ഇനി പതിനഞ്ചാം തീയതി വരെ ഞാനിവനെ സഹിക്കണം
ഇറക്കി വിടാൻ പറ്റില്ലല്ലോ
അത് ശരിയല്ലല്ലൊ
ഞാൻ വിളിച്ചോണ്ട് വന്ന മാരണം അല്ലെ ?
ഇനിയിപ്പോൾ പതിനഞ്ചാം തീയതി വരെ സഹിക്കുക തന്നെ .
ഇവന്റെ പേടിയെല്ലാം പോയ ലക്ഷണം ആണ്
ഇന്ന് പകൽ അവൻ ദാസിന്റെ ഹോട്ടലിൽ പോയി
മസാല ദോശയും ചായയും കഴിച്ചു
ദാസ് അവിടന്ന് മാറിക്കളഞ്ഞു
അവന്റെ പഴയ സുഹൃത്തിനെ എല്ലാം പറഞ്ഞെൽപ്പിചിട്ടാണ്
ദാസ് മാറിയത്
മസാല ദോശയും ചായയും കഴിചിട്ട് പൈസ കൊടുക്കാൻ ചെന്നപ്പോൾ
കൌണ്ടറിൽ അവന്റെ പഴയ സുഹൃത്ത്
പൈസ വാങ്ങിയില്ല
നേരത്തേ ജോലി ചെയ്ത വകയിൽ അവനു കൊടുക്കേണ്ട പൈസ
അവനു കൊടുത്തു
ആ പൈസ അവൻ എന്റെ കയ്യിൽ തരാൻ ശ്രമിച്ചു
അവനു വേണ്ടി ഞാൻ പൈസ ചിലവാക്കിയ വകയിൽ
ഞാൻ വാങ്ങിയില്ല
അവൻ ആ പൈസ അവന്റെ അമ്മയുടെ അക്കൌണ്ടിൽ ഇട്ടു
അവൻ മിടുക്കനാണ്, അല്ലെ ?
ഓ, ഇന്ന് വൈകിട്ട് വീട്ടിൽ എത്താൻ ഒരു രസവും തോന്നിയില്ല
എന്നാലും നേരെ പോന്നു
ഇല്ലെങ്കിൽ അവൻ എന്താ പറയുക എന്നറിയാമല്ലോ
ഇന്ന് ആറാം തീയതി
പതിനഞ്ചാം തീയതി വരെ എന്തൊരു ബോറായിരിക്കും
വേറെ ആരെയും , അവനിവിടെ ഉള്ളപ്പോൾ
കൂട്ടിക്കൊണ്ടുവരാനും പറ്റില്ല
വഴിയെ പോയ വയ്യാവേലി എടുത്ത് തലയില വെച്ച പോലെയായി
അവൻ കുർ കുർ എന്ന് കൂർക്കം വലിച്ചുറങ്ങുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ