മറ്റൊരു പ്രണയത്തിന്റെ അന്ത്യം
നാളെ അഹമ്മദാബാദിലെക്ക് പോകുന്നതിന്റെ സന്തോഷം അവന്
സന്തോഷം അവനിൽ ഉന്മാദമായി നിറയുന്നു
അവനിന്ന് എന്നോട് വളരെ സ്നേഹം കാട്ടുന്നു
അവനെ എനിക്കിന്ന് എന്ത് വേണേലും ചെയ്യാം
അവനു സമ്മതം
ഇനി വരുമ്പോൾ എന്നെ വന്നു കാണാമെന്ന്
എന്നോടൊപ്പം കുറച്ചു ദിവസം ചിലവഴിക്കാമെന്നു
അവൻ
ഞാൻ വ്യാജമായ സന്തോഷം അഭിനയിക്കുന്നു
ഞാൻ ദുഖിതനാണ്
അവൻ എന്നെ നാളെ വിട്ടു പോകും
ഇനിയൊരിക്കൽ അവൻ എന്നെ കാണാൻ വരില്ലെന്നെനിക്കറിയാം
അവനീ നിമിഷം എല്ലാം മറന്നിരിക്കുകയാണ്
ഇപ്പോൾ പറയുന്ന ഒരു വാക്കും
പാലിക്കപ്പെടുകയില്ല
ഉന്മാദത്തിലാണ് അവനിപ്പോൾ
അപ്രതീക്ഷിതമായി അവന്റെ ജീവിതം ഒരു തീരത്ത് അണയുന്നു
അതവനിൽ ഉന്മാദം നിറയ്ക്കുന്നു
അവൻ സന്തോഷിക്കട്ടെ
അവനും ഒരു ജീവിതം ഉണ്ടാകട്ടെ
അവൻ പോയ്കോട്ടേ
അവൻ നല്കിയ മാധുര്യം
ഞാൻ പിടിച്ചു വാങ്ങിയതാണ്
അതിനു പകരം ഞാൻ നല്കുന്നത് ജീവിതമാണ്
അവനൊരിക്കലും ഞാൻ അവനെ സ്നേഹിച്ചു എന്ന് കരുതുകയില്ല
അവനൊരിക്കലും ഞാൻ അവനു ജീവിതം നല്കി എന്ന് കരുതുകയില്ല
അവനൊരിക്കലും ഞാൻ അവനെ സ്നേഹിച്ചു എന്ന് കരുതുകയില്ല
അവനൊരിക്കലും ഞാൻ അവനോടു ചെയ്തത് മറക്കുകയുമില്ല
അവനൊരിക്കലും എന്നെ സ്നേഹിക്കാനും കഴിയില്ല
അവനൊരിക്കലും സമ്മതിക്കാൻ കഴിയാത്തതാണ് ഞാനവനോട് ചെയ്തത്
അവന് ഉന്മാദം ബാധിച്ചിരിക്കുന്നു
ഒരു പുതു ജീവിതത്തിലേക്കുള്ള യാത്ര അവൻ നാളെ ആരംഭിക്കുന്നു
ഉപദ്രവിക്കാൻ ഞാനില്ലാത്ത ഒരു പുതു ജീവിതം
ഞാൻ എന്നിലേക്ക് മടങ്ങുകയാണ്
ഈ രാത്രി
അവനോടൊപ്പം കഴിയുന്ന ഈ രാത്രി
എന്റെ തലയിണ നനയും
അവനതൊരിക്കലും അറിയില്ല
അവൻ പുതു സ്വപ്നങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ
ഞാൻ കടുത്ത വിരഹമനുഭവിക്കുകയായിരിക്കും
വിട. വിട, ജോസ് വിട
പോയി വരിക
നിനക്ക് നല്ലത് വരട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ