2015, ജനുവരി 12, തിങ്കളാഴ്‌ച

ഇന്നലെ

ഓ ഇന്നലെ വല്ലാത്തൊരു ദിവസമായിപ്പോയി 
കുടിച്ചത് ഇത്തിരി അധികമായി പോയി 
എന്ത് പറയാനാ 
അവിടെ പോയത് ഓട്ടോയിൽ 
അവിടെ ചെന്നിറങ്ങി 
ഓട്ടോ പറഞ്ഞു വിട്ടു
അകത്ത് കയറി
സെറ്റിയിൽ ഇരുന്നു 
നോക്കുമ്പോൾ അവന്റെ തള്ളച്ചി വൈറ്റ് ആൻഡ്‌ ബ്ലാക്കിൽ നില്ക്കുന്നു 
ഉരുപ്പടി ഒന്നല്ല, രണ്ടെണ്ണം 
അവൻ നില്ക്കുന്നു 
അവനും ബ്ലാക്ക് ആൻഡ്‌ വൈറ്റ് 
ഉരുപ്പടി ഒന്നല്ല രണ്ടെണ്ണം 
രണ്ടിനെ ഒന്നായി കാണാൻ ശ്രമിച്ചു നോക്കി 
അല്ല, രണ്ടു തന്നെ 
ആശിച്ചു വന്നത് ഈ അവസ്ഥയിൽ എങ്ങനെ നടക്കാനാണ്?
കീശയിൽ നിന്നും കാശു എടുത്തു അവളുടെ കയ്യിൽ കൊടുത്തു 
അവളാണല്ലോ , അവനെ ഞാനുമായി ബന്ധപ്പെടുന്നതിൽ നിന്നും വിലക്കിയത് 
പണം അവളെ തന്നെ ഏൽപ്പിച്ചു 
അവൾ മനസ്സിലാക്കട്ടെ, ഒരാവശ്യം വരുമ്പോൾ 
സഹായിക്കാൻ ഞാൻ മാത്രമേ കാണൂ എന്ന് 
അവൻ എന്നോടൊപ്പം ഒന്ന് കിടന്നെന്നു വെച്ച് 
എന്ത് സംഭവിക്കാനാണ്?
അഥവാ, വല്ലതും സംഭവിച്ചാൽ 
എന്റെതാണെന്ന് ഞാൻ അംഗീകരിച്ചാൽ പോരെ?
അവളത് വിലക്കേണ്ട വല്ല കാര്യവും ഉണ്ടോ?
ഇപ്പൊ അവൾക്കൊരാവശ്യം വന്നപ്പോൾ 
ഞാനല്ലാതെ ആരും ഉണ്ടായില്ലല്ലോ 
അത് അവനോടുള്ള എന്റെ പ്രേമം സ്ഥിരീകരിക്കാനല്ലേ 
ഞാൻ കൊടുത്തത് ?
അവനെ എനിക്ക് കിട്ടണം 
കിട്ടിയേ പറ്റൂ 
അവനെ കിട്ടാൻ വേണ്ടി തന്നെയാണ് 
ഞാൻ പണം നല്കിയത് 



അവൾ ചോദിച്ചു 
"ഇരുട്ടിയല്ലോ, ഇനി എങ്ങനെയാ പോകുന്നത്?
  ഇനി രാവിലെ പോകാം "
ഹും, ഈ അവസ്ഥയിൽ ഇവിടെ കിടന്നിട്ടെന്താ പ്രയോജനം?
ഞാൻ പറഞ്ഞു :"ഇല്ല, പോകുകയാ"
അവൾ ഒരു ഓട്ടോ വിളിച്ചു 
എന്റെ പ്രീയപ്പെട്ടവൻ 
ഓട്ടോയിൽ കയറാൻ എന്നെ സഹായിച്ചു 
മനപ്പൂർവ്വം അവന്റെ ശരീരത്തിൽ ചേർന്നാണ് 
ഒട്ടോയിലെക്ക് ഞാൻ നടന്നു ചെന്നത്


അല്പം ഓവറായി പോയി 
നില്ക്കാൻ രണ്ടു കാലു പോരാത്ത അവസ്ഥ 
അല്ലെങ്കിൽ ഇന്ന് 
എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചേനെ 




ഉം, അവൾ വാക്ക് പാലിക്കും എന്ന് കരുതാം
വിശ്വാസം, അതല്ലേ എല്ലാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ