2015, മാർച്ച് 25, ബുധനാഴ്‌ച

എന്ത് വേണം?

ഫ്യൂറർ 
ചക്രവർത്തി 
ഹും 
എന്നിട്ട് ?
ഒന്നൂല്ലാ 
അല്ല, ഒണ്ട് 
ആയിരക്കണക്കിന് ആളുകളുടെ മരണം 
ഗാന്ധി 
അക്രമ രഹിത സമരം 
പോലീസുകാർ തല തല്ലിപ്പൊളിക്കും 
മിണ്ടരുത് 
കൊന്നാൽ ചത്തോളനം 
അല്ലാതെന്താ ?
തിരിച്ചൊന്നും ചെയ്യരുത് 
ഭഗവത് ഗീതയിൽ കൃഷ്ണൻ അർജുനനോട് പറഞ്ഞത് 
അർജുനാ നീ കൊന്നോളൂ എന്നായിരുന്നു 
ഗാന്ധി ജനങ്ങളോട് പറഞ്ഞത് 
നിങ്ങൾ ചത്തോളൂ എന്നായിരുന്നു 
ഏതാണ് നമ്മുടെ വഴി ?




പോടാ ഇതാണോ സാഹിത്യം ?
വായിക്കുകയാണെങ്കിൽ ഓ വി വിജയൻ എഴുതിയത് വായിക്കണം 
വായിക്കുകയാണെങ്കിൽ എം ടി എഴുതിയത് വായിക്കണം 
മാധവിക്കുട്ടി എഴുതിയത് വായിക്കാമോ , ആവോ ?
അരുന്ധതി റോയി എഴുതിയത് വായിച്ചു കൊള്ളൂ 
ബെന്യാമിൻ എഴുതിയത് 
പിന്നൊരുത്തൻ ഉണ്ടല്ലോ, മനുഷ്യന് ഒരാമുഖം എഴുതിയത് 
അതൊക്കെ വായിച്ചാൽ മതി 
അതൊക്കെയാണ്‌ സാഹിത്യം 



അതെ 
അതാണ്‌ കാര്യം 
സാഹിത്യം ഞാനെഴുതുന്നില്ല 
സാഹിത്യം എഴുതാൻ ബെന്യാമിൻ ഉണ്ട് 
എം ടി യുണ്ട് 
നമ്മുടെ സ്വകാര്യങ്ങൾ എഴുതാൻ ഞാൻ മാത്രം 
ഞാനും നീയും നമ്മുടെ പ്രേമവും കൈമാറിയ സുഖങ്ങൾ 
മറ്റൊന്നും ഞാനെഴുതുന്നില്ല 
രാഷ്ട്രീയം നിറം പിടിപ്പിച്ച നുണകളായി എഴുതി വെയ്ക്കാൻ 
രാഷ്ട്രീയക്കാർ ധാരാളം ഉണ്ട് 
ഞാനത് എഴുതേണ്ടതില്ല 
പണ്ട് പൈങ്കിളി കഥകൾ എഴുതാൻ മനോരമ ഉണ്ടായിരുന്നു 
ദരിദ്രന്റെ കഥകൾ ഭാവനയിൽ വിരിയിചെഴുതാൻ ദേശാഭിമാനി 
ബംഗാളി സാഹിത്യം മലയാളത്തിൽ തർജുമ ചെയ്തെഴുതാൻ ജനയുഗം 
പിന്നെ ജനയുഗം മരിച്ചു 
മനോരമയിൽ മുട്ടത്ത് വർക്കിയ്ക് പകരം കാമാഖ്യാനങ്ങളുമായി
ആരൊക്കെയോ നിറഞ്ഞാടി 
തനിനിറത്തിന്റെ പ്രേത ബാധയായിരുന്നിരിക്കണം 




അതൊക്കെ പോകട്ടെ 
നമ്മളൊക്കെ പലതിനും വഴങ്ങുന്നവരാണ് 
അനന്തുവിനെ നിങ്ങൾക്ക് ഓർമ്മയുണ്ടാവും 
ഞങ്ങൾ തമ്മിലുള്ള കരാർ ലളിതമായിരുന്നു 
എനിക്ക് അവനും , അവനു ഞാനും മാത്രം 
എനിക്ക് അവനല്ലാതെ മറ്റൊരാൾ പാടില്ല 
അവനു ഞാനല്ലാതെ മറ്റൊരാൾ പാടില്ല 
ഒന്നിലേറെ പേരുണ്ടെങ്കിൽ 
പല പല ദോഷങ്ങൾ ഉണ്ട് 
ഒന്ന് : രഹസ്യ സ്വഭാവം നഷ്ടമാകും 
രഹസ്യം പരസ്യമാകും 
എല്ലാവരും അറിയും 
രണ്ട് : രഹസ്യ രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടും 
എനിക്ക് അനന്തുവും അനന്തുവിന് ഞാനും മാത്രമെങ്കിൽ 
ഞങ്ങളുടെ രഹസ്യം എന്നും എപ്പോഴും രഹസ്യമായിരിക്കും 
ഞാനാരോടും പറയുകയില്ല 
അനന്തുവും ആരോടും പറയുകയില്ല 
മറ്റൊരാളിൽ നിന്നും എനിക്കോ അനന്തുവിനൊ രോഗ ബാധ ഉണ്ടാവില്ല 




ഇനി പറയാൻ പോകുന്ന കാര്യം അനന്തുവിനറിഞ്ഞു കൂടാത്തതാണ് 
അവനില്ലാത്ത നേരത്ത് പ്ലാനറ്റ് റോമിയോവിൽ പലർക്കും മെസേജ് അയയ്ക്കുമായിരുന്നു 
അങ്ങനെ ഒരു ദിവസം ഒരു ചെക്കൻ അവന്റെ ഫോട്ടോ അയച്ചു തന്നു 
കിടിലൻ ചെക്കൻ , മൊബയിൽ നമ്പരും തന്നു 
ചെല്ലേണ്ട സ്ഥലവും പറഞ്ഞു 
ഒരു ബേക്കറിയിൽ നില്ക്കുന്ന ചെക്കനാണ് 
കടയടച്ചിട്ടെ ,അവനു വരാൻ പറ്റൂ 
അവനെയറിയിക്കാതെ ഞാനവിടെ കടയിൽ ചെന്നു
ഉച്ച നേരം 
കടയിൽ  തിരക്കില്ല 
അവൻ മാത്രം 
ഞാൻ അകത്ത് ചെന്നു 
"എന്ത് വേണം? "
"നിന്നെ , ന്താ കിട്ടുമോ ?"
ഞാനവനെ ആർത്തിയോടെ നോക്കി 
അവൻ ഒഴിഞ്ഞു മാറി നിന്നു 
ഞാൻ അടുത്തു ചെന്നു 
"കഴിച്ചോ ?"
"ഇല്ല "
"കഴിക്കേണ്ടെ ?"
"അവർ  വരണം"
"ഒരുമിച്ചു കഴിക്കാം "
"വേണ്ട , ഞാൻ കഴിച്ചോളാം "
അവനെനിക്ക് ഫോട്ടോ തന്ന കാര്യം ഞാൻ പറഞ്ഞു 
"എനിക്ക് തോന്നി , രാത്രീലെ പറ്റൂന്നു പറഞ്ഞിരുന്നല്ലോ "
"മതി "
"ബസ് സ്റ്റാന്റിൽ രാത്രി എട്ടുമണിക്ക് "





രാത്രി എട്ടുമണിക്ക് അവൻ വന്നു 
ഞങ്ങൾ ആഹാരം കഴിച്ചു  
ഞങ്ങളൊരു പ്രൈവറ്റ് ബസിൽ കയറി 
ഒരിടവഴി തിരിയുന്നിടത്ത് ഇറങ്ങി 
ഒരു ഓട്ടോയിൽ കയറി 
ഒരു വീടിന്റെ മുന്നിലിറങ്ങി 
ഒരു വൃദ്ധയും ഒരു വൃദ്ധനും മാത്രമാണ് അന്തേവാസികൾ 
ചിലപ്പോഴൊക്കെ ഞാനിവിടെ വരാറുണ്ട് 
ഇവിടെ താമസിക്കാറുണ്ട്‌ 
എന്റെ ഒരു സുഹൃത്തിന്റെ വീടാണ് 
അവൻ ഇപ്പോൾ ഗൾഫിലാണ്
ഞാൻ വരുമ്പോൾ ഉപയോഗിക്കുന്ന മുറി തുറന്ന് 
ഞങ്ങൾ അതിൽ പ്രവേശിച്ചു 




ഞാൻ അനന്തുവിനോട് പറഞ്ഞിരുന്ന വ്യവസ്ഥകൾ തന്നെയാണ് 
ഇവനോടും പറഞ്ഞിരുന്നത് 
ഇപ്പോൾ ആ നിമിഷം വന്നെത്തി 
ഇത് വരെ ഞങ്ങൾ അകലെയിരുന്നു പഞ്ചാര വർത്തമാനം പറയുന്ന 
രണ്ടു വ്യക്തികളായിരുന്നു 
ഇപ്പോൾ ഞങ്ങൾ ഒരേ മുറിയിൽ , ഒരേ കിടക്കയിൽ ഇരിക്കുകയാണ് 
മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടിരിക്കുന്നു 
ഞാനവന്റെ കയ്യിൽ തലോടി 
അവൻ എന്റെ കണ്ണിൽ നോക്കി 
"നീ സുന്ദരനാ "
അവൻ ഒന്നും പറഞ്ഞില്ല 
"ആദ്യമായിട്ടാണോ?"
"എന്തിനാ അറിയുന്നത് ?"
പ്ലാനറ്റ് റോമിയോവിൽ ഉള്ളവൻ 
എത്രയോ ആളുകൾക്ക് മെസേജ് അയയ്കുന്നവൻ 
ഫോട്ടോ നല്കുന്നവൻ 
രാത്രി എട്ടുമണിക്ക് ശേഷം എന്ന് പറയുന്നവൻ 
ആദ്യമായിട്ടാണോ?
ചോദ്യത്തിന്റെ നിരർത്ഥകത എനിക്ക് മനസ്സിലായി 
"എന്നിട്ടെന്താ ഇങ്ങനെ അനങ്ങാതെ ഇരിക്കുന്നത് ?"
"ആദ്യമായിട്ടാണെന്ന് കരുതിക്കോളൂ , അതാ എല്ലാവർക്കും ഇഷ്ടം "




വസ്ത്രങ്ങൾ അഴിച്ചു മാറ്റി 
അവന്റെ നഗ്നതയിലൂടെ ഇഴഞ്ഞു തുടങ്ങിയപ്പോൾ 
അവൻ അന്വേഷിച്ചു 
"ഉറയില്ലേ ?"
ഉറകൾ ഉണ്ടായിരുന്നെങ്കിലും ഇല്ലെന്നു പറഞ്ഞു 
അവൻ ഉറയെടുത്ത് തന്നു 
"ഇത് വേണം "



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ