2015, ജൂൺ 11, വ്യാഴാഴ്‌ച

മുരിങ്ങകോൽ

ചെറിയൊരു മുരിങ്ങ കോലിലായിരുന്നു 
അവനു പ്രണയം മുഴുവനും 
ആ ചെറിയ മുരിങ്ങകോൽ അവന്റെതായിരുന്നില്ല 
അതായിരുന്നു , അവന്റെ ദുഃഖം 
ആ മുരിങ്ങ കോലിനെ അവൻ പ്രേമിച്ചു 
സ്വാഭാവികമായും ആ മുരിങ്ങകോലിന്റെ ഉടയവനെയും 
അവൻ പ്രേമിച്ചു 
പ്രേമം മാത്രമായിരുന്നു 
മുരിങ്ങകോൽ സ്വന്തമാക്കാൻ അവനുള്ള ഏക മാർഗം 



ജോബിക്കത് ചിരിക്കാൻ മാത്രമുള്ള കാര്യമായിരുന്നു 
എന്നാൽ രാകേഷിന്റെ ജീവിതം 
ആ പ്രേമത്തിന്റെ സംഭാവ്യതയിൽ മാത്രമായിരുന്നു 
രാകേഷ് അതിൽ അസ്വാഭാവികമായൊന്നും കണ്ടില്ല 
രാകേഷ് അതിൽ തെറ്റൊന്നും കണ്ടില്ല 
ജോബിക്കത് തെറ്റായിരുന്നു 
ജോബിയതിൽ തെറ്റ് മാത്രമേ കണ്ടുള്ളൂ 
ജോബി പറഞ്ഞു :"പോടാ അവിടന്ന് ,
ഇനിയെന്റെ അടുത്ത് വന്നുപോകരുത് "



അതെ , അതാണ്‌ ഞാൻ പരിഹരിക്കേണ്ട പ്രശ്നം 
രാകേഷ് ജോബിയെ പ്രേമിക്കുന്നു 
ജോബി രാകേഷിനെ സുഹൃത്തായി സ്വീകരിക്കാൻ തയ്യാറാണ് 
അത്രയും ഞാൻ ജോബിയെ കൊണ്ട് സമ്മതിപ്പിച്ചു 
ഞാൻ രാകേഷിനോട് പറഞ്ഞു 
"ആദ്യം നീ സുഹൃത്താകൂ , ബാക്കിയൊക്കെ പിന്നീട് സംഭവിച്ചു കൊള്ളും "
അങ്ങനെ അവർ പരസ്പരം ഹസ്ത ദാനം നല്കി 
സുഹൃത്തുക്കൾ ആയിരിക്കാൻ തീരുമാനിച്ചു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ