2015, ജൂൺ 16, ചൊവ്വാഴ്ച

കാലം തെളിയിക്കും

അവനിന്നു പോയി 
അഹമ്മദാബാദിനു പോയി 
അവൻ നാട്ടിൽ വരുമ്പോൾ എന്റെയടുത്ത് വരും 
എന്ന് പ്രോമിസ് ചെയ്തിട്ടാണ് പോയത്
അങ്ങനെയാണ് , എല്ലാവരും പ്രോമിസ് ചെയ്യും 
പിന്നെയത് സൗകര്യമായി മറക്കും 
അവൻ ഇനി എന്റെയടുത്ത് വരുമെന്ന പ്രതീക്ഷ എനിക്കില്ല 
ഞാനവനു ദുഖവും വേദനയും അവഹേളനവും അല്ലാതെന്തു നല്കി ?
വറ  ചട്ടിയിൽ നിന്നും അടുപ്പിലേക്കാണ് 
അവൻ ചാടിയത് 
ദാസിൽ നിന്നും രക്ഷപെട്ടു വന്നത് കൊണ്ട് 
ചെയ്ത ജോലിയുടെ വേതനവും നഷ്ടമായി 
എന്തിൽ നിന്നും രക്ഷപെട്ടുവോ , അതിനു വഴങ്ങേണ്ടിയും വന്നു 
ആകെ മിച്ചം ലാഭം തന്നെയാണ് , അല്ലെ ?
ദാസിനൊപ്പം നിന്നിരുന്നെങ്കിൽ ഇതേ തൊഴിലിൽ മരിക്കുവോളം 
അവിടന്നു ചാടിപ്പോന്നത് കൊണ്ട് 
മെച്ചപ്പെട്ട ജോലി 
അഭിമാനത്തോടെയുള്ള ജീവിതം 
മറക്കാനുള്ളത് എന്നെ മാത്രവും
അതെ , അവനു എന്നെ മറക്കേണ്ടതുണ്ട്
അതൊരു വാസ്തവമാണ് 


ഒരു പക്ഷെ 
അവനു പുതിയൊരു ജീവിതം നല്കിയ എന്നെ 
അവൻ മറക്കില്ലായിരിക്കാം 
അവൻ ഇനിയും എന്നെ കാണാൻ വന്നേക്കാം 
അവൻ , എനിക്കവനെ മറക്കാൻ കഴിയില്ല 
അവനെ എനിക്ക് വിടാതിരിക്കാം 
ഞാനെന്തിനു അവനു ജോലി തേടി പിടിച്ചു കൊടുക്കണം ?
ഞാൻ അവനെ ലൈംഗികമായി ഉപദ്രവിച്ചു 
ശരി തന്നെ 
പക്ഷെ ഞാനവനു നല്ലൊരു ജോലി ലഭിക്കാൻ സഹായിച്ചില്ലേ ?
ആ ഒരേയൊരു കാരണത്താൽ അവനെന്നെ സ്നേഹിക്കെണ്ടേ ?


എല്ലാം കാലം തെളിയിക്കും 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ