2015, മാർച്ച് 7, ശനിയാഴ്‌ച

അനന്തു

സാറേ ഇവനെയൊന്നു പഠിപ്പിക്കണം 
എത്ര നിർദോഷമായ ആവശ്യം 
സാറേ -- എത്ര വിനയാന്വിതമായ സംബോധന 
ഇവനെയൊന്നു പഠിപ്പിക്കണം --എത്ര നല്ല ഉദ്ദേശം 
എന്നാലെന്താ പഠിപ്പിച്ചു കളയാം , അല്ലേ 
നിങ്ങളുടെ ഉപദേശം എന്താ ?


പറഞ്ഞവൾ അൽപ്പം കേമിയാണ് 
അതുകൊണ്ട് തന്നെ 
വിനയം അവളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല 
കൊതുക് കുത്തും , അത് നമ്മൾ പ്രതീക്ഷിക്കുന്നു 
എന്നാൽ അത് കുത്താതെ നമ്മളെ വണങ്ങി നില്ക്കുക?
സങ്കൽപ്പിക്കാൻ ആവുമോ നിങ്ങൾക്ക് ?


അല്ല, ബലാൽസംഗം ചെയ്തവനെ എന്ത് ചെയ്യണം?
ജനങ്ങൾ അവനെ ഉപദ്രവിക്കാതിരിക്കാൻ 
തല്ക്കാലം ജയിലിൽ വെയ്ക്കാം 
എല്ലാം തണുത്തു കഴിയുമ്പോൾ 
അവനെ തുറന്നു വിടാം , അടുത്ത ബലാൽസംഗം നടത്താനായി?
ദീമാപ്പൂരിൽ അങ്ങനെയൊന്നുണ്ടായി 
ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവനെ ജനങ്ങളിൽ നിന്നും രക്ഷിക്കാനായി 
ജയിലിൽ വെച്ചു 
ജനം മറന്നിട്ടു വേണം തുറന്നു വിടാൻ 
ജനം ജയിലിൽ കയറി അവനെ പിടികൂടി 
ജനം അവനെയൊന്നു ബലാത്സംഗം ചെയ്തു 
അവൻ ചത്ത് പോയി 
പോലീസ് ജനത്തെ വേദി വെച്ചു 
ഒരു ജനം ചത്തു 
ആരോ ആശുപത്രിയിൽ ആയി 
കുറ്റവാളിയെ കൈകാര്യം ചെയ്യാൻ ആരെയും അനുവദിക്കില്ല , പോലും 
കാശുണ്ടെങ്കിൽ രക്ഷിക്കാൻ പോലീസുണ്ട് , കോടതിയുണ്ട്‌ 
കാശില്ലെങ്കിൽ ചുമ്മാ ചത്തെക്കണം 
ഹല്ല ,പിന്നെ 


നിങ്ങൾ വായിച്ചിട്ടില്ലേ , ഡിസ്കവറി ഓഫ് ഇന്ത്യ 
അദ്ദേഹം 1930 -ൽ എഴുതുന്നു 

"പട്ടിണി -- ജന്മിയുടെ പീഡനം -- പലിശക്കാരന്റെ പീഡനം -- പോലീസുകാരന്റെ പീഡനം 
ഇന്ത്യയിലെവിടെയുമുള്ള  പാവപ്പെട്ടവരുടെ അനുഭവങ്ങൾക്ക് മാറ്റമില്ല 
ഇതെല്ലാം ബ്രിട്ടീഷ് ഭരണയന്ത്രത്തിന്റെ ഫലമാണ് 
ഇതിൽ നിന്നും മോചനം സാധ്യമാണ് 
ഇന്ത്യ സ്വതന്ത്രയാവണം എന്നു മാത്രം
സോവിയറ്റ്‌ യൂണിയന്റെ തിളക്കമാർന്ന വിജയം നമ്മുടെ മുന്നിലുണ്ട് "

ഇതെഴുതിയ നെഹ്രുവിനെ ഇന്ത്യയുടെ ഭരണാധികാരം നല്കി 
ബ്രിട്ടീഷുകാർ 1947 -ൽ  ഇന്ത്യ വിട്ടു 
അദ്ദേഹം മരിക്കുംവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു 
അതിനുശേഷവും അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യ ഭരിച്ചു 
അറുപത്താറു വർഷങ്ങൾക്കിപ്പുറവും 
നമ്മൾക്കറിയാം 


 

"പട്ടിണി -- ജന്മിയുടെ പീഡനം -- പലിശക്കാരന്റെ പീഡനം -- പോലീസുകാരന്റെ പീഡനം 
ഇന്ത്യയിലെവിടെയുമുള്ള  പാവപ്പെട്ടവരുടെ അനുഭവങ്ങൾക്ക് മാറ്റമില്ല "

എന്തേ , ബ്രിട്ടീഷുകാർ പോയിട്ടും 
നെഹ്രുവിനു അധികാരം നല്കിയിട്ടും 
ഇന്ത്യ സ്വതന്ത്രയായിട്ടും 
സോവിയറ്റ്‌ യൂണിയന്റെ തിളക്കമാർന്ന വിജയം നമ്മുടെ മുന്നിലുണ്ടായിട്ടും 
പാവപ്പെട്ടവരുടെ അനുഭവങ്ങൾക്ക് മാറ്റമുണ്ടാവാത്തത് ?



ഞാൻ പഠിപ്പിക്കേണ്ടത് അവളുടെ മകൻ അനന്തുവിനെയാണ് 
ഹും, അവൻ ഒരു പുസ്തകവുമായി 
പേനയുടെ മൂടും ചവച്ച് 
മുന്നിൽ വന്നിരുന്നു 

നിയമസഭയിൽ ആദ്യത്തെ പ്രസംഗം നടത്തുക ഗവർണ്ണർ ആണ് 
ആ പ്രസംഗത്തിനു നയപ്രഖ്യാപനം എന്നു പറയും 
അതുപോലെ 
അനന്തു ആദ്യ നയപ്രഖ്യാപന പ്രസംഗം നടത്തി 
രണ്ടു വാക്കേ ഉണ്ടായിരുന്നുള്ളൂ 
"എനിക്ക് പഠിക്കേണ്ട "
ഗവർണ്ണറെ  മുഖ്യമന്ത്രിയും പരിവാരങ്ങളും ആനയിച്ചു   കൊണ്ടുവന്നിട്ട് 
നയപ്രഖ്യാപന പ്രസംഗത്തിനു മുൻപ് 
ഭരണ പക്ഷം വാക്കൗട്ട് നടത്തും പോലെ 
അവനെ എന്റെ മുന്നിലേക്ക് തള്ളി വിട്ടിട്ട് 
രേവതി സ്ഥലം വിട്ടു 
സഭയിൽ ഇരിക്കുന്ന പ്രതിപക്ഷം 
നയപ്രഖ്യാപനത്തെ വിമർശിക്കുംപോലെ 
ഞാനവന്റെ പ്രഖ്യാപനത്തെ വിമർശിച്ചു 
അവന്റെ മറുപടി പ്രസംഗം ഗംഭീരമായി 
"എന്തിനാ സാറേ പഠിക്കുന്നെ ? 
 കോപ്പിയടിച്ചാപ്പോരെ ,പരീക്ഷ ജയിക്കൂലെ ?
 സാറിനിത്ര വിവരമില്ലേ ?"



എല്ലാവരുടെയും വിചാരം തങ്ങൾക്ക് വിവരം ഉണ്ടെന്നാണ് 
എല്ലാവരും ബുദ്ധിമാന്മാരും അതിബുദ്ധിമാന്മാരും ആണ് 
സുഗതന് പണത്തിനാവശ്യം 
വസ്തുക്കൾ ഭാഗം ചെയ്തിട്ടില്ല 
എല്ലാം കാർത്ത്യായനി വകയാണ് 
കാർത്ത്യായനിയുടെ ഒപ്പുവേണം സുഗതന് 
സുഗതൻ ഒപ്പിടീൽ കളി തുടങ്ങി 
എല്ലാരും ഓരോ ഷീറ്റ് പേപ്പറിൽ ഒപ്പിടണം 
എന്നിട്ട് എല്ലാവരെയും കാണിക്കണം 
കാർത്ത്യായനിക്കും കൊടുത്തു ഒപ്പിടാൻ ഒരു ഷീറ്റ് പേപ്പർ 
കാർത്ത്യായനിയും ഒപ്പിട്ടു 


കുറെ നാളുകൾ കഴിഞ്ഞു കാർത്ത്യായനി വക വസ്തുവിൽ 
പുതിയ ആളുകൾ   ഭവന നിർമ്മാണം തുടങ്ങിയപ്പോൾ മാത്രമാണ് 
കാർത്ത്യായനി തനിക്ക് പറ്റിയ അമളിയെ കുറിച്ചറിഞ്ഞത് 




ചെറുക്കന് കുറച്ചൊക്കെ നിറമുണ്ട് 
കാണാനും കുഴപ്പമില്ല 
അതുകൊണ്ടാണ് 
രേവതി പറഞ്ഞയുടൻ ഞാൻ പഠിപ്പിക്കാൻ തയ്യാറായത് 
പക്ഷെ ചെക്കൻ കുളിച്ചിട്ടില്ല 
അടുത്ത കാലത്തൊന്നും കുളിച്ച മട്ടില്ല 
അവൻ അടുത്തിരുന്നപ്പോൾ ചെറിയൊരു നാറ്റം 
പഠിക്കാനിരിക്കേണ്ടി വന്നതിലുള്ള അസ്വാസ്ഥ്യം കാരണം 
അവന്റെ മുഖം കൂർത്തു 
ഇപ്പോൾ അവനു ഒരു ചൊറി ത്തവളയുടെ ലുക്ക് ഉണ്ട് 
"ഓ സാറേ ഇന്നു പഠിക്കേണ്ട ", അവന്റെ വായ്‌ തുറന്നു തന്നെയിരുന്നു 
അവന്റെ വായ്നാറ്റം അസഹനീയമായിരുന്നു 
മൂക്ക് പൊത്താൻ ഞാനാഗ്രഹിച്ചു 
ഞാൻ മുഖം തിരിച്ച് , അവന്റെ വായ്നാറ്റത്തിൽനിന്നും രക്ഷപെടാൻ ശ്രമിച്ചു 
അവൻ എന്റെ മടിയിലേക്ക് തലയും വെച്ച് ഒരു കിടപ്പ് 



"എന്തവാ സാറേ , ഇത് "
രേവതി വാതിൽക്കൽ 
അവൻ എഴുന്നെറ്റിരുന്നു 
"എടാ മോനെ , നീ ചെന്ന് ഒരു പാല് വാങ്ങിച്ചോണ്ട് വാ "
രേവതി അവനോടു പറഞ്ഞു 
അവൻ പണവും വാങ്ങി സ്ഥലം വിട്ടു 
"സാറേ , ഒരു പണയത്തിന്റെ നോട്ടീസ് വന്നു 
  മൂവായിരം രൂപായൂടെ വേണം.
  അടുത്തയാഴ്ച തിരികെ തരാം "

"ഹം , എന്റെ കയ്യിൽ ഒരു ദമ്പിടി ഇല്ല "
ഞാൻ സത്യമാണ് പറഞ്ഞത് 
ഇനി അഥവാ പണം ഉണ്ടെങ്കിൽ തന്നെ കൊടുക്കാൻ പറ്റിയ ഉരുപ്പടിയല്ല , രേവതി 
ആറ്റിൽ കളയുന്നതിനു പകരം രേവതിക്ക് കൊടുത്താലും മതി 
ആറ്റിൽ കളഞ്ഞാൽ , ഒരു പക്ഷെ മുങ്ങിത്തപ്പിയാൽ കിട്ടിയെന്നിരിക്കും 
രേവതിക്ക് കൊടുത്താൽ, അങ്ങനെയും ഒരു പ്രതീക്ഷ വേണ്ട 


ആദ്യമൊക്കെ രേവതി മര്യാദയായി നിർബന്ധിച്ചു 
കിട്ടില്ലെന്ന് മനസ്സിലായപ്പോൾ രേവതിയുടെ ഭാവം മാറി 
"ഇയ്യാളെന്റെ കൊച്ചിനെക്കൊണ്ട് എന്തോന്നു ചെയ്യിക്കുവാരുന്നു ?"
എനിക്ക് ഒന്നും മനസ്സിലായില്ല 
" ആ വസന്ത പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല , ഇപ്പൊ ഞാൻ നേരിൽ കണ്ടപ്പോഴല്ലേ?"
"എന്തോ കണ്ടെന്നാ"
"അത് ഞാൻ പറയേണ്ടിടത്ത് പറഞ്ഞോളാം "
"ഓ , പറഞ്ഞോ "
ഞാൻ പോകാൻ എഴുന്നെറ്റു 
അനന്ത് വന്നു 
"സാറെന്താടാ , നിന്നെ ചെയ്തെ ?"
"ഒന്നും ചെയ്തില്ല "
"അവൻ പറെത്തില്ല. ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതല്ലേ "


മൂവായിരം രൂപയ്ക്ക് ബ്ലാക്ക് മെയിലിംഗ് 
ഞാനിറങ്ങി നടന്നു 
രണ്ടു ദിവസം കഴിഞ്ഞു അനന്തുവിനെ കണ്ടു 
ഞാൻ ചോദിച്ചു "എന്ത്വാട നിന്റെ അമ്മ ഏതാണ്ടൊക്കെ എന്നെ പറഞ്ഞത് ?"
"എന്നോട് ഓരോന്നൊക്കെ കുത്തി കുത്തി ചോദിച്ചു ", അവൻ ചിരിച്ചു 
"സാറെന്നെ മറ്റെത് ചെയ്തോന്നാ ചോദിച്ചത് "
"എന്തോന്ന്?"
"ലവൻ പറഞ്ഞില്ലിയോ , സാർ അവനെ ഏതാണ്ട് ചെയ്തെന്ന് . അത് "
ഒന്നും അറിയാത്ത മട്ടിൽ കണ്ണ് മിഴിച് നിന്നിട്ട് , ഞാൻ സ്ഥലം വിട്ടു 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ