അവന്റെ വലിയ പ്രശ്നം
അവന്റെ വലിയ രഹസ്യം
അവനെന്നോട് പറഞ്ഞു
അടുത്ത സമയത്താണ് ഞങ്ങൾ പരിചയപ്പെട്ടത്
എന്നെയും നിങ്ങളെയും പോലെ ഒരു സാധാരണ ജീവനക്കാരൻ
ജോലിചെയ്യുന്നു
മാസാമാസം ശമ്പളം പറ്റുന്നു
വരുമാനത്തിന്റെ ഒരു ഭാഗം ട്രാൻസ്പോർട്ടിന്
ഒരു ഭാഗം പലചരക്ക് കടക്കാരന്
ഒരു ഭാഗം ആസ്പത്രിക്കാരന്
ഒരു ഭാഗം തുണിക്കടക്കാരന്
ഒരു ഭാഗം ഗ്യാസുകാരന്
ഒരു ഭാഗം പിരിവുകാർക്ക്
ഒരു ഭാഗം ബാറുകൾക്ക്
മിച്ചം പൂജ്യം
അല്ല, മിക്കപ്പോഴും മൈനസ്
മൈനസിന്റെ കണക്ക് സ്കൂളിൽ പഠിപ്പിച്ചത് നന്നായി
ആരോടും പറയരുത് എന്ന നിബന്ധനയോടെ ആണത്
അവൻ പറഞ്ഞത്
പെണ്ണുങ്ങളുടെ മുലകൾ പോലെ
രണ്ടു വലിയ മുലകൾ
അവന്റെ നെഞ്ചത്ത്
ആരും അറിയാതെയിരിക്കാൻ
ഒരു തുണികൊണ്ട് അവയ്ക്ക് മീതെ അമർത്തി കെട്ടും
അതിനു മീതെ ഇറുക്കമുള്ള ബനിയനിടും
അതിനു മീതെ കട്ടിയുള്ള , കടും നിറമുള്ള
ഷർട്ടിടും
അവൻ ആരുടേയും മുഖത്ത് നോക്കില്ല
അവന്റെ വിചാരം , എല്ലാവരും അവന്റെ മുലയിലാണ് നോക്കുന്നത്
എന്നാണ്
ആരെങ്കിലും അറിയാതെയൊന്നു മുട്ടിയാൽ, അവൻ കരുതും
മുലകണ്ട് മുട്ടിയതാണെന്നു
ആരും പിടിചിട്ടില്ലെന്നു അവൻ പറയുന്നു
അതിപ്പോ ആരെങ്കിലും പിടിക്കണം എന്നില്ല
കൊഴുപ്പ് അടിയുന്നത് പലരുടെ ശരീരത്തിൽ പല ഭാഗത്താണ്
അവന്റെ ശരീരത്തിൽ മുലകളിൽ കൊഴുപ്പ് അടിയുന്നു
ഒരു സർജനെ കണ്ടാൽ
അത് കളഞ്ഞു തരും
അവൻ അടുത്ത ദിവസം തന്നെ ഒരു സർജനെ കണ്ടു
ആ ശനീയാഴ്ച തന്നെ കൊഴുപ്പ് എടുത്തു കളഞ്ഞു
തിങ്കളാഴ്ച കണ്ടപ്പോൾ അവൻ വളരെ ഹാപ്പി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ