2015, ജനുവരി 29, വ്യാഴാഴ്‌ച

എന്റെ താറാവ്

സി പി എം കാരെ പെട്ടെന്ന് തിരിച്ചറിയാം 
സി പി എമ്മിനെ 
അതിന്റെ നേതാക്കളെ വിമർശിക്കൂ ; സി പി എംകാർ ഉടൻ 
പ്രതികരിക്കും 
തെറി പറഞ്ഞ് 
ഭീഷണിപ്പെടുത്തി 
നിങ്ങൾ പറഞ്ഞതിന് മറുപടി 
ഭീഷണിയും തെറിയുമാണ് 
അതാണ്‌ സി പി എം 



മറ്റാരെയും നിങ്ങൾക്ക് വിമർശിക്കാം 
സി പി എം കാരനും നിങ്ങളോടൊപ്പം കൂടും 
സി പി എം കാരനെ വിമർശിച്ചാൽ 
മാനഹാനിയും ജീവഹാനിയും ഫലം 
സി പി എം ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് 
കരുതരുത് 
അതൊരു ഫാസിസ്റ്റ് പ്രസ്ഥാനമാണ് 
ജനവിരുദ്ധ പ്രസ്ഥാനമായത് കൊണ്ട് 
അത് ബംഗാളിൽ തകർന്നു 
അത് കേരളത്തിലും തകരും 



ഇവിടെയൊരു യൂഡിഎഫുണ്ട് 
നാറീട്ടു മേല 
ജനം മൂക്കും പൊത്തിയാണ് നടക്കുന്നത് 
മുഖ്യമന്ത്രി പറയുന്നത് 
ഹാ! എന്തൊരു സുഗന്ധം എന്നാണ് 


പിന്നെയുള്ള ഒരു സാധനം ബി ജെ പി ആണ് 
ജാതീയത മുഖമുദ്രയാക്കിയ പ്രസ്ഥാനം 
ഒരു കാര്യത്തിൽ അവരും സി പി എമ്മും ഒരേ തൂവൽ പക്ഷികൾ 
ഫാസിസ്റ്റുകൾ 
കൊണ്ഗ്രസ്സെന്നത് ഒരു കുടുംബത്തിന്റെ രാഷ്ട്രീയ മോഹങ്ങളുടെ 
പ്രതീകമായി തീർന്നിരിക്കുന്നു 



ഈ രാഷ്ട്രീയ ജടതകൾക്കിടയിൽ 
ഞാൻ സി പി ഐയിൽ ചേരാൻ ആലോചിക്കുന്നു 
ഒന്നുമല്ലെങ്കിൽ 
പന്ന്യന്റെ രണ്ടിഴ മുടിയിൽ തൂങ്ങി മരിക്കുകയെങ്കിലും ചെയ്യാലോ 


ഓ , എന്റെ ചെക്കൻ വരുന്നുണ്ട് 
അവനെ കാത്തിരിക്കുകയായിരുന്നു ഇതുവരെ 
അവൻ, എന്റെ അവൻ 
താറാവ് 
ക്വാക്ക് ക്വാക്ക് 
എന്റെ താറാവ് 
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ