2016, ഫെബ്രുവരി 10, ബുധനാഴ്‌ച

എന്ത് മനസ്സിലായി ?

പറഞ്ഞതും പറയാതെ പറഞ്ഞതും
മറന്നു കൂടാ
ഓരോ വാക്കും കൃത്യതയോടെ
ഒരു മന്ത്രമായി ഉച്ചരിക്കപ്പെട്ടത്
മനസ്സിരുത്തണം
മനസ്സിരുത്തി വായിക്കണം
മനസ്സിലാക്കണം
ഒഹ്
എന്തിനാ കൂടുതൽ പറയുന്നത്
പറഞ്ഞാൽ ചിലർക്ക് മനസ്സിലാവില്ല
ചിലർക്ക് ഒന്നു പറഞ്ഞാൽ മതി
അതൊക്കെ അങ്ങനെയാ
നമ്മുടെ ഈ ലോകത്ത്
മുയലുകൾ ഉണ്ട്
ആടുകൾ ഉണ്ട്
പശുക്കൾ ഉണ്ട്
എരുമകൾ ഉണ്ട്
പോത്തുകൾ ഉണ്ട്
സിംഹങ്ങളും കടുവകളും
പുള്ളിപ്പുലികളും ഉണ്ട്
മനസ്സിലാക്കണം
മനസ്സിലായോ ? എന്ത് ? എന്തുവ്വാ ?
കർത്താവ് ഒരു മുയലിനെ സൃഷ്ടിച്ചു
അതിൻറെ മേൽ എൻറെ നാമം എഴുതപ്പെട്ടിരുന്നു
പക്ഷെ കർത്താവ് മുയലിനു ഒരു ഓപ്ഷൻ കൊടുത്തു
ചുമ്മാ നീ ചെന്ന് അവൻറെ വായിൽ കേറേണ്ട
വായിൽ കേറാതിരിക്കാൻ മുയലിനു ശ്രമിക്കാം
അതിനെ വായിലാക്കാൻ എനിക്കും ശ്രമിക്കാം
മനസ്സിലായില്ലേ ?
എല്ലാ ജീവികളെയും ദൈവം ഈ ഒരു ഓപ്ഷൻ
നൽകി സൃഷ്ടിച്ചിരിക്കുന്നു
മനസ്സിലായോ ?
എന്ത് മനസ്സിലായി ?
എനിക്കീ പോത്തുകളിലും എരുമകളിലും
ഒരു താൽപ്പര്യവുമില്ല
ഞാനവരെ നോക്കാറേയില്ല
അപ്പോഴങ്ങനെ ഞാൻ മുയലുകളിൽ അഭിരമിച്ച്
കഴിയുന്ന കാലം
ആദ്യത്തെ മുയൽ
എന്നെ പ്രണയിച്ചു 
അതുകൊണ്ട് അതെളുപ്പമായിരുന്നു 
രണ്ടാമത്തെ മുയലും വന്നു ചേരുകയായിരുന്നു 
അതുകൊണ്ട് മുയലുകളിൽ ഞാൻ അഭിരമിച്ചു 
അവയെ നേടുകയെന്നത് 
ആയാസരഹിതമെന്നു ഞാൻ നിനച്ചു 
മൂന്നാമത്തെ മുയലും വന്നു ചേർന്നു 
പക്ഷെ മൂന്നാമത്തെ മുയൽ 
എന്നിൽനിന്നും അപഹരിക്കപ്പെട്ടു 
എന്ത് കഷ്ടമാണിത് ?
എൻറെ ഇഷ്ടം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു 
നാലാമത്തേയും അഞ്ചാമത്തെയും മുയലുകൾ 
മോക്ഷമാർഗം തേടിയിട്ടും 
മൂന്നാമത്തെ മുയൽ 
ഒരു പകൽ കിനാവായി 
എനിക്ക് മുന്നിൽ ഓടിനടന്നു 
എൻറെ എപ്പോഴത്തെയും വലിയ സ്വപ്നമായി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ