2015, മാർച്ച് 24, ചൊവ്വാഴ്ച

അസ്വസ്ഥതകൾ

പ്രണയമോഹങ്ങൾക്ക് മീതെ അവൻ അശാന്തിയുടെ കനലുകൾ
കോരിയിട്ടു 
അവൻ പറഞ്ഞു 
ജോലിയെവിടെ ?
ജോലി കിട്ടിയില്ലെങ്കിൽ ഞാൻ എവിടെയെങ്കിലും പോകും 
എവിടെയെങ്കിലും 
ആഹാരമല്ല, അവന്റെ പ്രശ്നം 
ഒരു ജോലിയാണ് അവന്റെ പ്രശ്നം 
അവനോടുള്ള മോഹമാണ് എന്റെ പ്രശ്നം 
അവനെ എനിക്ക് വേണമെങ്കിൽ അവനു ഞാനൊരു ജോലി കണ്ടെത്തണം 



അങ്ങനെ തല പുകഞ്ഞ് ആലോചിക്കുമ്പോൾ 
തലയിൽ വിളിക്കാതെ ജ്യോതി വന്നു 
തലയിൽ വിളിക്കാതെ പലരും വരും , അതുകൊണ്ട് മൈൻഡ് ചെയ്തില്ല 
നമ്മൾ ഒന്നാം ലോകയുദ്ധത്തിന്റെ കാരണങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോഴാകും 
ഹോട്ടലിൽ ഇന്നലെ വിളമ്പിയ സാമ്പാറിൽ കിടന്ന ചത്ത പാറ്റയെ ഓർമ്മ വരിക
നമ്മുടെ ഈ ബ്രെയിൻ ഒരു യൂസ്‌ലെസ് സാധനമാണ് 
ഇതിനു പകരം അധികം താമസിയാതെ ഡിജിറ്റൽ ബ്രെയിൻ നിലവിൽ വരുമായിരിക്കും 
ചുരുക്കി പറഞ്ഞാൽ , മനസ് ജ്യോതിയുടെ ശരീരത്തിലായി 
ജ്യോതി മനസിനെ ചൂട് പിടിപ്പിച്ചു 
മനസ് ചൂടായപ്പോൾ ഞരമ്പുകൾ ചൂടായി 
ഞരമ്പുകൾ ചൂടായപ്പോൾ ഞാനവനെ പിടിച്ചു 
അപ്പോൾ അവൻ ചൂടായി 
ജോലി കിട്ടാതെ അവനെ തൊടെണ്ടാ എന്നായി 
അവൻ പിടിവിടുവിച്ചു ദൂരെ മാറി നിന്നു 


അപ്പോൾ ജ്യോതിയുടെ കയ്യിലുള്ള ഒരു ഫയൽ ഓർമ്മ വന്നു 
യൂണിഫോമിന്റെ ഫയൽ 
ഓർഡർ ആയിരിക്കുകയാണ് 
ഫേമിന്റെ പേരറിയാം 
ഡയരക്ടറി എടുത്തു ഫോണ്‍ നമ്പർ കണ്ടെത്തി 
വിളിച്ചു 
തനിക്ക് തന്നെടോ ഓർഡർ 
കടലാസ്സെല്ലാം ശരിയായിട്ടുണ്ട് 
അവനു സന്തോഷം 
ചുമ്മാ കുറെ നേരം വളവള സംസാരിച്ചു 
അവസാനം പറഞ്ഞു  
ഒരാൾക്ക് ഒരു ജോലി കൊടുക്കണം  
അതിനെന്താ സർ 
അവനൊരു മടിയുമില്ല 


ചൂടായവൻ തണുത്തു 
അടുത്ത് വന്നു 
വേണോ ? എന്തിന് ?
അവൻ ഒരുതരം ബ്ലാക്ക് മെയിലിംഗ് തന്നെ നടത്തിയത് 
ഒരാൾക്ക് ജോലി നൽകുന്നതിൽ അയാൾക്ക് ബുധിമുട്ടില്ലായിരിക്കാം 
ഒരുപക്ഷെ , അയാൾ ഒരു ജോലിക്കാരനെ അന്വേഷിചിരിക്കയാവാം 
എന്തായാലും വേറൊരാളുടെ ഫയലിന്റെ മേൽ 
അയാളോട് ഒരാനുകൂല്യം ആവശ്യപ്പെട്ടത് ശരിയായില്ല 
അവൻ സ്വയം ഡ്രസ് അഴിച്ചു മാറ്റി കിടക്കയിൽ കിടക്കും വരെ മാത്രമേ 
അസ്വസ്ഥതകൾ മനസിനെ അലട്ടിയുള്ളൂ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ