2015, ജനുവരി 26, തിങ്കളാഴ്‌ച

പൂച്ചയ്ക് പൊന്നുരുക്കുന്നിടത്ത്

എത്ര കുറിപ്പുകൾ ഉണ്ടാവാം ഇവിടെ?
എത്ര കുറിപ്പുകൾ നിങ്ങൾ വായിചിട്ടുണ്ടാവാം?
അതിൽ എത്ര കുറിപ്പുകൾ നിങ്ങൾക്കിഷ്ടമായിട്ടുണ്ടാവാം ?
അറിയില്ല, അറിയില്ല, അറിയില്ല 



ഓരോ അനുഭവത്തിനു പിന്നിലും 
ഒരു മനുഷ്യനാണ് ഉള്ളത് 
ഒരു കഥാപാത്രമല്ല 
കഥാപാത്രം 
ജനിക്കുന്നത് എഴുതുന്നവന്റെ പേനയുടെ തുമ്പിലാണ് 
കഥാപാത്രത്തിന്റെ ജനയിതാവും , നിയന്താവും , അന്തകനും 
എഴുതുന്നവന്റെ മനോനിലയാണ് 
എന്നാലെന്റെ കുറിപ്പുകളിൽ 
കഥാപാത്രങ്ങൾ ഇല്ല 
ഉള്ളത് എന്നെയും നിന്നെയും പോലെ 
ജീവനുള്ള 
മനുഷ്യർ മാത്രമാണ് 
അവരുടെ ചിന്തകളും വാക്കുകളും പ്രവർത്തികളും 
എനിക്ക് വിധേയമല്ല 
അവൻ സ്വതന്ത്രനാണ് 
അവന്റെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും 
ഞാൻ മാനിക്കേണ്ടതുണ്ട്


ശരിയാണ് , ഞാനൊരു പ്രേമത്തിലാണ് 
ഇതെന്റെ ആദ്യ പ്രേമമല്ല 
എത്രയോ പ്രേമങ്ങൾ കൊഴിഞ്ഞു വീണിരിക്കുന്നു 
സ്വവർഗ പ്രേമങ്ങൾ 
റോസാപ്പൂക്കൾ പോലെയാണ് 
പുഷ്പ്പിക്കും , ഫലങ്ങൾ ഉണ്ടാവില്ല 
പെണ്ണിനെയെന്നപോലെ ഭോഗിക്കും , കുട്ടികൾ ഉണ്ടാവില്ല 
ഭോഗത്തിന്റെ ലക്‌ഷ്യം എന്താണ്? സുഖം?
യെസ് , സുഖമിവിടെ ലഭ്യമാണ് 
ഭോഗത്തിന്റെ ലക്ഷ്യം എന്താണ്? കുട്ടികൾ?
സോറി, കുട്ടികൾ ഒരിക്കലും ഉണ്ടാവില്ല 



നമ്മുടെ ജോണിന്റെ ഒരു സുഹൃത്ത് 
ഒരു പെണ്ണിനെ ഭോഗിച്ചു , വയറ്റിൽ ഒരു കുട്ടിയുണ്ടായി 
ഗർഭം ഇല്ലാണ്ടാക്കാൻ 
അവളെ ബൈക്കിലിരുത്തി ഗട്ടറുള്ള റോഡിലൂടെ പാഞ്ഞു 
പലതവണ 
ഇതാണ് ഉദ്ദേശം എന്ന് പറഞ്ഞില്ല 
അങ്ങനെ ഇങ്ങനെ പിള്ളേരുടെ ഇടയിൽ പറഞ്ഞു കേട്ട 
പണികളെല്ലാം ചെയ്തു 
വയറ്റിലെ കൊച്ചു പോയില്ല 
അവസാനം അവളെ കാണുന്നത് ഒഴിവാക്കി 
പെണ്ണിന് ബുദ്ധിയുദിച്ചു 
ആരോരുമറിയാതെ കൊച്ചെങ്ങൊ പോയി  
പെണ്ണിനറിയാം , വിവാഹത്തിനു മുൻപ് കുട്ടികൾ ഉണ്ടാകരുതെന്ന് 



പറയാം, ചതിയുടെയും വഞ്ചനയുടെയും ഒത്തിരി കഥകൾ അറിയാം 
പറയാം, ചതിയുടെയും വഞ്ചനയുടെയും ഒത്തിരി കഥകൾ പറയാം 
എന്നാലതിനു പകരം ഞാനിന്നു മറ്റൊരു വിഷയം സംസാരിക്കുന്നു 
മുകളിലേക്ക് പോകുന്നതെല്ലാം താഴേക്ക് വരും എന്ന് പറയുന്നത് പോലെ 
ഇത്രയും കാലം ശീത യുദ്ധത്തിൽ നിന്നൂർജ്ജം നേടി വളർന്ന ഭാരതം 
ഇന്നിതാ യൂ എസ്സിന്റെ പാളയത്തിലേക്ക് പതിച്ചിരിക്കുന്നു 
യൂ എസ്സിന്റെ പാളയത്തിൽ പതിച്ച രാഷ്ട്രങ്ങളുടെ കഥകൾ 
നിങ്ങൾക്കറിയാം 
ഇറാനിലെ ഷാ 
യൂ എസ്സിന് പ്രീയപ്പെട്ടവൻ 
ഇറാനിലെ ജനങ്ങൾ ഓടിച്ചു കളഞ്ഞു 
ഇറാഖിലെ സദ്ദാം ഹുസൈൻ 
യൂ എസ്സിന് വേണ്ടി പത്തു വർഷം ഇറാനെതിരെ യുദ്ധം ചെയ്തു 
അവസാനം യൂ എസ് അയാളെ തൂക്കി കൊന്നു 
ലിബിയയിലെ ഗദ്ദാഫി 
യൂ എസ് അയാളെയും പരലോകത്തെത്തിച്ചു 
ഇറാഖിൽ, ഈജിപ്തിൽ, ലിബിയയിൽ , സിറിയയിൽ , ഉക്രൈനിൽ 
പാലസ്തീനിൽ 
യൂ എസ് പിന്തുടരുന്ന ശൈലിയുണ്ട് 
അസ്ഥിരപ്പെടുത്തുക 
തീവ്രവാദികളെ ആയുധവും പണവും നല്കി വളർത്തുക 
ആ രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്കും നരകത്തിലേക്കും തള്ളിവിടുക 
യൂ എസ് കമ്പനികളുടെ താവളമാക്കി മാറ്റുക 
അതൊക്കെ പോകട്ടെ 
പൂച്ചയ്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം ?
ബി ജെ പിയ്ക് ബദൽ കൊണ്ഗ്രസ്സും മായാവതിയും മുലായവുമല്ല 
ബി ജെ പിയ്ക് ബദൽ ഒരു പുതിയ മഹാ പ്രസ്ഥാനം രൂപം കൊള്ളേണ്ടതുണ്ട് 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ