2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ഫലപ്രവചനം

ഞാനെൻറെ ഒരു സുഹൃത്തിനൊപ്പം 
ഒരു വിവാഹത്തിൽ 
പങ്കെടുക്കാൻ പോയതാണ് 
എവിടെയെന്നത് പരമ രഹസ്യമാണ് 
ഒരു ക്ഷേത്രത്തിൽ 
സുഹൃത്ത് ഒരു ജാതി 
ഒരു മതക്കാരനായത് കൊണ്ട് 
അവരുടെ ഒരു ദൈവം 
ഞാൻ കയറിയെന്നത് കൊണ്ട് 
എവിടെയും ചാടി പോവില്ലെന്ന് കരുതി 
അകത്ത് കടന്നു 
അപ്പോൾ വരുന്നു പുരാ വസ്തു :
ഷർട്ട് ഊരണം 
ഷർട്ടിനുള്ളിൽ ഒളിച്ചു വെക്കാൻ 
ഒന്നും ഇല്ലാത്തത് കൊണ്ട് 
മടി തോന്നിയില്ല 
അതിനകത്ത് ഉള്ള സാധനങ്ങൾ 
എല്ലാം കാണാമല്ലോ 
പെണ്ണുങ്ങളെയും മേൽവസ്ത്രം 
ഉരിയിച്ചിരുന്നെങ്കിൽ !
ക്ഷേത്രങ്ങൾക്കകത്ത് ഇപ്പോഴും അയിത്തം 
ഷർട്ടഴിക്കുമ്പൊൾ  അറിയാം ജാതി 
പൂണൂൽ ഇല്ലെങ്കിൽ ഇപ്പോഴും ഏറാണ് 
ഞാൻ ഏറു വാങ്ങാൻ പോയില്ല 
മാറി ഒരു കോണിൽ നിന്നു 
കാഴ്ച്ചകൾ കാണാല്ലോ 
അയിത്താചരണം കുറ്റകരമാണെങ്കിലും  
ഓരോ ക്ഷേത്രത്തിനുള്ളിലും 
ഇന്നും അയിത്താചരണം നടക്കുന്നു 
ചിലർ തങ്ങൾ തീണ്ടൽ ജാതിക്കാരാണെന്ന് 
സ്വയം അംഗീകരികുകയും 
അയിത്തം ആചരിക്കുകയും ചെയ്‌താൽ 
ഇവറ്റയെ ഒരുകാലത്തും ആർക്കും 
രക്ഷിക്കാൻ കഴിയില്ല 
പക്ഷെ എൻറെ വിമർശനത്തിൻറെ 
മുനയൊടിച്ചു കൊണ്ട്  
ദേ വരുന്നോരത്ഭുതം 
ഒരു സ്ത്രീ പോലും ആശിച്ചു പോകുന്ന 
സ്ത്രൈണ ഭംഗിയാർന്ന 
ഉരുണ്ട ഗോളാകൃതി പൂണ്ട 
സ്തനങ്ങൾക്ക് മീതെ കൈ വെച്ച് 
ഹേർ ഹാൻസ് എക്രോസ് ഹേർ ബ്രസ്റ്റ് 
എന്ന കവിത പോൽ 
ഒരു ചെറുക്കൻ !
സ്ത്രീയുടെ മുലകൾ 
സ്ത്രീയുടെ മുഖം 
സ്ത്രീയുടെ ശരീരം 
എന്താ ഇത് 
ഡ്രസ് ചെയ്‌താൽ ആണ് 
ഡ്രസ് അഴിച്ചാൽ പെണ്ണ് 
ഞാൻ അടുത്തുകൂടി കുറച്ച് 
ഫലപ്രവചനം നടത്തി 
പരിചയപ്പെട്ടു 
ഇനി കാണുമ്പോൾ വിശദമായി 
ഫലം പറയാമെന്നും 
മുടങ്ങാതെ എഴാഴ്ച്ച 
എല്ലാ ഞായറാഴ്ചയും    
ക്ഷേത്ര ദർശനാം നടത്തണമെന്നും നിർദേശിച്ചു 
അവനോടൊപ്പം അവൻറെ അമ്മയും ഉണ്ടായിരുന്നു 
ഈ ഹിന്ദുക്കളുടെ ജ്യോതിഷത്തിലുള്ള 
വിശ്വാസം എന്നെന്നും നിലനിൽക്കട്ടെ 
അവരുടെ ആരാധനാലയങ്ങളിൽ 
എന്നെന്നും ഷർട്ട് ഊരിക്കട്ടെ 
അതെ, ആചാരങ്ങളും വിശ്വാസങ്ങളും 
നിലനിൽക്കട്ടെ 
എനിക്കും പ്രയോജനം ഉണ്ടല്ലോ  
















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ