2015, ജനുവരി 25, ഞായറാഴ്‌ച

എന്റെ ടിക്കറ്റ് കൂടെ

ഒരു ദൈവം ഉണ്ടെങ്കിൽ 
ആ ദൈവം അത്യാചാരിയാണ് 
ആ ദൈവം സ്വാർത്ഥനും 
ആത്മാർഥത ഇല്ലാത്ത പ്രശംസകൾ 
ഇഷ്ടപ്പെടുന്നവനും 
ആണ് 
നമ്മുടെ ഫ്യൂഡൽ പ്രഭുക്കന്മാരെ പോലെ 
അതിലും ദയനീയം 
ഒരു രൂപയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവനാണ് 
ദൈവം 
കൂലിത്തല്ലുകാരൻ പോലും പതിനായിരങ്ങൾ ആവശ്യപ്പെടുന്ന 
ജോലികൾ 
ഒരു രൂപയ്ക്ക് ദൈവം ചെയ്തു തരും 
ഒരു കുഴപ്പമേയുള്ളൂ 
വിശ്വസിക്കാൻ പറ്റില്ല 
പലരും എല്പ്പിച്ച ജോലി ചെയ്തു കഴിഞ്ഞിട്ടേ 
പണം നല്കൂ 
കൊടുത്തു കഴിഞ്ഞാൽ 
ചിലപ്പോൾ പണിയും നടക്കുകേല 
കൊടുത്ത പണം തിരികെ കിട്ടുകയുമില്ല 
ഇങ്ങനത്തെ ഒരു ദൈവം 
പലര്ക്കും ഒരു സൗകര്യമാണ് 
നീലാണ്ടാനോട് പറയുന്നത് പോലെ പറയാമല്ലോ 
വട്ടൻ രാജുവിന് കൊടുക്കുന്നത് പോലെ എന്തെങ്കിലും കൊടുത്താൽ മതി 



ഒരു ചെക്കൻ വന്നു ഒന്നിരുന്നതാ 
എന്റെ ഒരു വശം തകർന്നു പോയി 
ഇങ്ങനാണോടാ ഇരിക്കുന്നതെന്ന് ചോദിക്കണം എന്നുണ്ട് 
ചെറുക്കന് റമ്മിന്റെ ഗന്ധം 
തലയ്കൊരു കുഴച്ചിൽ 
കമട്ടുമോ എന്ന് സംശയം ഉണ്ട് 
കമട്ടിയാൽ അതെന്റെ ദേഹത്തെയ്കാകരുതെന്നു 
ദൈവത്തോട് പറഞ്ഞു 
ഒന്നും കൊടുക്കാമെന്നു പറഞ്ഞില്ല 
അവനോടിപ്പോൾ എന്തെങ്കിലും ചോദിച്ചാൽ 
വശപ്പിശകാകും    
അത് കൊണ്ട് പുറത്തേക്ക് നോക്കി സമാധാന കാംക്ഷി ആയി ഇരുന്നു 




കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചൊറിച്ചിൽ 
നമ്മുടെ സൈഡൻ  ചൊറിഞ്ഞതാണ് 
ഞാൻ അവനെ നോക്കി 
"എന്റെ ടിക്കറ്റ് കൂടെ എടുക്കണം "
"എങ്ങോട്ടാ?"
"സാർ  ഇറങ്ങുന്നിടത്ത് തന്നെ. "
അവനു റമ്മടിക്കാൻ പണമുണ്ട് 
ബസിൽ ടികറ്റ് എടുക്കാൻ പണമില്ല 
ഞാനിറങ്ങുന്നിടത്ത് ഇറങ്ങുന്ന ഇവനെ കണ്ടിട്ടുള്ളതായി ഓർമ്മയില്ല 
വെളുത്ത വലിയ വട്ട മുഖം 
ചുവന്ന തടിച്ച ചുണ്ടുകൾ 
കാണാൻ സുന്ദരൻ തന്നെ 
"എന്നെ മനസ്സിലായോ?"
"ഇല്ല"
"അതുലിനെ അറിയോ?"
"അറിയാം"
"അതുലിന്റെ ഫ്രണ്ടാ"
ഞാൻ മൗനമായിരുന്നു 
"സാറിനെ ഞാൻ കണ്ടിട്ടുണ്ട് "
"ജെറിനെ സാറാ പഠിപ്പിച്ചത്?"
"അവൻ ജയിച്ചത് വലിയ അത്ഭുതമാ"
ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ വന്നത് ഉപകാരമായി 
അവന്റെ പ്രസംഗം തല്ക്കാലം നിലച്ചു 
ഞാൻ രണ്ടു ടിക്കറ്റ് എടുത്തു 
ഞാനവനോട് ഒരു രഹസ്യം പറഞ്ഞു 
"നീ ഒത്തിരി ഉറക്കെയാ പറയുന്നത്. നീ വെള്ളമാണെന്നു 
  എല്ലാവർക്കും മനസിലാകും .
  അതുകൊണ്ട് ബസ്സിൽ നിന്നും ഇറങ്ങുന്നത് വരെ 
  ഒന്ന് മിണ്ടാതിരിക്ക്‌ "
ഏതായാലും ദൈവം തുണച്ചു 
അവൻ പിന്നെ ഒന്നും മിണ്ടിയില്ല 



സ്റ്റൊപ്പ് എത്തി 
ഞങ്ങൾ ഇറങ്ങി 
നടപ്പിന്റെ രീതി കാരണം 
അവനെ പിടിച്ചു നടത്തിക്കേണ്ട അവസ്ഥയുണ്ടായി 
ഒരു നാട്ടുകാർ ആവുമ്പോൾ 
കളഞ്ഞിട്ടു പോകാൻ പറ്റില്ലല്ലോ 
പോകും വഴിയിൽ ഒരു ക്ഷേത്രം ഉണ്ട് 
ഒന്നുകിൽ ചുറ്റു മതിലിനു വലം വെച്ച് പോകാം 
അല്ലെങ്കിൽ ക്ഷേത്രമതിലിനു ഉള്ളിലൂടെ കുറുക്കുവഴി നടക്കാം 
ദൂരം കുറയും 
അവൻ പറഞ്ഞു 
"ഇതിലെ അങ്ങ് പോകാം, അത്രയും കുറച്ചു നടന്നാൽ മതിയല്ലോ "
ക്ഷേത്ര മതിലിനകത്ത് കയറി 
ആൽത്തറയിൽ അവനിരുന്നു 
എന്നോടൊരു അറിയിപ്പ് 
"ഞാനിപ്പോ വാല്‌ വെക്കും"
ക്ഷേത്ര കോമ്പൌണ്ടിൽ ഒരു ഭാഗത്ത് 
ആർ എസ്സ് എസ്സ് കാർ നിൽപ്പുണ്ട് 
ദൈവത്തെ വിളിച്ചു 
ഏതായാലും അവൻ വാളുവെയ്ക്കാതെ 
എഴുന്നേറ്റ് എന്റെ കൂടെ വന്നു 




ഞാൻ ചോദിച്ചു :"നിന്റെ വീട് എവിടെയാ?"
"ഞാൻ സാറിന്റെ കൂടെ വരാം. അതുൽ വരുമ്പോൾ അവന്റെ കൂടെ പൊയ്കോളാം " "
എന്റെ മനസ്സിലൂടെ ഒരു സംശയം കടന്നു പോയി 
അതുൽ  ഇവനോട് വല്ലതും പറഞ്ഞിട്ടുണ്ടാവുമോ?
ഇത് ഇവനൊരുക്കിയ ട്രാപ് ആവുമോ?



അതുൽ വന്നു. അതുൽ അവനെ കാണാൻ പോലും തയ്യാറായില്ല 
അതുൽ ക്ലാസ് കഴിഞ്ഞു പോകുകയും ചെയ്തു 
അതുല പറയുന്നത് 
ഞാൻ ആവശ്യം ഇല്ലാത്ത കാര്യമാണ് 
ചെയ്തത് എന്നാണ് 


അവൻ കമട്ടിയില്ല 
അത്രയും ആശ്വാസം 
അവൻ നല്ല ഉറക്കം
രാത്രിയായി , ഇരുട്ടായി 
എട്ടുമണി ആയി
പത്ത് മണിയായി 
ഞാൻ അവനെ വിളിച്ചുണർത്തി 
ഞങ്ങൾ ആഹാരം കഴിച്ചു 
ആഹാരം കഴിചിട്ട് അവൻ കിടന്നിടത്ത് തന്നെ പോയി കിടന്നു 
"നിനക്ക് വീട്ടിൽ പോകണ്ടേ?"
"ഓ, നാളെ പഠിത്തമില്ല "
"അതുകൊണ്ട് വീട്ടിൽ പോകണ്ടേ?"
"നേരം വെളുത്തിട്ടു പോകാം"
അവൻ ഒരു നിമിഷം ആലോചിച്ചിട്ട് എഴുന്നേറ്റു 
"സാറിനു ബുദ്ധിമുട്ടാണെങ്കിൽ പോയേക്കാം "
അവൻ അവന്റെ ബാഗ് എടുത്തു 
അവന്റെ സുന്ദരമായ ശരീരം എന്നെ മോഹിപ്പിച്ചു 
ഇപ്പോൾ, അല്ലങ്കിൽ പിന്നെ കിട്ടൂല്ല 
"ഞാൻ കൊണ്ടുവിടാം?"
"വേണ്ട, ഞാൻ തനിച്ചു പൊയ്കോളാം "
"എന്നാൽ നേരം വെളുത്തിട്ടു പോകാം "
അവൻ ബാഗ് മേശ പുറത്തിട്ടു 
കിടക്കയിലേക്ക് വീണു 
ഞാൻ അവന്റെയടുത്ത് ചെന്ന് കിടന്നു 
"ലൈറ്റ് അണച്ചില്ല ", അവൻ ഓർമ്മിപ്പിച്ചു 
"ഓ, നിന്റെ കഥയൊക്കെ കേട്ടിട്ട് അണയ്ക്കാം "
അവൻ കഥയൊന്നും പറഞ്ഞില്ല 
എന്റെ വിരലുകൾ 
സ്വവർഗാനുരാഗത്തിന്റെ പുതിയൊരു കഥ 
അവന്റെ സുന്ദരമേനിയിൽ എഴുതി 
ആ കഥ അവനിഷ്ടമായി 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ