അവൻ പ്രണയത്തെ വെറുത്തു
അവൻ എന്നെ ആഗ്രഹിച്ചു
അതൊരു പ്രത്യേക ആഗ്രഹമായിരുന്നു
അവൻ ആഗ്രഹിച്ചത് എന്നെയല്ല
അവൻ ആഗ്രഹിച്ചത്
എനിക്കവനോടുള്ള കാമാഭിനിവേശമായിരുന്നു
ഞാൻ അവനെ ആഗ്രഹത്തോടെ നോക്കുമ്പോൾ
അവൻ ബോധവാനാകും
അവൻ വിലയുള്ളവനാകും
അവൻ ആരോ ആകും
എന്റെ കണ്ണുകൾ അവനെയുഴിയുമ്പോൾ
അവൻ സുന്ദരനാകും
ഞാനവനെ സ്പർശിക്കുമ്പോൾ
അവൻ വളരെ പ്രധാനപ്പെട്ട വ്യക്തി ആയിത്തീരും
ഞാനവനെ എന്നോട് ചേർക്കുമ്പോൾ
അവൻ സന്തോഷിക്കും
അവന്റെ ശരീരത്തിലെ ഓരോ അണുവിലൂടെയും
ഞാൻ യാത്ര ചെയ്യുമ്പോൾ
അവൻ മലച്ചു കിടക്കും
ഓജസ്സും വീര്യവും നഷ്ടപ്പെട്ടു
അവന്റെ മേൽ ഞാൻ കമഴ്ന്നു വീഴുമ്പോൾ
അവൻ വിജയിയായിത്തീരും
എന്നാലും അവൻ പ്രണയത്തെ വെറുക്കുന്നു
അവനു വീണു കിട്ടുന്ന ഏതാനും നിമിഷങ്ങളുടെ സുഖം മതി
അവനു പ്രണയം വേണ്ട
എങ്കിലും
അവൻ മറ്റൊരാൾക്ക് വഴങ്ങുന്നയന്നു ഞങ്ങളുടെ ബന്ധം അവസാനിക്കും
എന്നുപറഞ്ഞാണ്
ഇപ്പോഴും
ഞാനവനെ വിരട്ടുന്നത്
അവൻ എന്നെ ആഗ്രഹിച്ചു
അതൊരു പ്രത്യേക ആഗ്രഹമായിരുന്നു
അവൻ ആഗ്രഹിച്ചത് എന്നെയല്ല
അവൻ ആഗ്രഹിച്ചത്
എനിക്കവനോടുള്ള കാമാഭിനിവേശമായിരുന്നു
ഞാൻ അവനെ ആഗ്രഹത്തോടെ നോക്കുമ്പോൾ
അവൻ ബോധവാനാകും
അവൻ വിലയുള്ളവനാകും
അവൻ ആരോ ആകും
എന്റെ കണ്ണുകൾ അവനെയുഴിയുമ്പോൾ
അവൻ സുന്ദരനാകും
ഞാനവനെ സ്പർശിക്കുമ്പോൾ
അവൻ വളരെ പ്രധാനപ്പെട്ട വ്യക്തി ആയിത്തീരും
ഞാനവനെ എന്നോട് ചേർക്കുമ്പോൾ
അവൻ സന്തോഷിക്കും
അവന്റെ ശരീരത്തിലെ ഓരോ അണുവിലൂടെയും
ഞാൻ യാത്ര ചെയ്യുമ്പോൾ
അവൻ മലച്ചു കിടക്കും
ഓജസ്സും വീര്യവും നഷ്ടപ്പെട്ടു
അവന്റെ മേൽ ഞാൻ കമഴ്ന്നു വീഴുമ്പോൾ
അവൻ വിജയിയായിത്തീരും
എന്നാലും അവൻ പ്രണയത്തെ വെറുക്കുന്നു
അവനു വീണു കിട്ടുന്ന ഏതാനും നിമിഷങ്ങളുടെ സുഖം മതി
അവനു പ്രണയം വേണ്ട
എങ്കിലും
അവൻ മറ്റൊരാൾക്ക് വഴങ്ങുന്നയന്നു ഞങ്ങളുടെ ബന്ധം അവസാനിക്കും
എന്നുപറഞ്ഞാണ്
ഇപ്പോഴും
ഞാനവനെ വിരട്ടുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ