രാത്രി അസമയത്ത് ജോബി എന്നെ വിളിച്ചു
കതകിൽ തട്ടി വിളിച്ചു
പേര് പറഞ്ഞു വിളിച്ചു
വാതിൽ അകത്തു നിന്നും കുറ്റിയിട്ടിരുന്നു
ഞാൻ അകത്തുണ്ടെന്ന് അവർ വിശ്വസിച്ചു
എന്റെ മുറിയ്കൊരു പ്രത്യേകത ഉണ്ടായിരുന്നു
ജനാലയിലൂടെ അകത്തു കടക്കാനും പുറത്ത് കടക്കാനും കഴിയുമായിരുന്നു
ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു ജനാലവഴി പുറത്തു കടന്നു
ഒരാവശ്യം ഉണ്ടായിരുന്നു
അപ്പോഴാണ് നാലാൾ വരുന്നത്
അതുകൊണ്ട് കാത്തു നിന്നു
ആരാണ്, എവിടെ പോകുന്നു എന്നറിയാൻ വേണ്ടി
അവർ നേരെ എന്റെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചു
ഞാൻ അനങ്ങിയില്ല
അപ്പോൾ എന്നെ വിസ്മയിപ്പിച്ചു കൊണ്ട്
ജോബി എന്നെ വിളിക്കാൻ തുടങ്ങി
ജോബി അവരോടൊപ്പം ഇല്ലായിരുന്നു
ജോബി അവിടെ എവിടെയുമില്ലായിരുന്നു
അവരിലൊരാളുടെ കയ്യിലിരുന്ന പോകറ്റ് ടേപ്പ് റികോർഡർ
ആണ് ജോബിയായത്
ഞാൻ വെട്ടി നിർത്തിയ ചെടികൾക്ക് മറഞ്ഞു നിന്നു
കുറെ വിളിച്ചു കഴിഞ്ഞപ്പോൾ
ഞാനവിടെ ഉണ്ടാവില്ലെന്ന് അവർ പരസ്പരം പറഞ്ഞു
എന്റെ വാതിലിന്റെ അകത്ത് നിന്നും കുറ്റിയിട്ടിരിക്കുകയാണോ
പുറത്ത് നിന്നും പൂട്ടിയിരിക്കുകയാണോ
എന്ന് തിരിച്ചറിയാൻ കഴിയില്ലായിരുന്നു
അവർ അവിടം വിട്ടു പോയി
ആ രാത്രിയിലെ അവരുടെ ഓപറേഷനിൽ നിന്നും ഞാൻ രക്ഷപെട്ടു
പക്ഷെ, പലരുടെയും വീടുകൾ ആ സംഘം ആ രാത്രിയിൽ സന്ദർശിച്ചു
പലതും പറഞ്ഞു വീട്ടിൽ ഉള്ളവരെ വിളിച്ചുണർത്തുക
വാതിൽ തുറന്നാൽ അകത്തെയ്കിരച്ചു കയറി
കയ്യിൽ കിട്ടുന്നതെടുത്തുകൊണ്ട് പോകുക
അതായിരുന്നു അവരുടെ ഓപറേഷൻ
അവരിലാരെയും തിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല
സ്ഥല വാസികളെ അവർക്കറിയാമായിരുന്നു
സ്ഥല വാസിയായ ആരോ ഒരാൾ
അവർക്ക് പിന്നിലുണ്ടായിരുന്നിരിക്കണം
സ്ഥല വാസികൾക്ക് മുന്നിൽ വരാത്ത ഒരാൾ
ജോബിയുടെ ശബ്ദം റികാർഡു ചെയ്ത ഒരാൾ
സ്ഥല വാസികളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നല്കിയ ഒരാൾ
അവർ പോയിക്കഴിഞ്ഞ് ഞാൻ
ജോബിയുടെ ജനാലയിൽ ഒരു വിരൽ കൊണ്ട് പ്രത്യേക താളത്തിൽ മുട്ടി
അവൻ ജനാല തുറന്നു
ഞാൻ അവനോടു വരാൻ പറഞ്ഞു
അവൻ പുറത്തിറങ്ങിയപ്പോൾ വാതിൽ പൂട്ടിയിടാൻ പറഞ്ഞു
ആദ്യം അവൻ വിസമ്മതിചെങ്കിലും
ഞാൻ നിർബന്ധിച്ചപ്പോൾ
അവൻ വാതിൽ പൂട്ടിയിട്ടു
റൂമിൽ എത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഞാൻ അവനോടു പറഞ്ഞു
അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല
ഭാട്ടിണ്ടയിൽ എന്റെ ഒരേയൊരു ചങ്ങാതി അവനായിരുന്നു
കുസൃതി നിറഞ്ഞ കണ്ണുകളുള്ള ജോബി
അവന്റെ ചെറിയ ഗോതമ്പ് നിറമുള്ള മുഖം ഞാനിന്നുമോർമ്മിക്കുന്നു
അവന്റെ ചെറിയ ഗോതമ്പ് നിറമുള്ള ശരീരം ഞാനിന്നുമോർമ്മിക്കുന്നു
എന്റെ മനം കവർന്ന സുന്ദരനായ ജോബി
ഇനി ഞാൻ ഭാട്ടിണ്ടയിൽ പോവുകയില്ല
അവന്റെ സൗന്ദര്യം നഷ്ടപ്പെട്ടിട്ടുണ്ടാവും
ഇനി ഞാൻ ഭാട്ടിണ്ടയിൽ പോവുകയില്ല
എന്റെ ഓർമ്മകളിൽ അവനു സൗന്ദര്യം
ഒരിക്കലും നഷ്ടപ്പെടുകയില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ