2016, ഫെബ്രുവരി 20, ശനിയാഴ്‌ച

ഫസ്റ്റ് നൈറ്റ്

എൻറെ അടവ് വിജയിച്ചില്ല 
അവളൊന്നും പറഞ്ഞില്ല 
ഞാൻ ചെന്നപ്പോൾ അവിടെ 
വേറെയും ആളുണ്ടായിരുന്നു 
ചോദിക്കാനും പറയാനും പറ്റാതെ 
ഞാനിങ്ങു തിരിച്ചു പോന്നു 




അങ്ങനെയൊക്കെയാണ് ജീവിതം 
നമ്മൾക്ക് കഴിയുന്നതിനപ്പുറം 
നമ്മൾ വാഗ്ദാനങ്ങൾ നൽകും 
ഓരോ രാഷ്ട്രീയക്കാരൻ 
നമ്മുടെയൊക്കെ ഉള്ളിലുണ്ട് 



ഒരു പക്ഷെ വെള്ളമടിച്ച് നിൽക്കുകയായിരുന്നില്ലെങ്കിൽ 
ഞാൻ വസന്തയോട്‌ അത്ര തെളിച്ചങ്ങു പറയുകയില്ലായിരുന്നു 
അതങ്ങനെയാണ് 
എന്തും പറയാൻ രാഷ്ട്രീയക്കാരന് തൊലിക്കട്ടിയുണ്ട് 
നമ്മൾക്കങ്ങനെ പറയാൻ ഒരു ഉളുപ്പ് തോന്നും 
ഒരിക്കൽ പറഞ്ഞുളുപ്പ് മാറിയാൽ 
പിന്നെ അവസരം പോലെ പറയാൻ 
നമ്മൾക്കും തൊലിക്കട്ടിയാവും 




നാലാം ദിനം വൈകിട്ട് വസന്ത 
സ്കൂളിൽ നിന്ന് വരുന്നത് കാത്ത് 
ഞാൻ നിന്നു 
അവൾ വന്നു 
മുഖത്ത് നോക്കാതെ പോകാനൊരുങ്ങി 
ഞാനാണല്ലോ ആവശ്യക്കാരൻ 
ഞാൻ പറഞ്ഞു 
അവനെ എനിക്ക് വേണം 
അവൾ കേട്ടില്ലാന്നു നടിച്ചു നടന്നു 
അമ്പതിനായിരം തന്നാൽ നീ സമ്മതിക്കുമോ ?
അവൾ കേട്ടില്ലെന്നു തോന്നി 
ഞാൻ അത്ര പതുക്കെയാണോ പറഞ്ഞത് ?
അവൾക്ക് കേൾക്കാൻ കഴിയാത്ത അത്ര പതിയെ ?
ഏതായാലും അവളങ്ങു നടന്നു പോയി 
അന്ന് രാത്രി സരോജം  വിളിച്ചു 
ഒരു ആറായിരം രൂപ വേണം 
കൊടുക്കാമോ  
ഞാൻ പറഞ്ഞു : രൂപ ഇല്ലല്ലോ 
രൂപ ഉണ്ടെന്ന് വസന്തയോട്‌ പറഞ്ഞല്ലോ ?
വസന്ത ചോദിക്കട്ടെ, അപ്പോൾ ആലോചിക്കാം 
വസന്തയ്ക്കാ 
വസന്ത ചോദിക്കട്ടെ 
വസന്ത തരാനുള്ളതാ 
ഞാൻ തരാനില്ലല്ലോ ?
ഇല്ല 



വസന്ത വിളിച്ചില്ല 
വസന്ത ചോദിച്ചില്ല 
അടുത്ത ദിവസം അറിഞ്ഞു 
വസന്തയ്ക്ക് നോട്ടീസ് 
പണയം എടുത്തില്ലെങ്കിൽ 
പണയ സ്വർണ്ണം നഷ്ടപ്പെടുമെന്ന് 
സ്വർണ്ണം സരോജത്തിൻറെത് 
വസന്ത ഇരവു വാങ്ങി പണയം വെച്ചു 
എടുത്തില്ലെങ്കിൽ ലേലം ചെയ്ത് വിൽക്കും 
സരോജിനി സൗഹൃദം മറന്നു 
സരോജത്തിനു അവളുടെ സ്വർണ്ണം കിട്ടണം 
വസന്ത ചോദിക്കുന്നില്ല 
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അറിഞ്ഞു 
അവൾ ആരോടോ കടം വാങ്ങി പലിശ അടച്ചു 
ലേലം ഒഴിവാക്കി 



അപ്പോഴാണ്‌ സൗദാമിനി ചീത്ത വിളി ആരംഭിച്ചത് 
അവൾ സൌടാമിനിയോടു വാങ്ങിയ രൂപ 
ഇനിയും കൊടുക്കുന്നില്ല 
അത് പറ്റില്ല 
ഇനി അവധി പറ്റില്ല 
കാശു വേണം 
സരോജിനിക്ക് സ്വർണ്ണം ഇപ്പൊ കിട്ടണം 
അങ്ങനെ ഇരിക്കപ്പൊറുതിയില്ലാതെ   
വസന്ത വിഷമത്തിലായപ്പോൾ 
സന്ധ്യ കഴിയുന്ന നേരത്ത് 
ഞാൻ കയറി ചെന്നു 
വസന്ത തനിച്ചായിരുന്നു 
പതിനായിരം രൂപ എടുത്ത് മേശ മേൽ  വെച്ചു 
പതിനായിരം ഉണ്ട് 
അഡ്വാൻസ് 
സമ്മതമാണെങ്കിൽ നിനക്ക് എടുക്കാം 
ഞാൻ പലിശ സഹിതം തിരിച്ചു തരാം -- അവൾ 
ഞാൻ പലിശയ്ക്ക് കടം കൊടുക്കുന്നവനല്ല 
എൻറെ കയ്യിൽ പലിശയ്ക്ക് കൊടുക്കാൻ പണമില്ല -- ഞാൻ 
അടുത്ത മാസം തിരികെ തരാം -- അവൾ   
ഓ നീ വാങ്ങിച്ചവരുടെയൊക്കെ പണം 
കൃത്യമായി തിരികെ 
പറഞ്ഞ അവധിക്ക് തന്നെ കൊടുത്തു -- ഞാൻ 
അവൾ മറുപടി പറഞ്ഞില്ല 
പണം എടുത്തില്ല 
ഞാൻ പണവും എടുത്ത് പോന്നു 
ഞാൻ സരോജത്തോട് പറഞ്ഞു 
വസന്തയോട്‌ കാശു വേണോന്നു ചോദിച്ചിട്ട് 
അവൾ വേണ്ടെന്നാണല്ലോ പറഞ്ഞത് 
അതോടെ സരോജം ഒന്നൂടെ മുറുകി 
ഇതറിഞ്ഞ സൗദാമിനിയും ഒന്നൂടെ മുറുകി 
തൻറെ സ്വർണ്ണം മനപ്പൂർവ്വം 
എടുത്ത് കൊടുക്കാത്തതാണെന്നു സരോജം 
തൻറെ പണം മനപ്പൂർവ്വം 
കൊടുക്കാത്തതാണെന്നു സൗദാമിനി 
അങ്ങനെ സഹികെട്ടപ്പോൾ വസന്ത വിളിച്ചു 
ഒരു വൈകുന്നേരം 
ഒന്നിവിടെ വരെ വരുമോ ?



ഞാൻ ചെന്നു 
പതിനയ്യായിരം രൂപ വേണം 
രാവിലെ കിട്ടണം 
ഞാൻ പറഞ്ഞു : തരാല്ലോ , 
എനിക്ക് അവനെ കിട്ടുന്ന താമസം മാത്രം . 
പണം റെഡി 
അവൾ പറഞ്ഞു : കാശു ഞാനങ്ങു തരാം 
ഞാൻ പറഞ്ഞു : കാശു തരണമെങ്കിൽ 
എനിക്ക് അവനെ കിട്ടണം 
ഞാൻ പറയാം -- അവൾ 
അവനെ കിട്ടിയിട്ടേ ഞാൻ പണം തരൂ -- ഞാൻ 
ഇപ്പൊ പണമുണ്ടോ ?
പതിനയ്യായിരം?
രാവിലെ തരാം 
നാളെ ആവട്ടെ 
എങ്കിൽ കാശു മറ്റെന്നാൾ രാവിലെ 
വിശ്വാസമില്ലേ ?
വിശ്വസിച്ചവർ ഇപ്പൊ തെറി വിളിക്കുന്നത് ?
അവളൊന്നും മിണ്ടിയില്ല 
ഇപ്പൊ എത്രയുണ്ട് ?
ഞാൻ പറഞ്ഞു -- വിശ്വാസം നിനക്കില്ല , ഉണ്ടോ?
ആ നീയാണ് നിന്നെ വിശ്വസിക്കാൻ പറയുനത് 
അവൾ ഒന്നും പറഞ്ഞില്ല 
പതിനയ്യായിരം രൂപ ഇപ്പോൾ തന്നെ തരാം 
ഇപ്പോൾ തന്നെ ഞാൻ പറഞ്ഞത് നടക്കുമെങ്കിൽ 
എന്നാൽ കാശു എടുത്തിട്ടു വാ 
അപ്പോഴത്തെക്ക് സമ്മതിപ്പിക്കാം 
അപ്പൊ ഇന്ന് രാത്രി ഇവിടെയാണ്‌ 
ഇയ്യാളു പോയി കാശു എടുത്തിട്ടു വാ 






ഞാൻ പോയി കാശു എടുത്തു വന്നു 
വസന്തയുടെ കയ്യിൽ കൊടുത്തു 
അവളത് വിറയ്ക്കുന്ന വിരലുകളിൽ 
തുപ്പൽ പുരട്ടി ഓരോന്നായി എണ്ണി 
അത് മുഴുവൻ രണ്ടു തവണ എണ്ണി 
അവൻ മുകളിൽ ഉണ്ട് , ചെന്ന് വിളിച്ചാൽ മതി 
മറ്റവൻ ? 
ഇല്ല, അവൻ വീട്ടിൽ പോയിരിക്കയാ 
ങും, അപ്പോൾ അവളിതൊക്കെ മുൻകൂട്ടി 
ആസൂത്രണം ചെയ്തിരിക്കയാണ് 
അവൻ സമ്മതിക്കോ ? -- ഞാൻ 
എനിക്കറിയില്ല -- അവൾ 




ഞാൻ മുകളിൽ ചെന്ന് 
അവൻറെ മുറിയുടെ വാതിലിൽ തട്ടി 
അവൻ വന്നു വാതിൽ  തുറന്നു 
ഞാൻ അകത്ത് കയറി വാതിൽ അടച്ചു 
നിങ്ങൾ പോകുന്നില്ലേ ?
ഓ ഇത്രയും ഇരുട്ടിയില്ലേ ? 
ഇനി രാവിലെ പോകാം 
എന്നാലിവിടെ കിടന്നോ , 
ഞാൻ താഴെയെങ്ങാനും പോയിക്കിടക്കാം 
അവൻ വാതിലിനു നേരെ നടന്നു 
ഞാൻ അവനെ വട്ടം പിടിച്ചു 
അവൻ പാടി : വേണ്ട വേണ്ട വേണ്ട 
എന്നാൽ ആദ്യം നിൻറെ അമ്മ വാങ്ങിയ 
പതിനയ്യായിരം രൂപ ഇങ്ങെടുക്ക് 
അത് അമ്മയോട് ചോദിക്ക് -- അവൻ 
മതി , അമ്മയായാലും മതി -- ഞാൻ 
ഒന്നുകിൽ കാശു കിട്ടണം, അല്ലെങ്കിൽ 
അല്ലെങ്കിൽ --
നിൻറെ അമ്മയാ എന്നെ വിളിച്ചു വരുത്തി 
പതിനയ്യായിരം വാങ്ങിയത് 
എന്നിട്ട് നിൻറെ അമ്മയാ 
ഇങ്ങോട്ട് എന്നെ പറഞ്ഞു വിട്ടത് 
ഒന്നുകിൽ തരാമെന്നു പറഞ്ഞത് 
എനിക്ക് കിട്ടണം 
അല്ലെങ്കിൽ 
കാശു തിരിച്ചു തരണം 
അവൻ മുറി തുറന്നു താഴേക്ക് ഇറങ്ങിപ്പോയി 
താഴെ അവർ തമ്മിൽ 
ഒച്ച താഴ്ത്തി എന്തോ പറഞ്ഞു 
പിന്നെ നിശ്ശബ്ദത 
അവൻ പടികയറി വന്നു 
അകത്ത് കയറി 
കിടന്നോ ? -- അവൻ ചോദിച്ചു 
ലൈറ്റ് അണച്ചേക്കട്ടെ ?
ലൈറ്റ് കിടന്നോട്ടെ -- ഞാൻ പറഞ്ഞു   
-------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ