2015, മാർച്ച് 19, വ്യാഴാഴ്‌ച

അവസാന ദിനം

അവസാന ദിനം 
അതെ ഞാൻ പറയാത്ത ആ അവസാന ദിനം 
ഞങ്ങളുടെ അവസാന ദിനം 



ചിലതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് 
ഞങ്ങൾ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നിട്ടും 
ഒരിക്കൽ പോലും പരസ്പരം നോക്കിയിട്ടില്ലാത്ത ആ മൂന്നു വർഷങ്ങൾ 
ഒരിക്കൽ പോലും പരസ്പരം ചിരിച്ചിട്ടില്ലാത്ത ആ മൂന്നു വർഷങ്ങൾ 
ഒരിക്കൽ പോലും പരസ്പരം സംസാരിച്ചിട്ടില്ലാത്ത ആ മൂന്നു വർഷങ്ങൾ 
പിന്നെയൊരിക്കൽ അവൾ മുന്നറിയിപ്പില്ലാതെ എന്റെ വീട്ടിലേക്ക് കയറി വന്നു 
അടുത്ത ദിവസം വെളുപ്പിനെത്തുന്ന ചേച്ചിയെ റെയിൽ വേ സ്റ്റെഷനിൽ സ്വീകരിക്കാൻ 
അന്നവൾ എന്റെ വീട്ടിൽ താമസിച്ചു 
അവളുടെ പ്രണയം ആ പ്രഭാതത്തിലാണവൾ എന്നോട് മന്ത്രിച്ചത് 
അവളുടെ പ്രണയത്തിന്റെ സാഫല്യം 
അവളുടെ മരണത്തിന്റെ മുന്നറിവിലായിരുന്നു 
അതെ, അവൾ മരണത്തിലൂടെ പ്രണയ സാഫല്യത്തിലേക്ക് നടക്കുകയായിരുന്നു  



എന്താണ് പ്രണയം 
എന്തിനാണ് പ്രണയം 



അവളെന്നെ പ്രണയിച്ചതെന്തിനാണ്
അവൾക്കൊരു നായരെ പ്രണയിക്കാമായിരുന്നല്ലോ
ശ്രീലതാ നായർ പ്രണയിക്കേണ്ടത് ഒരു നായരെത്തന്നെയല്ലേ
അവളുടെ പ്രണയത്തിനുള്ള പ്രതികരണം പരിഹാസമായിരുന്നു 
ഞാൻ കള്ളു സാറായി 
മറ്റാരും കള്ളു കുടിക്കാത്തത് പോലെ
അതുകൊണ്ടൊരു ഗുണമുണ്ടായി 
ഫ്രീയായി കിട്ടിയാലും കള്ളു കുടിക്കാതെയായി 
അവളുടെ തീരുമാനത്തിൽ അവളുറച്ചു നിന്നു
ഞങ്ങളോന്നായി 
മരണത്തിന്റെ കാഹളം ശ്രദ്ധിക്കാതെ ഞങ്ങൾ ഒന്നായി 
പക്ഷെ മരണം പിന്മാറിയില്ല 


അന്നുച്ചയ്ക്ക്‌ ഞങ്ങൾ ഒന്നിച്ചു ഭക്ഷണം കഴിച്ചു 
ഞങ്ങൾ ഞങ്ങളുടെ മുറിയുടെ സ്വകാര്യതയിലേക്ക് പിൻവലിഞ്ഞു 
കറങ്ങുന്ന പങ്കയ്ക്ക് താഴെ 
ഞാൻ മലർന്നു കിടന്നു 
അവൾ എന്റെ മാറിൽ തലവെച്ചു കിടന്നു 
ഉറങ്ങിപ്പോയിരിക്കുമെന്നു ഞാൻ കരുതി 
അവളുടെ ചേച്ചി വന്നു 
വാതിൽക്കൽ നിന്ന് നോക്കി 
അകത്തേയ്ക് കടന്നു വന്നു 
അവളുടെ മുഖത്ത് സൂക്ഷിച്ചു നോക്കി 
അവളുടെ തല താഴ്ത്തി വെയ്ക്കാൻ എടുക്കാൻ തുടങ്ങി 
ഉണർത്തേണ്ട , ഞാൻ പറഞ്ഞു 
ഉറങ്ങിക്കോട്ടെ 
അവളത് മൈൻഡ് ചെയ്തില്ല 
ശ്രീലതയ്യുടെ തലയെടുത്ത് താഴ്ത്തി വെച്ചു 
അവൾ മരിച്ചു 
ഗീതയുടെ ചുണ്ടുകൾ അനങ്ങി 
ഞാൻ പകച്ച് എഴുന്നേറ്റു 
എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ