2015, ജനുവരി 11, ഞായറാഴ്‌ച

എനിക്കവനെ വേണം

പ്രണയമെന്നത് എനിക്ക് അവനോടു മാത്രമായിരുന്നു 
അവനു എന്നോട് പ്രണയം ഉണ്ടായിരുന്നില്ല 
അവൻ എന്നെ വെറുത്തു 
അവൻ എന്നിൽ നിന്നും ഒഴിഞ്ഞുമാറി 
അവനു പണം ആവശ്യം വന്നപ്പോൾ 
എന്നോട് ചോദിച്ചില്ല 
അവൻ ചോദിച്ചയാൾ കൊടുത്തതുമില്ല 
അയാൾ അവൻ പോയിക്കഴിഞ്ഞപ്പോൾ 
അവനെ പരിഹസിച്ചു 
ഞാൻ അവനെ ഫോണ്‍ ചെയ്തിട്ട് 
അവൻ ഫോണ്‍ എടുത്തില്ല 
ഞാൻ അവനോടു എന്ത് തെറ്റാണ് ചെയ്തത്?
അവനെ പ്രണയിച്ചതോ?





എന്റെ മനസ് വേദനിച്ചു 
എന്റെ ഹൃദയം നീറി 
അവനൊരു പക്ഷെ ഹൃദയം ഉണ്ടായിരിക്കില്ല 
ഒരു ഹൃദയം ഉണ്ടായിരുന്നെങ്കിൽ 
അവൻ എന്നോടിങ്ങനെ പെരുമാറുമോ?



ത്രിബിൾ എക്സ് റമ്മിന്റെ കുപ്പി തുറന്നു 
വേനല്ക്കാലത്ത് ഇളം കാറ്റടിക്കും പോലെ ഒരു സുഖം 
ഗ്ലാസ്സിലേക്ക്‌ വീഴ്ത്തി 
ഹാ ... ഒരു സുഖം 
ഒരിറക്ക് കുടിച്ചു 
നീറ്റൽ അവസാനിച്ചു 
മനസ്സിൽ അവനെ തെറി പറഞ്ഞു 
അവൻ എന്റെ പ്രണയം അർഹിക്കുന്നില്ല 
എന്നെ പ്രണയിക്കാത്തവരെ ഞാനും പ്രണയിക്കില്ല 
ഒരിറക്ക് കൂടി കുടിച്ചു 
ഹൃദയത്തിൽ അവൻ ഒരു നീറ്റലായി പടർന്നു 
അവന്റെ വെളുത്ത സുന്ദരമായ പെണ്ണിന്റെ മുഖം മനസ്സിലുണർന്നു 
അതൊരഗ്നിയായി ആളിപ്പടർന്നു 
ഞാൻ പിടഞ്ഞു 
എനിക്കവനെ വേണം 
വേണം എനിക്കവനെ 
ഛ ! അവൻ മനസ്സിൽ നിന്നും പോകുന്നില്ല 
എനിക്കവനെ വേണം 
രണ്ടു പെഗ് ഒന്നിചൊഴിച്ചു 
ഒരിറക്കിനു കുടിച്ചു 
അവനിൽ നിന്നും രക്ഷപെടാനാണ് കുടിച്ചത് 
അവനിൽ കുരുങ്ങുകയാണ് ചെയ്തത് 
മൊബയിൽ എടുത്തു 
അവന്റെ നമ്പർ വിളിച്ചു 
മണിയൊച്ച നിലച്ചു 
അവൻ ഫോണെടുത്തില്ല 
അവന്റെ നമ്പറിനു താഴെ അവന്റെ അമ്മയുടെ നമ്പർ 
അമ്മയെങ്കിൽ അമ്മ 
നമ്പർ ഡയൽ ചെയ്തു 
മണിയൊച്ച 
അവന്റെയമ്മ ഫോണെടുത്തു 
"അവനവിടെയില്ലേ?"
"ഉണ്ട് "
"ഫോണെടുത്തില്ല?"
"ഉറക്കമായിരിക്കും "
"അവനെന്തിനാ ഇപ്പൊ പതിനായിരം രൂപ?"
"ഞാൻ പറഞ്ഞിട്ടാ. ഒരാൾക്ക് കൊടുക്കാനുള്ളതാ "
"എന്നിട്ട് കിട്ടിയോ?"
"ഇല്ല"
"എന്താ എന്നോട് ചോദിക്കാതിരുന്നത്?"
"സാറിന്റെ കയ്യിൽ ഇല്ലെന്നു പറഞ്ഞെന്നാ അവൻ എന്നോട് പറഞ്ഞത്"
"ഉം , പണം ഞാൻ തരാം . പകരം അവനെ എനിക്ക് വേണം"
മറുവശത്ത് മൗനം 
അവൻ എന്നിൽ നിന്നകന്നതല്ല 
അവനെ എന്നിൽ നിന്നും അകറ്റിയതാണ് 
ഇവൾ 
അവന്റെയമ്മ 
"ഞാൻ വരാം , അങ്ങോട്ട്‌"
മൗനം 
"പണം കൊണ്ടുവരാം"
മൗനം 
"വേണോ, വേണ്ടയോ?"
"വേണം"
"എനിക്ക് അവനെ വേണം"
മൗനം 
"പറ്റുമൊ?"
"സാറ് എന്ത് ചെയ്താലും ഞാൻ എതിരു പറഞ്ഞിട്ടില്ലല്ലോ"
ഹും, കള്ളി. പറയുന്നത് കേട്ടില്ലേ.
"ഇനി സമ്മതിക്കരുത് ", അവൾ അവനോടു പറഞ്ഞു 
അതിനു ശേഷം അവൻ സമ്മതിച്ചിട്ടില്ല 
കഴുവർഡ മോൾ , പറയുന്നത് കേട്ടില്ലേ?
"പൈസ ഞാൻ കൊണ്ടുവരും , അവൻ സമ്മതിച്ചില്ലെങ്കിൽ 
  പൈസ ഞാൻ തിരിച്ചു കൊണ്ട് പോരും "
"സാറിന്നു വൈകിട്ട് പൈസ കൊണ്ടുവരാമോ?"
"ഉം, കൊണ്ട് വരാം "



അതെ, ഞാനിന്നു വൈകിട്ട് പതിനായിരം രൂപ 
അവൾക്ക് , അവന്റെയമ്മയ്ക് കടമായി നല്കും 
അവൻ സമ്മതിക്കുമെങ്കിൽ മാത്രം 
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ