2015, ജനുവരി 28, ബുധനാഴ്‌ച

പ്രിയ നന്ദു

ഇന്നു ഞാൻ പറയാം , എന്റെ പ്രണയത്തെ കുറിച്ച് 
അവസാനിക്കാത്ത എന്റെ പ്രണയങ്ങളെ കുറിച്ച് 
എണ്ണരുത് , എണ്ണരുത് ,എണ്ണരുത് 
എന്റെ ഹൃദയം വല്ലാതെ തുടിക്കുന്നു 
പറയരുത് , എന്റെ പ്രണയങ്ങളെ കുറിച്ച് 
പറയരുത്, ഒരിക്കലും 
അവൻ വായിച്ചേക്കാം 
അവനോടു ആരെങ്കിലും പറഞ്ഞേക്കാം 
അവനോടു ഞാൻ പറയും 
നീയാണെന്റെ ആദ്യ പ്രണയം 
നിന്നെയല്ലാതെ ഞാനാരെയും പ്രണയിച്ചിട്ടില്ല 
ഞാൻ രാമനാണ്, നീയെൻ സീതയും 
ഞാൻ മജ്നു, നീയെൻ ലൈല 
ഞാൻ കൃഷ്ണനാണ്, നീയെൻ ഭാമ 
ഞാൻ ആന്റണിയാണ്, നീയെൻ ക്ലിയോപാട്ര 
ഞാൻ ഓർഫ്യൂസ് , നീയെൻ യൂറിഡിസ് 
ഞാൻ പാരിസ്, നീയെൻ ഹെലൻ 
ഓ, അവനു മടുത്തേക്കും 
അവനെഴുന്നെറ്റു പോകും മുൻപേ 
ഞാനവനെ ചുണ്ടുകളിൽ ചുംബിക്കും 
പ്രണയ മന്ത്രണങ്ങളിൽ 
അവനു വിശ്വാസമുണ്ടാവില്ല
ചങ്ങമ്പുഴ രമണനിൽ എഴുതിയത് പോലെ 
അവൻ മടുപ്പോടെ ഉരിയാടിയേക്കും 
കാപട്യം നിറഞ്ഞ ഈ ലോകത്തിൽ 
ആത്മാർത്ഥമായ ഒരു ഹൃദയം ഉണ്ടായതാണെൻ പരാജയം 
ഞാൻ അറിയാതെ ചിരിച്ചു പോയേക്കാം 
എത്രയോ പേർ പാടി പതിഞ്ഞ വരികൾ 
കാമുകിമാർ കാമുകന്മാരോട് ചൊല്ലി 
കാമുകന്മാർ കാമുകിയോട് ചൊല്ലി 
ചൊല്ലിയ ഹൃദയത്തിന്റെ നിഷ്കപടതയിൽ 
ശ്രോതാവ് പുളകം കൊണ്ടിട്ടുണ്ടാവണം 
കാണാതെ പഠിച്ചു പറഞ്ഞ വരികൾ ആണെന്ന് 
മനസ്സിലാകുമ്പൊഴെക്കും 
എല്ലാം അവസാനിചിട്ടുണ്ടാവും 
പ്രണയം, എനിക്ക് അവനോടു മാത്രമാണ് 
മറ്റെല്ലാവരിലും ഞാൻ വിസർജിക്കുകയായിരുന്നു 
ഇവനിൽ മാത്രം ഞാൻ 
പാവനമായ ആ കർമ്മം ചെയ്യുന്നു 
ഇവനിൽ മാത്രം ഞാൻ 
എന്നെത്തന്നെ നിക്ഷേപിക്കുന്നു 
പ്രീയ നന്ദു, നിന്നോട് ഞാൻ കള്ളം പറയുന്നില്ല 
ജോസഫിന്റെയും ഹരിയുടെയും സ്മരണകളിൽ 
പ്രിയ നന്ദു, നിന്നിലും ഞാൻ    എന്നെത്തന്നെ നിക്ഷേപിക്കുന്നു 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ