നമ്മുടെ ചിന്ന മണി ഇന്ന് രാവിലെയും വൈകിട്ടും വന്നില്ല
നോ ബ്ലീഡിംഗ് എങ്കിൽ പിന്നെ വരേണ്ട കാര്യം ഇല്ലല്ലോ
എനിക്കാണെങ്കിൽ അവനോടു പ്രേമം ആണ്
നിങ്ങൾക്ക് ഒരു ദിവസം നിങ്ങളുടെ കാമുകിയെ കാണാൻ കഴിഞ്ഞില്ലെങ്കിൽ
നിങ്ങൾ അനുഭവിക്കുന്ന വേദന , ആകാംക്ഷ
അവനെ കാണാൻ കഴിയാത്തതിൽ ഞാൻ അനുഭവിച്ചു
വൈകിട്ട് നിരാശയോടെ കടപ്പുറത്ത് പോയി ഇരുന്നു
തിരകൾ തീരത്തേക്ക് വന്നുകൊണ്ടേയിരുന്നു
ചെറിയ ചെറുക്കന്മാരും ചെറുക്കികളും പൊട്ടിച്ചിരിച്ചു നടന്നു
എല്ലാവർക്കും കൂട്ടുണ്ട്
എനിക്ക് മാത്രം കൂട്ടില്ല
അവനു ബ്ലീഡിംഗ് ഉണ്ടായപ്പോൾ ഞാൻ വേണമായിരുന്നു
ബ്ലീഡിംഗ് മാറിയപ്പോൾ അവനെന്നെ വേണ്ട
എല്ലാവരും ഇങ്ങനെയൊക്കെയാണ്
മുൻപൊരിക്കൽ ഒരു പെണ്ണിനെ കണ്ടപ്പോൾ എനിക്കൊരു സംശയം
ഞാനത് അവളുടെ തള്ളയോട് പറഞ്ഞു
തള്ള തെറിയാണ് പറഞ്ഞത്
അടുത്ത ദിവസം പെണ്ണിനു തലവേദന ആണെന്ന് പറഞ്ഞ്
പെണ്ണിനെ ആശുപത്രിയിൽ കൊണ്ടുപോയി
പരിശോധിച്ചപ്പോൾ പെണ്ണിന് ഗർഭം
പെണ്ണ് പത്താം ക്ലാസ്സിൽ പഠിക്കുന്നവൾ
തള്ളയും പെണ്ണും കൂടി അവൾക്ക് ഗർഭം ഉണ്ടാക്കിയവന്റെ ഓട്ടോയിൽ
ആശുപത്രിയിൽ പോയി അത് കലക്കി കളഞ്ഞു
എന്നിട്ട് അവൻ തന്നെ നാടുകാരെയെല്ലാം കൂവി വിളിച്ച് അറിയിച്ചു
"ശശി ലേഖ ഗർഭം കലക്കിയേ
ശശി ലേഖ ഗർഭം കലക്കിയെ "
ശശി ലേഖമാർ ഗർഭം കലക്കി നടക്കുന്നു
രാജമ്മമാർ നോട്ടുകൾ എന്നി വാങ്ങുന്നതിൽ മാത്രം ശ്രദ്ധിക്കുന്നു
ഞാനങ്ങനെ പലതും ചിന്തിച്ചിരിക്കെ ഇരുൾ പടർന്നു
തെരുവ് വിളക്കുകൾ തെളിഞ്ഞു
ഞാനെഴുന്നേറ്റു
സോമന്റെ കള്ളുഷാപ്പിൽ നിന്ന് കപ്പയും ബീഫും ഒരു കുപ്പി കള്ളും
ഒരു കുപ്പി ഒന്നുമാവില്ല
എനിക്ക് ഇത്രയും മതി
എന്റെ ചെക്കനുമായുള്ള പ്രേമഭംഗം
പെണ്ണും ആയുള്ള പ്രേമ ഭംഗം പോലെ തന്നെയാണ്
ആണും ആയുള്ള പ്രേമ ഭംഗവും
എനിക്ക് തോന്നുന്നത്
പെണ്ണും ആയുള്ള പ്രേമഭംഗത്തെക്കാൾ തീവ്രമാണ്
ആണും ആയുള്ള പ്രേമഭംഗം എന്നാണ്
പെണ്ണും ആയുള്ള പ്രേമഭംഗത്തിന്റെ തീവ്രത
നമ്മൾക്ക് പരസ്യമായി പ്രകടിപ്പിച്ച്
പരസ്യമായി പറഞ്ഞു നടന്ന്
മറ്റുള്ളവരുടെ സഹായം തേടി
വളരെ വളരെ കുറയ്ക്കാൻ കഴിയും
ഒരു സെറ്റിൽമെന്റിൽ എത്താൻ മറ്റുള്ളവർ സഹായിക്കും
എന്നാൽ
ആണും ആയുള്ള പ്രേമ ഭംഗം പരമ രഹസ്യമാണ്
അത് ആരുമായും പങ്ക് വെയ്ക്കപ്പെടുന്നില്ല
ആരുടേയും സഹായം ലഭിക്കുന്നില്ല
നടക്കവേ ലോട്ടറി ചെക്കനെ കണ്ടു
അവനോടൊപ്പം നടന്നു
വലിയ മോഹം തോന്നി
സംസാരിച്ചു നടക്കവേ അവൻ ബൈ പറഞ്ഞു പിരിയാൻ നേരത്ത്
അവനെ ക്ഷണിച്ചു
അവൻ ക്ഷണം നിരസിച്ചു
"ഒരു ഗൾഫുകാരന്റെ ബുക്കിംഗ് ഉണ്ട് -- പതിനായിരം രൂപയാണ് ,
കളയാൻ പറ്റുമോ ?"
അവൻ നടന്നകന്നു
എന്റെ രാജകുമാരനെയല്ലാതെ
മറ്റാരെയെങ്കിലും വേണ്ട എന്ന് തീരുമാനിച്ചു
നേരെ ഇങ്ങു പോന്നു
മനസ്സിൽ ഒരു നീറ്റൽ
അവനെ ഇനി ഒരിക്കലും കിട്ടിയില്ലെങ്കിലോ ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ