ഞാനിപ്പോൾ ഒരു പ്രണയത്തിലാണ്
അവനെന്താണ് വേണ്ടതെന്ന്
ഞാനവനോട് ചോദിച്ചു
അവൻ മറുപടിയൊന്നും തന്നിട്ടില്ല
അവനെ ഞാൻ സ്നേഹിക്കുന്നു
അവനെ ഞാൻ പ്രേമിക്കുന്നു
ഞങ്ങളിതുവരെ തമ്മിൽ കണ്ടിട്ടില്ല
അവൻറെ ഫോട്ടോ അവൻ ഫേസ് ബുക്കിൽ ഇട്ടിരുന്നു
ഹൗ , എന്തൊരു സൗന്ദര്യം
ഇത്ര സൌന്ദര്യമുള്ളവർ ഉണ്ടെന്ന്
ഇപ്പോഴാണ് മനസ്സിലായത്
അവനെന്തു വേണമെന്ന് ഞാൻ ചോദിച്ചു
പണം വേണമോ
ഗിഫ്റ്റ് വേണമോ
പണം എങ്കിൽ എത്ര പണം
ഗിഫ്റ്റ് എങ്കിൽ എന്ത് ഗിഫ്റ്റ്
അതേ , ഞാനൊരു തീവ്ര പ്രണയത്തിലാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ