2015, ജനുവരി 26, തിങ്കളാഴ്‌ച

ആ യാത്ര

ആ യാത്ര 
പൂനയിലെക്കുള്ള ആ യാത്ര 
സ്ലീപ്പർ കോച്ചിൽ അതി സുന്ദരനായ വെളുത്തു മെലിഞ്ഞ ചെക്കൻ 
വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു 
അവൻ പൂനയിലെക്കാണ് 
അവന്റെ ബന്ധു കാത്ത് നില്ക്കും 
സ്ലീപ്പർ കോച്ചിൽ വെച്ചാണ് പരിചയപ്പെട്ടത് 



രണ്ടു പകലുകൾ അവനോടു സംസാരിച്ചും തമാശ പറഞ്ഞും കടന്നു പോയി 
ഉഷ്ണ ചൂടിൽ തിളച്ചു കിടന്ന മണ്ണിൽ നിന്നും പൊടിപടലങ്ങൾ 
കാറ്റിൽ പറന്നു നടന്നു 
അവൻ ഉണ്ടായിരുന്നത് കൊണ്ട് 
കമ്പാർട്ട്മെന്റിലെ ചൂടറിഞ്ഞില്ല 
രണ്ടാം രാത്രിയിൽ വിഷമം തോന്നി 
അടുത്ത പ്രഭാതത്തിൽ 
അവൻ ബൈ പറഞ്ഞു പോകുമല്ലോ 




തീവണ്ടി ഓടിയോടി പൂനയിലെത്തി 
അവനും ഞാനും മറ്റു അനേകം യാത്രക്കാരും ഇറങ്ങി 
ഞാനവനോട് ബൈ പറഞ്ഞു 
അവൻ   അവന്റെ ബന്ധുവിനെ കാത്തു നിന്നു 
ഞാൻ പ്ലാറ്റ് ഫോം വിട്ടു പോയില്ല 
അവന്റെ ബന്ധുവിനെ കാണണം എന്ന് കരുതി കാത്തു നിന്നതാണ് 
വരുമെന്ന് അവൻ പറഞ്ഞ ബന്ധു വന്നില്ല 
അവൻ വിഷമത്തിലായി 
അവൻ ആദ്യമായാണ്‌ കേരളത്തിനു പുറത്ത് യാത്ര ചെയ്യുന്നത് 
അവനു ഭാഷ അറിയില്ല 
അവൻ പൂനയിൽ  വന്നിട്ടില്ല 
ഞാൻ അവന്റെയടുത്ത് വീണ്ടും ചെന്നു 
പോകുകയാണെന്ന് പറയാൻ എന്ന നാട്യത്തിലാണ് ചെന്നത് 
അവൻ കരയാൻ തുടങ്ങി 
വരുമെന്ന് കരുതിയ ബന്ധു വന്നില്ല 




ഞാൻ അവനെ എന്നോടൊപ്പം കൂട്ടി 
അവന്റെ ബന്ധുവിനെ തേടി പിടിച്ചു കൊടുക്കുന്ന ജോലി 
ഞാൻ ഏറ്റെടുത്തു 
അങ്ങനെയാണ് , ആ വിസ്മയ സൗന്ദര്യം , ആ സ്വർഗീയ സൗന്ദര്യം 
എന്റെ സ്വന്തമായത് 
അവനോടു കൂടുതൽ സംസാരിച്ചപ്പോൾ 
അയാൾ മനപ്പൂർവ്വം 
പറഞ്ഞു പറ്റിചതായിരിക്കുമെന്നു തോന്നി 
അവൻ അങ്ങനെ വിശ്വസിക്കുകയും ചെയ്തു 
അവൻ , അയാളുടെ വാക്ക് വിശ്വസിച്ചു വരുന്നു 
ഭാഷ അറിയില്ല 
ആളുകളെ അറിയില്ല 
അവൻ എന്ത് ചെയ്യും?
ആദ്യം മനസിലായത് , അയാൾ പറഞ്ഞ കാര്യങ്ങളത്രയും 
നുണകൾ ആയിരുന്നു , എന്നതാണ് 
അത് കൊണ്ടെന്താ? ആ സുന്ദരൻ എന്റെ സ്വന്തം 
എന്റെ മുറിയിൽ അവനോടു സംസാരിച്ചും കഥകൾ പറഞ്ഞും 
ഞാൻ പകൽ  കഴിച്ചു 
പുതുമണവാട്ടിയോടൊപ്പം ആദ്യ രാത്രി കഴിയുവാൻ പോകുന്ന 
ഒരു മനുഷ്യന്റെ വികാരമായിരുന്നു, എനിക്ക് അപ്പോൾ 
ഇരുൾ പരക്കുമ്പോൾ 
എന്റെ ഹൃദയം വല്ലാതെ മിടിച്ചു 
എങ്കിലും ഞാൻ അവനോടു ചിരിക്കുകയും സംസാരിക്കുകയും 
ചെയ്തുകൊണ്ടിരുന്നു 
ഇരുൾ പരന്നു 
ഞങ്ങൾ നല്ലൊരു ഹോട്ടലിൽ പോയി ആഹാരം കഴിച്ചു വന്നു 
എന്റെ റൂമിൽ ഞാൻ തനിച്ചായിരുന്നു 
ഇപ്പോൾ ഇവനും എന്നോടൊപ്പം ഉണ്ട് 
ലൈറ്റ് അണച്ചു കിടന്നു 
ഒരു കിടക്കയിൽ 
ഒരു വിരിപ്പിൽ  
ഞങ്ങൾ കിടന്ന് 
ഒരു ഷീറ്റ് കൊണ്ട് പുതച്ചു 




പിന്നീട് പലപ്പോഴും എനിക്ക് വിഷമം തോന്നിയിട്ടുണ്ട് 
അന്ന് രാത്രി അങ്ങനെയൊന്നും ചെയ്യേണ്ടായിരുന്നു , എന്ന് തോന്നിയിട്ടുണ്ട് 
ഞാൻ അവനോടു ചേർന്ന് കിടന്നു 
അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ 
ഞാനവനെ ചുംബിച്ചു 
അവന്റെ സംസാരം നിലച്ചു 
എന്റെ ഹൃദയം വല്ലാതെ മിടിച്ചു 
എന്റെ കൈകള വിറച്ചു 
ഞാനവനെ തൊട്ടു!
അതോടെ എന്റെ കയ്യുടെ വിറയൽ വിട്ടു 
എന്റെ കൈകള അവനെ ചുറ്റി പുണർന്നു 
ഞാനവനെ വാരി പുണർന്നു 
ആദ്യ രാത്രയിൽ കിനാക്കണ്ട സുന്ദരിയെ 
ഭോഗിക്കുന്ന മണവാളനായി ഞാൻ മാറി 




അടുത്ത പ്രഭാതത്തിൽ 
അവൻ എന്റെ മുഖത്ത് നോക്കിയില്ല 
തലേ ദിവസം അവന്റെ മുഖത്ത് കണ്ട തെളിച്ചവും ഉന്മേഷവും 
അവനു നഷ്ടമായിരുന്നു 
ഞാൻ പറയുമ്പോൾ പ്രതികരണം 
അവനൊരു മൂളലിൽ ഒതുക്കി 
പുറത്ത് പോകും മുൻപ് അവൻ പലതവണ കണ്ണാടിയിൽ മുഖം നോക്കി 
പലതവണ അവൻ മുഖം തുടച്ചു 
അവനെ നോക്കിയപ്പോൾ എനിക്കും വിഷാദമനുഭവപ്പെട്ടു 
അങ്ങനെയൊന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നി 
അന്ന് രാത്രി ആഹാരത്തിനു ശേഷം 
ഞാനവനെ സിനിമയ്ക്ക് കൊണ്ട് പോയി 
സെക്സ് ഒഴിവാക്കാൻ വേണ്ടിയാണ് സിനിമയ്ക്ക് പോയത് 
സിനിമ കഴിഞ്ഞു വന്നു 
വേഗം ഉരന്ങുമെന്നു കരുതി കിടന്നു 
ശരീരങ്ങൾ സ്പർശിച്ചു 
അവനുറങ്ങിയിട്ടില്ലെന്നു മനസ്സിലായി 
ആദ്യ രാത്രി വീണ്ടും ആവർത്തിച്ചു 
അടുത്ത പ്രഭാതത്തിൽ , അവനെന്നോട് സംസാരിക്കുകയും ചിരിക്കുകയും ചെയ്തു 
അത് ക്രമേണ , ഞങ്ങളുടെ ജീവിതമായി 
---------------------------------------------



അവനൊരു ജോലി കിട്ടുകയും 
അവനെന്നോടൊപ്പം താമസിക്കുകയും ചെയ്തു 
അവൻ അവന്റെ വീട്ടിലേക്കു മണി ഓർഡർ അയയ്കുകയും 
കത്തുകൾ എഴുതുകയും ചെയ്തു 



അവൻ പൂനയിൽ വരാൻ കാരണക്കാരനായ ബന്ധുവിനെ 
ഒരു ദിവസം ഞങ്ങൾ കണ്ടു മുട്ടി 
അവനു ജോലിയൊന്നും ആയില്ലെന്നാണ് 
അയാളോട് പറഞ്ഞത് 
അയാൾ അവനെ കാത്ത് 
വളരെ നേരം അന്വേഷിച്ചു  
വന്നു കാണില്ലെന്ന് കരുതി എന്നെല്ലാം പറഞ്ഞു 
എന്നാൽ അവനെ കൂടെ കൊണ്ട് പോകാൻ അയാൾ തയ്യാറായില്ല 
അയാൾ ബുദ്ധിമുട്ടുകൾ ഉണ്ടെന്നു പറഞ്ഞൊഴിഞ്ഞു 
അവനു ജോലിയുണ്ടെന്നു എങ്ങനെയോ മനസിലായപ്പോൾ 
അവനെ കൂട്ടിക്കൊണ്ടുപോകാൻ 
ബന്ധുത്വം ചമഞ്ഞെത്തുകയും ചെയ്തു 


അവൻ പോയില്ല 
അവൻ എന്നോടൊപ്പം തന്നെ താമസിച്ചു 

 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ