അവസാദത്തിന്റെ ഉന്മാദം
അല്ല , പ്രണയത്തിന്റെ ഉന്മാദം
ഉന്മാദം , അതെ . അതാണ് ശരി
ഉന്മാദം , ഉന്മാദം മാത്രം
ആ നാളുകളിൽ ഞാൻ വളരെ ദുഖിതനായിരുന്നു
എന്നെ അവൻ അവഹേളിച്ചു
പരിഹസിച്ചു
എനിക്കെന്ത് ചെയ്യാൻ കഴിയും?
ഞാനവനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു , ആരാധിച്ചു
ഞാനവനെ പ്രേമിച്ചു
എനിക്കവനോട് അടങ്ങാത്ത ആഗ്രഹമായിരുന്നു
എല്ലാ പ്രേമങ്ങളിലും എന്ന പോലെ
എന്റെ പ്രേമം ഞാനവനോട് തുറന്നു പറഞ്ഞു
അതുവരെ അവനെന്റെ സുഹൃത്തായിരുന്നു
അതുവരെ
അതുവരെ മാത്രം
അതോടെ അവനെന്നെ ഉപേക്ഷിച്ചു പോയി
ആണും പെണ്ണും തമ്മിൽ ചില അടിസ്ഥാന പരമായ വ്യത്യാസങ്ങൾ ഉണ്ട്
ആണ് പെണ്ണിനെ പ്രേമിച്ചാൽ , അതവളെ അവൻ അറിയിക്കണം
അവനതു അറിയിക്കുന്നില്ലെങ്കിൽ , മാമ്പഴം കാക്കച്ചി കൊത്തി പോകും
അവനത് അവളെ അറിയിച്ചാൽ , അവൾ അങ്ങനെയല്ല കരുതിയത് എന്ന പ്രസ്താവം ഉണ്ടാവും
പിന്നെ രണ്ടു മൂന്നു ദിവസം അവൾ ഒഴിഞ്ഞു മാറി നടക്കും
നിങ്ങൾ അവളെ തേടിപ്പിടിച്ചു കാണുകയും
നിങ്ങളുടെ പ്രസ്താവത്തിൽ
നിങ്ങളുറച്ചു നില്ക്കുന്നു എന്നവളെ അറിയിക്കുകയും വേണം
ഇതെല്ലാം ആദത്തിന്റെയും അവ്വയുടെയും കാലം മുതൽ
നടന്നു പോരുന്ന സംഗതികളാണ്
ആദത്തിന്റെയും അവ്വയുടെയും കാലം മുതൽ
സ്വവർഗ രതിയും ഉണ്ട്
മൂന്നു പുരുഷന്മാർ അതിഥികളായി എത്തിയപ്പോൾ
അവർ സുന്ദരന്മാരെന്നു കണ്ട്
ഗ്രാമവാസികൾ
ആ ഭവനത്തിൽ എത്തി
" അവരെ ഞങ്ങൾക്ക് വിട്ടു തരിക , ഞങ്ങൾ അവരെ ഭോഗിക്കട്ടെ "
അവർ ആതിഥേയനോട് പറഞ്ഞു
അതെ അനാദിയായ കാമത്തിനു സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല
കാമം മോഹം മാത്രമാണ്
ഭോഗിക്കാനുള്ള മോഹം
കാമം ഭോഗം മാത്രമാണ്
ആണ് ആണിനെ പ്രേമിച്ചാൽ ?
പറയാതിരിക്കുന്നതാണ് നന്ന്
പറയാതിരിക്കുക
സെക്സിലെക്ക് സ്വാഭാവികമായ ഒരൊഴുക്ക്
അതാണ് നന്ന്
പക്ഷെ , സ്വാഭാവികമായ ഒരൊഴിക്കിനു സാദ്ധ്യതയില്ലെങ്കിലോ?
പറയേണ്ടി വരും
രണ്ടു പേരും കൂടി ഒരവസരം ഒരുക്കേണ്ടി വരും
ഹതെ , അങ്ങനെയൊരു സാഹചര്യത്തിലാണ്
ഞാനവനോട് എന്റെ പ്രണയം തുറന്നു പറഞ്ഞത്
അവനെന്നെ പരിഹസിച്ചു , അവഹേളിച്ചു
എന്നിട്ട് അകന്നു പോയി , എന്നെന്നേക്കുമായി
അന്നെനിക്ക് ഇത്തരം കാര്യങ്ങളിൽ വലിയ അറിവും ഉണ്ടായിരുന്നില്ല
ഇന്നെനിക്ക് ഒരു ചെക്കനെ വളയ്കാൻ ആരുടേയും സഹായം ആവശ്യമില്ല
ഇന്ന് ഞാൻ അവനോടു ഒന്നും തുറന്നു പറയില്ല
അവനെ ഞാൻ സ്വാഭാവികമായ രീതിയിൽ
കിടക്കയിലെത്തിക്കും
സ്വാഭാവികമായ രീതിയിൽ അവനെ ഞാൻ
സെക്സിന്റെ പടവുകളിലൂടെ നടത്തിക്കും
ഒരു കുട്ടിയെ പിച്ച വെച്ച് നടത്തിക്കും പോലെ
ആ നാളുകളിൽ ഞാൻ നിസ്സഹായൻ
അവൻ തല ഉയർത്തിപ്പിടിച്ചു നടന്നു
എന്നെ അവഗണിച്ചു
സുഹൃത്തുക്കൾ അത്ഭുതം കൂറി
"എന്ത് പറ്റി ? നിങ്ങളിപ്പോൾ പരസ്പരം സംസാരിക്കില്ലേ?"
പിന്നെ പിന്നെ അവർ ദുസ്സൂചന കലർന്ന ഒരു ചിരിയോടെ എന്നെയും ഒഴിവാക്കി തുടങ്ങി
തീർച്ചയായും അവനത് എല്ലാവരോടും പറയുന്നുണ്ടാവണം
"ഹി ഒവ്സ് മി സം മണി ", ഞാൻ തിരിച്ച് ഒരടി കൊടുത്തു
എനിക്കവൻ പണം തരാനുണ്ട്
സൂചന വ്യക്തം , അവൻ പണം തരാനുണ്ട്
അവൻ പണം മടക്കി തരുന്നില്ല ; എന്നോട് മിണ്ടുന്നുമില്ല
സത്യം ചെയ്യുന്നതിൽ മടിക്കേണ്ട
കള്ള സത്യമല്ല
എപ്പോഴോ ഒക്കെ പെട്ടെന്ന് ഒരാവശ്യം വന്നാൽ
അവൻ ചോദിച്ചിട്ടുമുണ്ട്
ഞാൻ കൊടുത്തിട്ടും ഉണ്ട്
ചെറിയ തുകകളാണ്
മടക്കി നല്കാൻ തക്ക തുകകൾ ഒന്നുമല്ല
ഞാനും അവനും മറന്ന തുകകൾ
അതെന്നെ സഹായിക്കാൻ ഓടിയെത്തി
അവനത് അറിഞ്ഞു
തിരികെ നല്കാൻ അവന്റെ പക്കൽ കണക്കില്ല
അവൻ ചോദിച്ചാൽ കണക്ക് കാണിക്കാമെന്നു ഞാൻ പറഞ്ഞു നടന്നു
അതോടെ അവൻ വായടച്ചു
അവൻ വായടച്ചപ്പോൾ , ഞാനും വായടച്ചു
ഒരു ദിനം അവൻ കാണാൻ വന്നു
" ഞാനെത്ര തരാനോണ്ട് ?"
"നിന്നോളം "
"പറയ്, ഞാൻ തരാം "
"ഇനിയെത്ര വേണം ഞാൻ തരാം , എനിക്ക് നിന്നെ വേണം "
"നടക്കില്ല "
"ഞാൻ കാത്തിരിക്കാം "
"എന്നെ കുറിച്ച് ആരോടും ഒന്നും പറയരുത് "
"നീയും എന്നെ കുറിച്ച് ആരോടും ഒന്നും പറയരുത് "
"ഇല്ല "
അവൻ പടിയിറങ്ങി പോയി
നഗരം ഉത്സവത്തിൻ ലഹരിയിൽ പുളയുമ്പോൾ
അവന്റെയമ്മ വേദനയിൽ പുളഞ്ഞു
അവനെവിടെയോ സുഹൃത്തുകളും ഒത്ത് ആഘോഷിക്കുകയായിരുന്നു
ഞാനവന്റെയമ്മയെ ആശുപത്രിയിൽ എത്തിച്ചു
ഫാർമസിയിൽ ബില്ലുകൾ അടച്ചു
അവന്റെയമ്മയ്ക് കൂട്ടിരുന്നു
തൈവാന്റെ ചാരായക്കടയിൽ നിന്നാണ്
അവൻ വിവരം അറിഞ്ഞത്
അവനോടി വന്നു
അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി
അവൻ കുടിച്ച ചാരായം കണ്ണീരായി പുറത്തേക്ക് ഒഴുകി
എന്റെ പാദത്തിൽ തൊട്ടു
അവന്റെയമ്മയെ രക്ഷിച്ചതിന്
"എന്ത് വേണം ?" അവൻ ചോദിച്ചു
"നിന്നെ " , ഞാൻ പറഞ്ഞു
കണ്ണീർ തുടച്ചിട്ട് , അവൻ പുഞ്ചിരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ