചായയ്ക്കും ഒരു വടക്കുമായി --
പലപ്പോഴും അതുപോലുമില്ലാതെ ---
അവനെ ചൂഷണം ചെയ്തുപോന്നവർക്ക് 
അവനെ കിട്ടാതെയായി 
നല്ല ഭക്ഷണവും നല്ല വസ്ത്രങ്ങളും 
അവന് ഗുണം ചെയ്തു 
അവൻ ഒരു വലിയ ഷോപ്പിലെ സെയിൽസ് മാനായി 
അപ്പോഴും അവൻ എന്നോടൊപ്പം എൻറെ മുറിയിൽ തന്നെ


 

ശുഭം

നിന്നോടെനിക്ക് പറയാനുള്ളത് 
ഇതുവരെ പറയാതിരുന്നത് 

അവളെ എനിക്ക് ഇഷ്ടം ആയിരുന്നു 
അതേപോലെ അവനെയും ഇഷ്ടം ആയിരുന്നു 
അവനതിൽ എതിർപ്പൊന്നും ഉണ്ടായില്ല 
ബട്ട് , അവൾക്കത് സഹിക്കാൻ കഴിഞ്ഞില്ല 
അങ്ങനെ അവനെ ചൊല്ലി 
അവളെന്നോട് പിണക്കമായി 
അവളെന്നോട് ക്ഷോഭിച്ചു 
അവൾ അവനോട് പറഞ്ഞു 
"ഇനി നീ ഇവിടെ വരരുത്"
അവനത് എന്നോട് അപ്പോൾത്തന്നെ പറഞ്ഞു 
ഞാനവളോട് ഒച്ചവെച്ചു 
അവന് സന്തോഷമായി 
അവൻ വന്നുകൊണ്ടേയിരുന്നു 
അവളെന്നോട് മിണ്ടാതെയായി 
നിന്നോടെനിക്ക് പറയാനുള്ളത് 
ഇതുവരെ പറയാതിരുന്നത് 
എനിക്ക് അവളോടുള്ള ഇഷ്ടം നിങ്ങൾക്ക് മനസിലാവും 
ആണായ എനിക്ക് പെണ്ണായ അവളോടിഷ്ടം 
അതെല്ലാവർക്കും അറിയുന്നതുമാണ് 
ആ സമയത്താണ് 
ആ ദുർവിധി 
അവൻ 
സുന്ദരൻ 
രോമവിഹീനമായ ശരീരം 
രോമവിഹീനമായ മുഖം 
സുന്ദരൻ 
കൊഴുത്തുരുണ്ട ശരീരം 
എൻറെ ഹൃദയം വല്ലാതെ മിടിച്ചു 
ഞാനവൻറെ പാൻസിൻറെ സിബ്ബ് തുറന്നു 
നിന്നോടെനിക്ക് പറയാനുള്ളത് 
ഇതുവരെ പറയാതിരുന്നത് 
അടുത്ത ദിവസം പ്രഭാതത്തിൽ 
അവൻറെ 'അമ്മ 
വന്നു 
ഒച്ചയിട്ടു 
"എന്താ ചെയ്തത്?"
അവൻറെ 'അമ്മ ഒച്ചയിട്ടു 
അവളത് കേട്ടു 
അവളതറിഞ്ഞു 
അവളെന്നോട് പറഞ്ഞു 
"ഇനി അവനിവിടെ വരരുത്"
എനിക്കത് പറയാൻ കഴിഞ്ഞില്ല 
എനിക്കവനോട് ആസക്തി 
നിന്നോടെനിക്ക് പറയാനുള്ളത് 
ഇതുവരെ പറയാതിരുന്നത് 
അവളുടെ എതിർപ്പ് കണ്ടപ്പോൾ 
അവൻറെ 'അമ്മ സ്വരം മാറ്റി 
അവൻറെ 'അമ്മ എനിക്ക് സപ്പോർട്ടായി 
അവനെ എല്ലാ ദിവസവും എൻറെ അടുത്തേക്ക് അയച്ചു 
അവനും സന്തോഷത്തോടെ എല്ലാദിവസവും വന്നു 
ഞാനും അവനും അവൻറെ അമ്മയും ഒരു വശത്ത് 
അവൾ തനിച്ച് എതിർവശത്ത് 
ഇതാണ് സംഭവിച്ചത് 
ഇന്ന് അവൻ ഇല്ല 
അവൻ എന്നും ഉണ്ടാവില്ലെന്ന് അന്നേ എനിക്കറിയാമായിരുന്നു 
ഇന്ന് അവൾ ഉണ്ട് 
അവൾ എന്നും ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു 
ശുഭം 
--------



അവൻ ചത്തില്ല കേട്ടോ

പ്രണയം സുന്ദരം 
അത് വിൽപ്പനയ്ക്ക് വെയ്ക്കരുത് 
വിൽപ്പനയ്ക്ക് വെച്ചാൽ അതൊരു ദുരന്തമാകും 
ആ കഥയാണ് പറയുന്നത് 
ആരെയും ഭയപ്പെടുത്താനല്ല 
ആരെയും വേദനിപ്പിക്കാനല്ല 
പ്രണയം വിൽക്കരുത് 
ഹൃദയം വിൽക്കരുത് 
ശരീരം വിൽക്കരുത് 
ശരീരം ദാനമായി നൽകിയാലും അത് അർഹിക്കുന്ന ആളിന് മാത്രം 
ഹൃദയം ദാനമായി നൽകിയാലും അത് അർഹിക്കുന്ന ആളിന് മാത്രം 
ഞാനെൻറെ ഒരു  സുഹൃത്തിനെ കുറിച്ചാണ് പറയുന്നത് 
ആ സുഹൃത്ത് നിങ്ങളല്ലാത്തതിൽ നിങ്ങൾ സന്തോഷിക്കുക 


ഇത് ഓൺലൈൻ സൗഹൃദമാണ് 
എന്നോട് പറഞ്ഞ കാര്യങ്ങൾ മാത്രമേ എനിക്ക് അറിയൂ 
പറഞ്ഞതെല്ലാം സത്യമായിരിക്കണമെന്നില്ല, ഡിയർ 
പക്ഷെ, പ്രസക്തമായ കാര്യം സത്യമാണെന്ന് ഞാൻ കരുതുന്നു 
കാരണം അവനെന്നെ അറിയില്ല.
അതുകൊണ്ടുതന്നെ ഇങ്ങനെയൊരു കള്ളം പറയേണ്ട കാര്യമില്ല 
ഇത് ഭീകരമായ സത്യം 
ഭീഷണമായ സത്യം


അവൻറെ വാളിൽ  
സ്വവർഗ ലൈംഗികതയെ സൂചിപ്പിക്കുന്ന കുറിപ്പുകൾ 
ഞാൻ കണ്ടിട്ടുണ്ട് 
ആളുകൾ ഇങ്ങനെ പരസ്യമായി വാളിൽ കുറിക്കുന്നത് 
ശരിയാണോ എന്നൊന്നും ഞാൻ ആലോചിച്ചിട്ടില്ല 
അതെല്ലാം അവരുടെ സ്വകാര്യ ഇഷ്ടങ്ങൾ 
ഓ , അത് മൂന്നുവർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങൾ 
എങ്കിലും ഞാനത് അവനുമായി പങ്ക് വെച്ചു 
വാളിൽ എഴുതുന്നത് അനുവദിക്കാതിരിക്കുക 
വേണമെങ്കിൽ മെസേജ് ചെയ്യാമല്ലോ 
എന്തിന് വെറുതേ പേരുദോഷം 
അവനിഷ്ടപ്പെട്ടാലുമില്ലെങ്കിലും ഞാനിങ്ങനെ പറഞ്ഞു 
അവനതിന്  മറുപടി പറഞ്ഞില്ല 
പകരം വന്നത് ഉഗ്രനൊരു പോസ്റ്റാണ് !
ഒരു മോസസും അവൻറെ രണ്ടു സുഹൃത്തുക്കളുമായി 
അത്ഭുതകരമായ നിമിഷങ്ങൾ പങ്കിട്ടെന്നൊരു കുറിപ്പ് 


ഇപ്പോൾ ഈ കുറിപ്പ് എഴുതുന്നതിന് കാരണമായത് 
ആ സംഭവമാണ് 
മൂന്ന് വർഷങ്ങൾക്കിപ്പുറം അവൻറെ വാളിൽ ആരും 
ക്ഷണങ്ങൾ കുറിക്കുന്നില്ല 
അതെല്ലാം നിലച്ചു 
ഞാൻ കരുതിയത് അവൻ ആ ലോകത്ത് നിന്നും 
പുറത്ത് കടന്നു എന്നാണ് 
അവൻ ഒരു ജോലി തേടി നടന്നു 
ഇപ്പോൾ ഒരു ജോലി കിട്ടിയിട്ടുണ്ട് 
അതൊരു ജോലിയൊന്നുമല്ലെങ്കിലും 
ഓൺലൈൻ ബിസിനെസ്സ് 
ആം വേ, സ്കൈ വേ തുടങ്ങിയവ പോലൊരു 
മണി ചെയിൻ ബിസിനസ് 
യാത്ര ചെയ്തുകൊണ്ടേയിരിക്കുക 
യാത്ര ചെയ്തുകൊണ്ടേയിരിക്കുക 
ആളുകളെ കണ്ടുകൊണ്ടേയിരിക്കുക 
ആളുകളെ ഈ ബിസിനെസ്സിൽ ചേർത്ത് കൊണ്ടേയിരിക്കുക 
ഇടവും വലവും ഒരേപോലെ ആളുകളെ ചേർത്ത് കൊണ്ടേയിരിക്കണം 
ഇല്ലെങ്കിൽ പൈസ കിട്ടില്ല 
ഇതിൽ കുറേയാളുകൾ ഒന്നും ചെയ്യില്ല 
അവർക്ക് വേണ്ടി ആരെയെങ്കിലും ചേർത്ത് കൊടുക്കണം
അപ്പോഴാണ് കഥയുടെ ബീജം വീഴുന്നത് 
ഒരാൾ പണം മുടക്കാം 
ബിസിനസിൽ ചേരാം 
ബട്ട് .....


ഐ ലവ് യൂ 
വെറും ലവ് അല്ല 
സീരിയസ് ലവ് ആണ് 
യു ബി മൈ വൈഫ് !
ചെക്കനോട് അയാൾ  പറയുന്നു 
നീ അലയേണ്ട 
നിനക്ക് ചിലവിന് തരാം 
നിനക്ക് വേണ്ടതെല്ലാം തരാം 
നിൻറെ ബിസിനസിൽ ചേരണോ , ചേരാം 
ബട്ട് , ഐ വാണ്ട് യു 
എനിക്ക് നിന്നെ വേണം 
അസ് വൈഫ് 


അതുകൊണ്ടാണ് ഞാൻ കഥകൾ അറിഞ്ഞത് 
അതുകൊണ്ടാണ് ഞാനിപ്പോൾ എഴുതുന്നത് 
അവനെന്നോട് പറയുന്നു 
ഞാനധികം നാൾ ജീവിച്ചിരിക്കില്ല 
എന്താ സംഗതി ?
അതൊന്നും നിങ്ങൾ അറിയേണ്ട 
പറയ് 
ഒരാൾ പ്രൊപ്പോസ് ചെയുന്നു 
പെണ്ണ്  കൊള്ളാമെന്നുണെങ്കിൽ സമ്മതിക്ക് 
ഇല്ലെങ്കിൽ സോറി പറഞ്ഞു വിട്ടേക്ക് 
പെണ്ണല്ല; ആണാണ് 
അയാൾക്ക് പ്രേമമൊന്നുമല്ല; വേറെയാണ് ആവശ്യം 
വേറെ ആളെ നോക്കാൻ പറയ് 
അയാളെ പൂർണ്ണമായി ഒഴിവാക്കുക 

പിന്നീടവൻ ഓൺലൈൻ വന്നപ്പോൾ പറഞ്ഞത് 
ചാകാൻ തോന്നുന്നു 
എന്താ പറ്റിയത് 
ഒന്നൂല്ല 
പറയ് 
ഞാനാരുമല്ല ; എനിക്ക് ചത്താൽ മതി 
എന്താ കാര്യം ?
മൂന്ന് വർഷങ്ങൾക്ക് മുൻപ് 
ഒരു കാറിൽ മൂന്നുപേർ കയറ്റിക്കൊണ്ടു പോയി 
എന്നിട്ട് 
അവരെന്നെ റേപ് ചെയ്തു.
എനിക്ക് ഡിസീസ് ആണ് 


മോസസിൻറെ ഫോട്ടോ ഇപ്പോഴും 
അവൻറെ  ഫോട്ടോ ശേഖരത്തിൽ ഉണ്ട് 
മോസസും അവൻറെ രണ്ടു സുഹൃത്തുക്കളും സമ്മാനിച്ച 
അത്ഭുത നിമിഷങ്ങൾ വാളിൽ കാണില്ല. 
ആർക്കൈവിൽ കാണുമായിരിക്കും 
ഇപ്പോൾ അവൻ പറയുന്നത് 
മൂന്നുപേർ അവനെ കാറിൽ 
തട്ടിക്കൊണ്ടുപോയി റേപ് ചെയ്തു എന്നാണ് 
സമ്മതത്തോടെ ആയിരുന്നില്ലെന്ന് 
മൂന്നുപേരെ അവൻ കണ്ടിട്ടേയില്ലെന്ന് 
മൂന്നുപേർ അജ്ഞാത ഭാഷ സംസാരിച്ചിരുന്നെന്ന് 
അവനറിയുന്നവരായിരുന്നില്ല, അതെന്ന് 


ഒരു പക്ഷെ , അത് മോസസ് ആയിരിക്കില്ല 
ഒരു പക്ഷെ , അത് മോസസ് ആയിരിക്കാം 
അത്ഭുതകരമായ നിമിഷങ്ങളാണ് അവർ അവന് സമ്മാനിച്ചത് 
ഇരുപത് വയസുള്ള അവനെ നഗരത്തിൽ നിന്ന് 
കാറിൽ തട്ടിക്കൊണ്ടു പോയി ?
മൂന്ന് വർഷങ്ങൾക്ക് മുൻപ് ?
അവൻ മോസസിൻറെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല ?
ചോദ്യങ്ങൾ അവിടെ നിൽക്കട്ടെ 
നമ്മൾ കേരള പൊലീസല്ല 
സംഭവം നടന്നത് കേരളത്തിലുമല്ല 
അവനിതുവരെ സംഭവം പോലീസിൽ പറഞ്ഞിട്ടുമില്ല 
പോലീസിൽ പറയാതിരിക്കാൻ കാരണം പറയുന്നത് 
അവന് ആ മൂന്നുപേരെ അറിയില്ല; കണ്ടിട്ടേയില്ല എന്നാണ് 
ആ മൂന്നുപേർ സംസാരിച്ചിരുന്ന ഭാഷ ഹിന്ദിയല്ല എന്നാണ് 


മോസസ് ആയിരിക്കാം; അല്ലായിരിക്കാം 
അതവിടെ  നിൽക്കട്ടെ 
സംഗതി അവനു സംഭവിച്ച ഡിസീസ് 
മോസസിന് അല്ലെങ്കിൽ ആ ആൾക്ക് അറിയാമായിരുന്നു 
അവന് ഡിസീസ് വരുമെന്ന് 
അവരത് മറച്ചു വെച്ചു 
ഇപ്പോൾ അവന് ഡിസീസ് 
അവന് ഒരു തൊഴിലും അറിയില്ല 
അവന് ഒരു ജോലിയുമില്ല 
ഇരുപത്തിമൂന്ന് വയസ് 
ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് കുടിയേറിയ ദരിദ്ര കുടുംബാംഗം
വിദ്യാഭ്യാസം  സ്വവർഗ കാമകേളി 
സമ്പാദ്യം ഡിസീസ് 


ഞാനവനോട് പറഞ്ഞു 
നിൻറെ പിന്നാലെ ഭ്രാന്തെടുത്ത് നടക്കുന്നയാളോട് പറയ് 
നിനക്ക് സമ്മതമാണെന്ന് 
ഐ ആം നോട്ട് ഡെവിൾ 
അവൻ പറയുന്നു 
ഞാൻ ചത്തോളാ ൦ 
അവൻ പറയുന്നു 


അവൻ ചത്തില്ല കേട്ടോ 
അവൻ ഓൺലൈൻ ബിസിനസിൻറെ ഓട്ടത്തിലാണ് 
പുതിയ പുതിയ അറിവുകൾ അവൻ നേടട്ടെ 
അവൻ വെറുമൊരു ഡെവിളാകട്ടെ 
ലോകത്തെ മാറ്റി മറിക്കാനൊന്നും നമ്മൾക്കാവില്ലല്ലോ !



ജോബി

അവളോടെനിക്കുള്ള പ്രണയമൊരു ഭ്രാന്തായി 
എനിക്കത് അവളോട് പറയാതിരിക്കാനാവില്ലെന്നായി 
ഓരോ രാത്രിയിലും ഞാൻ തീരുമാനിച്ചു 
നാളെ ഞാനത് അവളോട് പറയും 
എനിക്കവളോട് പ്രേമമാണെന്ന് 
നാളെ ഞാനവളോട് പറയും 
ഓരോ പ്രഭാതത്തിലും 
അവളോടത്‌ പറയാതിരുന്നത് നന്നായെന്ന് 
ഞാനാശ്വസിക്കും 
ഇല്ല, ഇന്നും അവളോട് ഞാനങ്ങനെ പറയില്ല 
അവളത്ര സുന്ദരിയൊന്നുമല്ല 
അവളത്ര ധനികയുമല്ല 
പിന്നെന്തിനാണ് ഞാനവളെ പ്രേമിക്കുന്നത് !

"ഞാനുമുണ്ടാശാനേ , ഇന്ന്"
ജോബി സെബാസ്ററ്യൻ  പറഞ്ഞു 
ചെറുക്കൻ ഒരിത്തിരി പിശകാണ് ; മറ്റൊന്നുമല്ല 
എനിക്കവനെ കാണുമ്പോൾ ഒരിത് !
അവനെ വിളിച്ച് കൂടെ താമസിപ്പിക്കണമെന്ന് 
പലപ്പോഴും തോന്നിയിട്ടുണ്ട് 
പക്ഷേ , അതെങ്ങനെ  പറയും?
കഴിഞ്ഞ ഏഴുകൊല്ലമായി തനിച്ചാണ് താമസം 
ആരെയും കൂടെ താമസിപ്പിച്ചിട്ടില്ല 
താമസിപ്പിക്കാൻ തോന്നിയിട്ടില്ല 
എന്നും തനിച്ച് താമസിക്കുന്നതായിരുന്നു ഇഷ്ടം 
അങ്ങനെയുള്ള ഞാൻ ജോബി സെബാസ്റ്റിയനെ വിളിച്ച് കൂടെ താമസിപ്പിക്കുകയോ ?
ഇതാ , അവൻ വരുന്നു 
വിളിക്കാതെ വരുന്നു 
അവനൊരു ദിവസം യാത്രക്ക് അറുപത് രൂപ വേണം 
ഒരു മാസം ആയിരത്തഞ്ഞൂറു രൂപ 
എന്നോടൊപ്പം താമസിച്ചാൽ അവന് മാസം ലാഭം ആയിരത്തഞ്ഞൂറു രൂപ 
എനിക്കിത് അവനോട് പറയാൻ പറ്റില്ലല്ലോ 
അവനിന്നിതാ എൻറെ ആവശ്യം ഇങ്ങോട്ട് പറയുന്നു 
ഞാൻ തിരിഞ്ഞു നിന്നു 
അവൻ കൂടി വരാൻ വേണ്ടി 


കുടിയിലേക്കുള്ള വഴിയിൽ ജോബി സംസാരിച്ചതത്രയും 
 പെണ്ണിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമായിരുന്നു 
അവന് നോട്ടം ബാർബറയിലാണ് 
വെളുത്ത് ഉയരം കുറഞ്ഞ് തടിച്ച ബാർബറ 
തടിച്ച സ്തനങ്ങളും നിതംബങ്ങളുമുള്ള ബാർബറ 
അവനീയിടെയായി എപ്പോഴും ബാര്ബറയ്‌ക്കൊപ്പമാണ് 
ബാർബറയും വിവാഹസ്വപ്നങ്ങളും ചേർന്ന് 
എൻറെ തരളിതമനസിനെ വധിച്ചു 
ബാർബറയെ സ്വപ്നം കാണുന്നവനെ 
വിവാഹ സ്വപ്നങ്ങൾ നെയ്യുന്നവനെ 
എനിക്കെന്തിനാണ് 
അവനെക്കൊണ്ട് എന്താണെനിക്ക് പ്രയോജനം 
ജോബിയെ കൂടെ കൂട്ടേണ്ടായിരുന്നു   
എന്നത്തേയും പോലെ ജയനെത്തന്നെ വിളിക്കാമായിരുന്നു 


ജയനെ ഇഷ്ടമായിരുന്നു എന്നത് ശരിയാണ് 
എന്നാലിപ്പോൾ ഒരു പക്ഷെ അവനെയാണ് ഏറ്റവും വെറുക്കുന്നത് 
അവന് ശരീരത്തിൽ തൊടണമെങ്കിൽ ആദ്യം പണം കൊടുക്കണം 
പണം കൊടുത്തതുകൊണ്ട് എന്തും ആവാമെന്ന് വിചാരിക്കേണ്ട 
അവനെ അനുസരിച്ചുകൊള്ളണം 
അവനെ അനുസരിപ്പിക്കാൻ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ 
മദ്യം കൊടുക്കുക 
മദ്യം ചെന്നുകഴിഞ്ഞാൽ അവൻ നല്ലവനാണ് 
പിന്നെ സഹകരണം ഏതു വിധത്തിലും ഉണ്ടാവും 
അവൻറെ മെനു ഇത്രയുമാണ് 
രണ്ട് ലാർജ് റം 
പൊറോട്ട, ബീഫ് 
ആദ്യം റം വേണമെന്ന് പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞു 
ഇരുന്നൂറ് രൂപ കയ്യിൽ വെച്ചുകൊടുത്തു 
അവൻ തുണിയുരിഞ്ഞ് നിലത്ത് കിടന്നു 
"വേഗം വേണം "
അവൻ പറഞ്ഞു 
കിസ് ചെയ്യാൻ ശ്രമിച്ചപ്പോൾ അവൻ പറഞ്ഞു :" അതൊന്നും പറ്റില്ല "
"കാര്യം വേഗം കഴിച്ചിട്ട് എണീറ്റ് പോ ": അവൻ പറഞ്ഞു 
അവൻറെ നിസഹകരണത്തിൽ മടുത്തുപോയി 
അവനെ വെറുത്ത് പോയി 
യാദൃശ്ചികമായി ഒരിക്കൽ അവൻറെ ആവശ്യം സാധിച്ചുകൊടുക്കാൻ അവസരം കിട്ടി 
രണ്ട് ലാർജ് റം 
പൊറോട്ട ബീഫ് 
അതോടെ വിലക്കുകളില്ലാതെയായി 
പൂർണ്ണ സഹകരണം ഇരുന്നൂറ് രൂപ തികഞ്ഞ സന്തോഷത്തോടെയാണ് നൽകിയത് 
രണ്ട് ലാർജ് റം 
പൊറോട്ട ബീഫ് 
ഇരുന്നൂറ് രൂപ 
അവൻറെ നഗ്നശരീരത്തോടൊപ്പം കുറച്ച് നിമിഷങ്ങൾ 
അതുകഴിഞ്ഞെഴുന്നേറ്റാൽ 
അവൻ അപരിചിതനായി മാറുന്നു 
പരിചയം വരണമെങ്കിൽ ഇത്രയും വേണം 
അവനിൽ നിന്നുള്ള മോചനമാണ് ഞാൻ ജോബിയിൽ കണ്ടത് 
പക്ഷേ , വിവാഹത്തെക്കുറിച്ചും ബാർബറയെക്കുറിച്ചും 
നിർത്താതെ സംസാരിക്കുന്ന ജോബിയിലായിരുന്നെങ്കിൽ 
ജയനെ വിളിക്കാമായിരുന്നെന്ന ചിന്തയിൽ ഞാൻ മുഴുകി 
ഉത്തരത്തിലിരുന്നതുമില്ല; കക്ഷത്തിലിരുന്നതുമില്ല 
എന്താ ചെയ്ക ?
പെട്ടെന്ന് വെളിപാടുണ്ടായതുപോലെ അവനെന്നിലേക്ക് വന്നു 
"അവളെ ചേട്ടന് കെട്ടരുതോ ?" അവൻ ചോദിച്ചു 
അവൾക്ക് ചേട്ടനോട് പ്രേമമാണെന്നാ എല്ലാരും പറയുന്നേ 
ചേട്ടന് പ്രേമോമില്ല, ഒരു മണ്ണാങ്കട്ടയുമില്ല !
അവനങ്ങനെ എന്നെ കുറിച്ചുള്ള അവൻറെ വിജ്ഞാനം വിളമ്പുകയാണ് 
നാളെ അവനിത് മറ്റുള്ളവരോട് പറഞ്ഞു നടന്നേക്കാം 
അതുകൊണ്ട് ഞാൻ തടഞ്ഞു 
അവൾക്ക് പ്രേമവുമില്ല , ഒരു മണ്ണാങ്കട്ടയുമില്ല 
അവൾ എല്ലാവരോടും ഒരേപോലെയാ ഇടപെടുന്നത് 
അവളോട് സൗഹൃദം കാട്ടുന്നവരോട് അവളും സൗഹൃദം കാട്ടും 
സൗഹൃദം പ്രേമമല്ല 
നമ്മൾ തമ്മിൽ സൗഹൃദമാണുള്ളത് 
അവളും ഞാനും തമ്മിലും സൗഹൃദമാണുള്ളത് 
ഞാനിങ്ങനെ ഗീർവാണമടിക്കുമ്പോൾ 
എൻറെ മനസ് തേങ്ങുകയായിരുന്നു 
എനിക്ക് നിന്നോട് സൗഹൃദമല്ല ; പ്രേമമാണ് 
എനിക്ക് അവളോട് സൗഹൃദമല്ല ; കാമമാണ് 
എനിക്കത് പറയാൻ ധൈര്യമില്ലെങ്കിലും 
അവനത് എന്നോട് തിരുത്തി പറഞ്ഞെങ്കിൽ എന്ന് 
ഞാനാഗ്രഹിച്ചു 
റൂമിലെത്തുമ്പോൾ ആഗ്രഹിക്കാത്ത ഒരതിഥി
 കാത്ത് നിൽക്കുന്നുണ്ടായിരുന്നു
ജയൻ 
രണ്ട് ലാർജ് റം 
പൊറോട്ട ബീഫ് 
ഇരുന്നൂറ് രൂപ 
വിളിക്കാതെ വരാത്തവനാണ് 
ഇന്നെന്തേ വിളിക്കാതെ വന്നു ?
കള്ളൻ 
ജോബിയെ അവൻ കാണുന്നതും 
ജോബിയെ അവൻ നോക്കുന്നതും 
ഞാനിഷ്ടപ്പെട്ടില്ല 
ഞാൻ ചോദ്യഭാവത്തിൽ ജയനെ നോക്കി 
അവൻ ജോബിയെ നോക്കിയിട്ട് എന്നെ നോക്കി ഒരു ചിരി ചിരിച്ചു 
ഞാൻ കൂസിയില്ല 
"എന്താ ?" ഞാൻ ചോദിച്ചു 
"രണ്ടായിരം രൂപ വേണം . അടുത്ത ആഴ്ച്ച തരാം "
"സോറി, ഇല്ല "
"ആരോടെങ്കിലും വാങ്ങിച്ച് തരാമോ ? അത്യാവശ്യമാ "
"ആരോട് വാങ്ങാനാ ? വേറെയാരോടെങ്കിലും ചോദിക്ക് "
അവൻ കുറേനേരം നിന്നിട്ട് പോയി 
ആരാ പാർട്ടി ? ജോബിയുടെ ചോദ്യം 
ഇവിടെ അടുത്തുള്ളതാ 

അല്ലാതെന്ത് പറയാൻ ? 



പ്രസാദ്

എൻറെ പ്രണയങ്ങൾ 
എൻറെ  അനന്തമായ പ്രണയങ്ങൾ 
എൻറെ അനന്തമായ രഹസ്യ പ്രണയങ്ങൾ 
രഹസ്യമായ പ്രണയങ്ങൾ 
കടലിലെ അല്ല പോലെ അടങ്ങാത്ത , ഒടുങ്ങാത്ത പ്രണയം 


അവനെന്നെ കാണാൻ വരുമായിരുന്നു 
അവൻ വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് ചെല്ലും 
ഞങ്ങൾക്ക് പരസ്പരം ഒരു ദിവസംപോലും 
കാണാതിരിക്കാനാവില്ലെന്ന് ആളുകൾ പറഞ്ഞു 
ആളുകൾ പലതും പറയും 
ഒന്നുമറിഞ്ഞിട്ടല്ല 
വെറുതെ ചുമ്മാ പറയുന്നതാണ് 
അത് കേൾക്കുമ്പോൾ കരളിലൊരു സുഖം 
അതവൻ കൂടി മനസിലാക്കിയിരുന്നെങ്കിൽ !
അവൻ ചിരിച്ചുല്ലസിച്ച് നടന്നു 
എൻറെ മനസ് അവൻ കണ്ടില്ല 
കണ്ടതായി എനിക്ക്  തോന്നിയില്ല 

പക്ഷേ____ 
അതങ്ങനെയായിരുന്നിരിക്കില്ല !
ഞങ്ങൾ തനിച്ചായിരിക്കുമ്പോൾ 
അവൻ അസ്വസ്ഥനാകുന്നത് ഞാൻ കണ്ടു 
അപ്പോൾ അവന് ചിരിക്കാനാവുന്നില്ല 
അവൻ  അറിയാതെന്നതുപോലെ 
നഗ്നത പ്രദർശിപ്പിക്കുന്നത് 
ഞാൻ കണ്ടു 
അവൻറെ ലേശം തടിച്ചുയർന്ന സ്തനങ്ങളും 
ചുവന്നുയുയർന്ന വികസിച്ച മുലഞെട്ടുകളും 
ചുവന്നു തടിച്ച അധരങ്ങളും 
സുന്ദരമായ മുഖവും 
ചെഞ്ചോരത്തുടിപ്പുള്ള നീല ഞരമ്പുകളോടുന്ന 
വെളുത്തുരുണ്ട തുടകളും ____ 
ഒരു സ്പർശത്തിൽ 
ഞാനൊരു ബലാത്സംഗത്തിലേക്ക് വീണുപോയേനേ !


ഒരിക്കൽ ഞങ്ങൾ തനിച്ചായിരിക്കുമ്പോൾ 
അറിയാതെയെന്നവണ്ണം നഗ്നത ദൃഷ്ടിയിൽപെട്ടപ്പോൾ 
ഞാനവൻറെ നഗ്നതയിലേക്കൂളിയിട്ടു 
അവൻ ഒന്ന് പതറി 
പിന്നെ , അനുസരിച്ചു 
അവനെ ഞാൻ പുതിയൊരു ലോകത്തേക്ക് 
ആനയിക്കുകയായിരുന്നു 
എൻറെ അറിവുകളിലൂടെ ഞാനവനെ നയിച്ചു 
അവൻറെ കണ്ണകൾ എൻറെ കണ്ണുകളിലുടക്കിനിന്നത് 
ഞാനിപ്പോഴുമോർമ്മിക്കുന്നു 
അതിനുശേഷമായിരുന്നു , ഞങ്ങൾ ശരിക്കും 
ഹൃദയംകൊണ്ടടുത്തത് 
അതിനുശേഷമായിരുന്നു , ഞങ്ങൾക്ക് ശരിക്കും 
പരസ്പരം കാണാതിരിക്കാനാവാതെ വന്നത്


പിന്നീട് ഞങ്ങൾ തനിച്ചാകുന്ന അവസരങ്ങൾക്ക് വേണ്ടി 
ഞങ്ങൾ കാത്തിരുന്നു 


ചേട്ടൻ ഓഫീസിൽ പോകാൻ നോക്ക്

പ്രണയം , എനിക്ക് അവനോടുള്ള പ്രണയം 
അവൻറെ സുന്ദര രൂപം 
നിങ്ങൾ ചിരിക്കേണ്ട 
അവനറിയാം , എനിക്ക് അവനോടുള്ള പ്രണയം 
ഇന്നലെ, കടൽത്തീരത്തിരിക്കുമ്പോൾ 
അവൻറെ അരയിൽ ഞാൻ കൈചുറ്റിയിരുന്നു 
ഒരു പെണ്ണിൻറെ ഉടലിന്മേൽ അവകാശം സ്ഥാപിക്കും പോലെ 
അവനതറിയാം 
ചിലപ്പോൾ പ്രകടനപരത കൂടിപ്പോകുമ്പോൾ 
അവൻ മന്ത്രിക്കാറുണ്ട് " ചേട്ടാ, ആളുകൾ കാണും !"
നിങ്ങൾ നെടുവീർപ്പ് ഇടേണ്ട !
അവൻ ലജ്ജ കൊണ്ട് പറയുന്നതല്ല ; വിലക്കുന്നതല്ല 
അവൻ എൻറെ അഭിമാനം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ 
അവൻ എന്നെയോർത്ത് വ്യാകുലപ്പെടുന്നതാണ് 
എൻറെ മുറിയുടെ സ്വകാര്യതയിൽ 
ഏതറ്റം വരെ പോകാനും 
അവനെനിക്ക് സ്വാതന്ത്ര്യം നൽകുന്നു 
പരസ്യപ്രകടനങ്ങളിൽ 
അവനെയോർത്തല്ല; എനിക്ക് വേണ്ടിയാണവൻ 
മിതത്വം ആവശ്യപ്പെടുന്നത് 
പ്രഭാതങ്ങളിൽ 
അപ്പോൾ മാത്രം വിരിഞ്ഞ ലില്ലിപ്പൂ പോലെയാണവൻ 
ഉന്മേഷവും സുഗന്ധവും പ്രസരിപ്പിക്കുന്നു , അവൻ 
ഉച്ചനേരങ്ങളിൽ , ഭാര്യയെ പോലെയാണവൻ 
വൈകുന്നേരങ്ങളിൽ കാമുകിയെപോലെയാണവൻ 
രാത്രിയിൽ കിടപ്പറയിൽ തികഞ്ഞൊരു വേശ്യയാണവൻ 
രാത്രികളിൽ അവൻറെ ഉടലിലൂടെ നീന്തി നീന്തിതുഴഞ്ഞ് 
എപ്പോഴോ ഉറങ്ങിപ്പോയാൽ 
പ്രഭാതത്തിൽ അവനുണർത്താതെ 
ഞാനുണരാറില്ല 
അവനൊരു കപ്പ് ചൂടുചായയുമായി വന്നെന്നെ വിളിക്കുമ്പോൾ 
അവനെ അരയിൽ ചുറ്റിയെന്നിലേക്കടുപ്പിക്കുമ്പോൾ 
അവൻ കിണുങ്ങുന്നു :
"എന്താ ചേട്ടാ, ഇന്നലെ രാത്രിയിൽ കൊതി തീർന്നില്ലേ ?"
"ഇല്ലെടാ , ഇല്ല "
"ഇന്നും ഇരുട്ടുമല്ലോ , അപ്പോൾ ആവട്ടെ !"
"അത്രയും നേരം ...."
"ചേട്ടൻ ഓഫീസിൽ പോകാൻ നോക്ക് "




അവൻ

ഞാനവനെ വിളിച്ചു 
അവൻ വന്നു 
ഞാൻ വീഡിയോ ഓൺ ചെയ്തു 
രണ്ടു നഗ്ന മനുഷ്യർ കെട്ടുപിണഞ്ഞു കിടന്നു 
അവൻ ചിത്രത്തിലേക്ക് മിഴിയൂന്നിയിരിക്കുമ്പോൾ 
ഞാനവൻറെ തുടകളിൽ തലോടി 
അവൻറെ പാൻസിൻറെ സിബ്ബ് തുറന്നു 
                                                    വീഡിയോ അവസാനിച്ചപ്പോൾ ഒരിക്കൽ കൂടി 
                                                    വീഡിയോ പ്ലേ ചെയ്തു 
                                                    അവൻറെ കണ്ണുകൾ സ്‌ക്രീനിലുറഞ്ഞു നിന്നു 

                                                       ഇത്തവണ വീഡിയോ അവസാനിച്ചപ്പോൾ 
ഞാനവനെ കിടക്കയിലേക്ക് കൂട്ടിക്കൊണ്ടു പോയി 
അവനതാദ്യത്തെ അനുഭവമായി 
അത് എനിക്കുമവനുമിടയിലെ ആദ്യരഹസ്യമായി 
                                                   എല്ലാ രഹസ്യങ്ങളുമാവർത്തിക്കപ്പെടുന്നു 
                                                   എല്ലാ തെറ്റുകളുമാവർത്തിക്കപ്പെടുന്നു 
                                                   എല്ലാ ശരികളുമാവർത്തിക്കപ്പെടുന്നു 
                                                   എല്ലാ അനുഭവങ്ങളുമാവർത്തിക്കപ്പെടുന്നു 
                                                    ആവർത്തനം മനുഷ്യസഹജമാണ് 
                                                    ഒരിക്കൽ വിജയിച്ചതെന്തും 
                                                    അതേ രീതിയിൽ ആവർത്തിക്കുന്നത് മനുഷ്യസഹജമാണ് 
അതെങ്ങനെയാണ് വസന്തയറിഞ്ഞത് ?
അവൻ പറഞ്ഞിരിക്കാൻ വഴിയില്ല 
പിന്നെങ്ങനെ വസന്തയറിഞ്ഞു ?
വസന്തയറിഞ്ഞു 
വസന്തയത് വിലക്കി 
                         ചെല്ലമ്മയത് വിലക്കിയില്ല 
                         ചെല്ലമ്മയത് അറിഞ്ഞത് 
                         ഞാൻ അവനയച്ച കത്തുകളിൽ നിന്നാണ് 
                         അവനായിരുന്നു , എൻറെ ആദ്യ കാമുകി 
                         അവനായിരുന്നു , എൻറെ ആദ്യത്തെ അനുഭവം 
                         ഞാൻ അവനയച്ച ഓരോ കത്തും 
                         ചെല്ലമ്മയാണാദ്യം വായിച്ചത് 
                         എനിക്ക് കൃത്യമായി അവൻ മറുപടി അയച്ചതിനു 
                         പിന്നിലും ചെല്ലമ്മയായിരുന്നു   
                         വർഷങ്ങൾക്ക് ശേഷം അവൻ പറഞ്ഞാണത് 
                         ഞാനറിഞ്ഞത് 
                                                         അവനെ ഞാൻ വളച്ചത് 
                                                         വീഡിയോ കാട്ടിയായിരുന്നില്ല 
                                                         ഞാനവനോട് തുടരെ കാര്യം പറഞ്ഞു 
                                                         അവന് നാണം വന്നു 
                                                         അവൻ വിലക്കി 
                                                         അങ്ങനൊന്നും വേണ്ടെന്ന് പറഞ്ഞു 
                                                             ഒരു ദിവസം ഞാനങ്ങനെയൊക്കെ ചെയ്തപ്പോൾ 
അവൻ എതിർത്തില്ല 
വേണ്ടെന്ന് പറഞ്ഞില്ല 

അവൻ അതിലൂടെ കടന്നു പോയി  

നന്ദി , അനന്തു

ഞാൻ അവനെ നോക്കി 
അവൻ ഞാനുമായി ചങ്ങാത്തം ഒന്നും ഇല്ല 
അവൻ ഇവിടേക്ക് വരാറുമില്ല 
ഒരു പക്ഷെ ഇതുവരെ വന്നിട്ടുമില്ല 
ഇന്നവൻ വന്നിരിക്കുന്നു 
ഒരുത്തനെയും വിശ്വസിക്കരുത് 


നിങ്ങൾക്കറിയുമോ 
എനിക്കൊരു ചെങ്ങാതിയുണ്ടായിരുന്നു 
ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും 
ഞാനന്ന് ഒരു സ്ഥാപനം നടത്തുന്ന കാലമാണ് 
ഞാൻ സ്ഥാപനത്തിലെത്തുമ്പോൾ അവനുമെത്തും 
അന്നവന് ജോലിയൊന്നുമായിട്ടില്ല 
അതുകൊണ്ട് പകൽ മുഴുവനും ഞങ്ങളൊരുമിച്ചായിരിക്കും 
അടുത്തുള്ള ഹോട്ടലിൽ നിന്നാണ് ഭക്ഷണം 
വൈകുന്നേരം ചായ 
പിന്നെ , സ്ഥാപനം അടച്ചാലും 
ഞങ്ങൾ പിന്നെയും അവിടെ തന്നെയിരിക്കും 
അവസാനം അടുത്ത കവല വരെ ഒരുമിച്ചു നടത്തം 
അപ്പോഴാണ് സുനിൽ വരുന്നത് 
അവൻ ആദ്യം കമ്പനിയായത് ജോസുമായിട്ടായിരുന്നു 
ജോസുമായി കമ്പനിയായതോടെ ഞാനും അവനുമായി കമ്പനിയായി 
ഒരു ദിവസം അങ്ങനെ ഞങ്ങൾ ഇരിക്കുമ്പോൾ 
അവനൊരു ചെറിയ പൊതി എടുത്തു 
സ് , വേണ്ട 
എന്ന് ഞാൻ പറഞ്ഞതാണ് 
ജോസ് പൊതിയിൽ വീണുപോയി 
പൊതിയിൽ കുപ്പിയാണ് 
ബിജോയ്‌സ്‌ ബ്രാണ്ടി 
ഒരു പൈൻറ്റ് 
ഞങ്ങൾ ചായ കുടിക്കുന്ന ഗ്ലാസ്സ് എടുത്തു കൊടുത്തത് ജോസ് 
ഞാനൊന്നും മിണ്ടിയില്ല 
മൂന്ന് ഗ്ലാസ്സുകളിലായി സുനിൽ ഒഴിച്ചു 
ജോസ് ഗ്ളാസ് ഉയർത്തി മറ്റു ഗ്ലാസ്സുകളുമായി മുട്ടിച്ചു 
ഞങ്ങൾ മൂന്നുപേരും കുടിച്ചു 
സുനിൽ പോയി ഉഴുന്ന് വട വാങ്ങി വന്നു 
ഞങ്ങൾ മൂന്ന് പേരും വടയും തിന്നു 
കവല വരെ നടക്കുകയും ചെയ്തു 
കവലയിൽ വെച്ച് ജോസ് ടാറ്റാ പറഞ്ഞു പോയി 
കവലയിൽ നിന്ന് പകുതിദൂരം സുനിൽ കൂടെയുണ്ടാവും 
അങ്ങനെ നടക്കുമ്പോൾ 
അവൻ എൻറെ തോളത്ത് കയ്യിട്ടു 
ഏതോ നാടകത്തിലെ 
ഏതോ നായിക പറയുന്ന ഡയലോഗ് ഉരുവിട്ടു 
അവനാകെ ക്ളീൻ ഷേവ് ചെക്കനാ 
ഒരു പെണ്ണത്തമുള്ളവൻ 
എനിക്ക് ഇഷ്ടം തോന്നി 
ഞാനവനെ തിരികെ എൻറെ സ്ഥാപനത്തിലേക്ക് കൊണ്ട് പോയി 
ഫലം 
എൻറെ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു 
ജോസ് എന്നെന്നേക്കുമായി ബൈ പറഞ്ഞു 
എന്നിട്ടും ഒരു കൂസലുമിലാതെ 
അവനെന്നോട് സൗഹൃദം കാട്ടി 
ഞാനവനോട് ഒന്നും ചോദിച്ചില്ല 
ഞാനവനോട് എന്ത് ചോദിക്കാനാണ് 
അവൻ പറയാതെ ഇതെല്ലാം എങ്ങനെ പുറത്തറിയാനാണ് 
എന്നോട് വിരോധമില്ല ആരെങ്കിലുമായിരിക്കാം അവനെ ഞങ്ങൾക്കിടയിലേക്ക് പറഞ്ഞുവിട്ടത് 
മഴ പെയ്യുമെന്ന് തോന്നുന്നു ; അതുകൊണ്ടാ 
ഇങ്ങോട്ട് കയറിയത് 
പോയാൽ വഴിയിൽ വെച്ച് മഴ പെയ്യും 
അവൻ പറയുന്നു 
ഞാൻ ചോദിക്കാതെയാണ് വിശദീകരണം 
ഇത് എൻറെ സ്ഥാപനമല്ല 
ഇത് ഒരു പൊതുസ്ഥാപനമാണ് 
ഇത് തുറന്നിട്ടിട്ട് മേൽനോട്ടക്കാരൻ പോകും 
വൈകിട്ട് ആരെങ്കിലും അടച്ചിട്ട് താക്കോൽ വെന്റിലേഷനിൽ വെയ്ക്കണം 
സാധാരണ ഞാനാവും അവസാനത്തെ സന്ദർശകൻ 
അതുകൊണ്ട് ഞാനാവും സാധാരണ ഇത് അടച്ചുപൂട്ടുക 
കുറേക്കാലം മുൻപ് വരെ ഒരു എമ്മേക്കാരനായിരുന്നു 
ഇത് അടച്ചുപൂട്ടിക്കൊണ്ടിരുന്നത് 
ഇപ്പോൾ അവനെ കാണാറില്ല 
അവൻ ഇളിച്ചു 
മഴ വീഴുന്നതിന് മുൻപ് ഒരു പൈൻറ്റ് വാങ്ങിയാൽ 
മഴയ്ക്ക് ഒരു സുഖം തോന്നിയേനേ 
ഞാനൊന്നും മിണ്ടിയില്ല 
ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ വീണ്ടും പറഞ്ഞു 
കാശ് ഉണ്ടെങ്കിൽ താ, പോയി വാങ്ങിക്കൊണ്ടു വരാം 
ഒന്നുകിൽ അവൻ കാശുമായി കടന്നു കളഞ്ഞേക്കാം 
അല്ലെങ്കിൽ  മദ്യപിച്ച കാര്യം നാളെ രാവിലെ നാട്ടിൽ പാട്ടായേക്കാം 
ഞാനവനെ ശ്രദ്ധിച്ചു 
ക്ളീൻ ഷേവ് 
ആകെപ്പാടെ ഒരു പെണ്ണിനെ പോലെ 
ഒരു പൈന്റിൻറെ കാശല്ലേ പോവുള്ളൂ 
ഞാൻ പൈസ കൊടുത്തു 
അവൻ പോയി വന്നു 
രണ്ടു പൊതികളുമായി 
ഒരു പൊതിയിൽ കുപ്പി 
ഒരു പൊതിയിൽ വട
കുപ്പി തുറന്നു 
ഞാൻ ഗ്ലാസ്സുകൾ എടുത്തു വെച്ചു 
അവൻ ഒഴിച്ചു 
ഞങ്ങൾ കുടിച്ചു 
അവൻ അടുത്ത പൊതിയഴിച്ചു 
ഞങ്ങൾ വട തിന്നു 
മഴ പെയ്തു 
കോരിച്ചൊരിയുന്ന മഴ 
കറണ്ട് പോയി 
ഇരുട്ട് 
ഞങ്ങൾ പത്രം നിലത്ത് വിരിച്ചു അതിൽ കിടന്നു 
നാളെ ഇതെല്ലാം പാട്ടാകുമോ 
അനന്തു സുനിൽ അല്ല 
അനന്തുവിന് സുനിലാകാൻ കഴിയില്ല 
നന്ദി , അനന്തു