2015, ജനുവരി 22, വ്യാഴാഴ്‌ച

അവൻ നല്ലൊരു പൂവായിരുന്നു

ഇത് പ്രണയത്തിന്റെ വിലാപം 
അവൻ , എന്റെ രഘു മരിച്ചു 
അവൻ , എന്റെ രഘു മരിച്ചു
അവൻ , എന്റെ രഘു മരിച്ചു 



രഘു എന്തിനാ മരിച്ചത് ?
അവനു മരിക്കാതിരിക്കാൻ കഴിയില്ലായിരുന്നു 
അവനു മരിക്കാൻ ആഗ്രഹമില്ലായിരുന്നു 
അവൻ ജീവിച്ചിരിക്കാൻ മോഹിച്ചു 
എന്നാലവൻ മരിച്ചു 



ആരായിരുന്നു, രഘു  ?
അവന്റെ സൗന്ദര്യം പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല 
അത് പറഞ്ഞു മനസ്സിലാക്കി തരാൻ എനിക്ക് കഴിവില്ല
അവന്റെ നിറം പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല
അത് പറഞ്ഞു മനസ്സിലാക്കി തരാൻ എനിക്ക് കഴിവില്ല 
അവനെ പതിനേഴാമത്തെ വയസ്സിൽ വളയ്ക്കാൻ 
എനിക്ക് കഴിഞ്ഞു
അവനെ ഇരുപത്തി മൂന്നാമത്തെ വയസ്സുവരെ ഉപയോഗിക്കാൻ
എനിക്ക് കഴിഞ്ഞു 



അത് കഴിഞ്ഞ് 
അവൻ ഗൾഫിൽ പോയി 
സന്തോഷം 
അവൻ അവധിയ്ക്ക് വന്നു 
വിവാഹിതനായി 
സന്തോഷം 
ഗൾഫിലേക്ക് തിരികെ പോയി 
സന്തോഷം 
പിന്നീട് വരാൻ വൈകി 
അവസാനം വന്നു 
വന്നിട്ട് വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല 
ആരെയും അറിയിച്ചില്ല 
ആരെയും കണ്ടില്ല 
അവർ അവനെ ഒളിപ്പിച്ചിരുത്തി 
അവർ അവനെ ആരെയും കാണിച്ചില്ല 




അവൻ പലരെയും കാണാനാഗ്രഹിച്ചു 
അവർ അവനെ കാണാൻ ആരെയും അനുവദിച്ചില്ല 
അവസാനം , അവന്റെ വെള്ള പുതച്ച ശവം നാട്ടുകാർക്ക് മുന്നിൽ 
പ്രദർശിപ്പിച്ചു 
അപ്പോൾ മാത്രമാണ് 
അവൻ ആറുമാസത്തോളം അവന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്ന് 
നാട്ടാർ അറിയുന്നത് 
അവന്റെ ശവമടക്ക് കഴിഞ്ഞപ്പോൾ തന്നെ 
മരുമകളെ അവളുടെ വീട്ടിലേക്കയച്ചു 
സ്വർണ്ണവും പണവും നല്കിയില്ല 
അവന്റെ ചികിത്സയ്ക് ഏറെ പണം ചിലവായത് കൊണ്ട് 
അവൻ പണിയിച്ച പുതിയ വീട്ടിൽ 
ഒരു ദിവസമെങ്കിലും കഴിയണമെന്ന് അവൻ ആഗ്രഹിച്ചു 
അവന്റെ തന്ത അതും അനുവദിച്ചില്ല 
അവന്റെ ശവം പോലും അങ്ങോട്ട്‌ കൊണ്ട് പോയില്ല 



നല്ല പൂക്കൾ മുള്ളുകൾ നിറഞ്ഞ ചെടികളിലാനുണ്ടാവുക 
അവൻ നല്ലൊരു പൂവായിരുന്നു 
അവന്റെ വീട്ടുകാർ മുള്ളുകൾ മാത്രവും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ