2016, ഫെബ്രുവരി 3, ബുധനാഴ്‌ച

ആയിരത്തിൽ കൂടുതൽ

ഹോട്ടൽ യുവരാജിലേക്ക് കയറുന്നിടത്ത്
അവൻ നിന്നു
അവിടേക്ക് കയറുന്നവരുടെ മുന്നിൽ
യാചിച്ചു കൊണ്ട്
സർ , പണം പോക്കറ്റടിച്ചു പോയി
ബസ് ടികറ്റിനുള്ള പണം തരണം സർ
ചിലർ ഒരു രൂപ കൊടുത്തു
ചിലർ രണ്ടു രൂപ കൊടുത്തു
ചിലർ ചോദിച്ചു റ്റികറ്റിനു എത്ര രൂപ വേണമെന്ന്
എൺപത്തി ഒൻപതെന്നു കേട്ടപ്പോൾ
ഒന്നും പറയാതെ നടന്നകന്നു
എത്ര രൂപ കിട്ടിയെന്ന്
എനിക്കറിയില്ല
ഞാൻ ശ്രദ്ധിച്ചത് ഇത്രമാത്രം
ചരക്കാണ്
കാണാൻ നല്ല മൊഞ്ചുള്ള ചരക്ക്
ഞാൻ കയറാത്ത ഹോട്ടലാണ് യുവരാജ്
എങ്കിലും അവനോടു സംസാരിക്കാൻ
ആ വഴിയിലൂടെ നടന്നു
അവൻ പറഞ്ഞു
സർ പണം പോക്കറ്റടിച്ചു പോയി
വീട്ടിൽ പോകാൻ പണം വേണം
നീ വല്ലതും കഴിച്ചോ? ഞാൻ ചോദിച്ചു
ഇല്ല , പ്രതീക്ഷിച്ച ഉത്തരം തന്നെ
ഞാനവനെ  വിളിച്ചു കൊണ്ട് നടന്നു
അവൻ എന്നോടൊപ്പം ഒന്നും മിണ്ടാതെ നടന്നു
സഫയറിൽ കയറി
ഫുഡ് കഴിച്ചു
പണം കൊടുത്ത് പുറത്തിറങ്ങി
സർ ബസ് ടിക്കറ്റ് ? അവൻ സൂചിപ്പിച്ചു
എത്രയാ ?
പതിന്നാല് രൂപയുണ്ട് , സർ
ബസ് ടിക്കറ്റ് എൺപത്തിഒൻപത് സർ
ഇനി എഴുപത്തഞ്ച് ഊപ കൂടി വേണം സർ
നീ വാ -- ഞാൻ നടന്നു
അവനെനിക്കൊപ്പം വന്നു
മനോജ്‌ ചാക്കോ താമസിക്കുന്ന ലോഡ്ജിലേക്ക്
ഞാനവനെ കൊണ്ട് പോയി
അവൻ റൂമിൻറെ താക്കോൽ വെയ്ക്കുന്നിടം
എനിക്കറിയാം
എനിക്കറിയാം , അവൻ വൈകിട്ട് ആറുമണിക്ക്
മുൻപായി എത്തില്ലെന്ന്
ഞാൻ മുറി തുറന്ന് അകത്ത് കയറി
പിന്നാലെ അവനും
ഇരിക്ക് -- ഞാൻ പറഞ്ഞു
അവൻ ഇരുന്നു
ഞാൻ ഫാൻ ഓൺ ചെയ്തു
അത് തലയ്ക്ക് മുകളിൽ
ഒരു ഇരമ്പലോടെ കറങ്ങാൻ തുടങ്ങി
ഞാൻ അവനോടു അവൻറെ വീടിനെ കുറിച്ച്
വീട്ടുകാരെ കുറിച്ച്
അവൻറെ നാടിനെ കുറിച്ച്
ചോദിച്ചു കൊണ്ടിരുന്നു     
പകുതി തീർന്ന ബ്രാണ്ടിക്കുപ്പി എടുത്തു 
ഞങ്ങൾ മദ്യം ഗ്ലാസ്സുകളിലേക്ക് പകർന്നു 
അത് കുടിച്ചു 
ആദ്യത്തെ റൌണ്ടിൽ കഥ പഴയതു തന്നെ 
പണം പോക്കറ്റടിച്ചു പോയി 
രണ്ടാമത്തെ റൌണ്ടിലും കഥ പഴയതു തന്നെ 
പണം പോക്കറ്റടിച്ചു പോയി 
ഞാനവൻറെ വസ്ത്രത്തിനുള്ളിലെക്ക് കൈ കടത്തി 
മനസ്സിലായി എന്നാ മട്ടിൽ ഒരു ചിരി 
പിന്നെ, ഇത്രയും ചെയ്‌താൽ 
ആർക്കാണ് മനസ്സിലാവാത്തത്  
എന്ന മട്ടിൽ ഞാനെൻറെ കലാ പരിപാടി തുടർന്നു 
വെറുതെയല്ലല്ലോ , 
ഞാൻ അവനു ആഹാരം വാങ്ങി കൊടുത്തു 
ഇനി ഞാൻ അവനു എഴുപത്തഞ്ച് രൂപ 
ബസ് റ്റിക്കറ്റിനു നൽകണം 
അപ്പോൾ ഇത്രയൊക്കെയാവാം 
ഞങ്ങൾ കട്ടിലിൽ ചുറ്റി പിണഞ്ഞു കിടന്നു 
പിന്നെ എഴുന്നേറ്റ് കുപ്പിയിൽ ബാക്കി ഇരുന്നത് തീർത്തു 
എഴുപത്തഞ്ച് രൂപ ബസ് റ്റികറ്റിനു കൊടുക്കും മുൻപ് 
ഇനിയും കാണാൻ വേണ്ടി 
അവൻറെ മേൽവിലാസവും മൊബയിൽ നമ്പരും ചോദിച്ചു 
മേൽവിലാസം അടുത്തുള്ള ഒരു കോളനിയിലെത് 
ഞാൻ ചോദിച്ചു : നീ ഇവിടെയാണോ താമസിക്കുന്നത് ?
അതേ , അവൻ പറഞ്ഞു 
ബസ് ടികറ്റ് ഏഴു രൂപ മതിയല്ലോ ?
മതി 
നിൻറെ കയ്യിൽ എത്രയുണ്ട് ?
എണ്ണിയില്ല .
അവൻ കീശയിൽ നിന്നും നോട്ടുകൾ എടുത്തു 
എണ്ണി നാന്നൂറ്റി പതിനാറു രൂപ 
ഇന്ന് കുറഞ്ഞു പോയി . ആയിരത്തിൽ കൂടുതൽ കിട്ടേണ്ടതാ 
അവൻ പറഞ്ഞു  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ