If You Forget Me - Poem by Pablo Neruda
നീയെന്നെ മറന്നാൽ
നീയറിയണം ഒരു കാര്യം
അത് നീയറിയണം
തെളിമയാർന്ന നീലാകാശത്ത്
നിൽക്കുന്ന പൂർണ്ണ ചന്ദ്രനെ കാണുമ്പോൾ
ശരത്കാലത്ത് വൃക്ഷങ്ങളുടെ
ചുവന്ന ഇലകൾ കാണുമ്പോൾ
തണുപ്പ് കാലത്ത്
ചൂട് കാഞ്ഞിരിക്കുമ്പോൾ
ഉണങ്ങിയ മരക്കമ്പുകൾ
തീയിലേക്കിടുമ്പോൾ
ഒക്കെയും എൻറെ മനസ്
നിന്നിലേക്ക് സഞ്ചരിക്കുന്നു
ഓരോ ഗന്ധവും ഓരോ പ്രകാശവും
അങ്ങനെയോരോന്നും
എന്നെ നിന്നിലേക്കാവാഹിക്കുന്ന
ശക്തിയെന്നത് പോൽ
നിനക്കെന്നോടുള്ള പ്രണയം അവസാനിക്കുന്നിടത്ത്
നിനക്കെന്നോടുള്ള പ്രണയം അവസാനിക്കുന്നിടത്ത്
എനിക്ക് നിന്നോടുള്ള പ്രണയവും അവസാനിക്കും
നീയെന്നെ മറന്നു തുടങ്ങുന്നിടത്ത്
ഞാൻ നിന്നെയും മറന്നു കഴിഞ്ഞിരിക്കും
ഇതെൻറെ ഭ്രാന്താണെന്ന് നീ കരുതുകയും
എൻറെ വേരുകളാഴ്ന്ന തീരങ്ങളിൽ
നീയെന്നെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയും
ചെയ്യുന്ന ആ ദിവസം
ആ നിമിഷം
ഞാനെൻറെ ചിറകുകൾ വീശുകയും
എൻറെ വേരുകളുമായി
മറ്റൊരു തീരം തേടുകയും ചെയ്യും
എന്നാൽ
ഓരോ ദിവസവും
ഓരോ മണിക്കൂറും
മാധുര്യത്തിൻറെ മുന്തിരിച്ചാറുമായി
നീയെന്നെത്തന്നെ നിനച്ചിരിക്കുന്നു എങ്കിൽ
ഓരോ ദിവസവും നിൻറെ അധര പുടങ്ങളിൽ
എനിക്കായി ഒരു പുഷ്പം വിടരുന്നെങ്കിൽ
എൻറെതുമാത്രമായവളെ
എൻറെ പ്രണയസാഫല്ല്യമേ
എന്നിലെ പ്രനായാഗ്നി വീണ്ടും വീണ്ടും
ജ്വലിച്ചുകൊണ്ടേയിരിക്കും
എന്നിലത് അണയുകയില്ല
ഞാൻ നിന്നെ മറക്കുകയുമില്ല
നിൻറെ പ്രണയാഗ്നിയിൽ നിന്നാണ്
എന്നിലെ പ്രണയം ഊർജം നേടുന്നത്
നീ എന്നെ പ്രണയിക്കുന്ന കാലത്തോളം
ഞാൻ നിൻറെ കരവലയത്തിൽ തന്നെയാവും
പാബ്ലോ നെരൂദ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ