2015, ജൂൺ 20, ശനിയാഴ്‌ച

ബിനീഷ് ബാബു

പ്രണയത്തിന്റെ മനോഹരമായ ഭൂമികയിൽ
ഒരു പുഷ്പം കൂടി വിടർന്നു
ബിനീഷ് ബാബു
നിങ്ങൾ കരുതും പോലെയല്ല
ഇത്ര സൗന്ദര്യം നിങ്ങൾക്കൂഹിക്കാനും കഴിയില്ല
റോസാ പുഷ്പത്തിന്റെ നിറം
റോസാ പുഷ്പത്തിന്റെ സ്പർസം
അവന്റെ കണ്ണുകൾ കരിമിഴികൾ
അവന്റെ നാസിക അതിമനോഹരം
അവന്റെ ചുണ്ടുകള ഓറഞ്ച് അല്ലി പോലെ
അവന്റെ താടി അതി മനോഹരം
അവന്റെ കഴുത്ത് സുന്ദരം
അവന്റെ തോളുകൾ മനോഹരം
അവന്റെ മുലകൾ സുന്ദരങ്ങൾ
ഓ, എനിക്കറിയില്ല വർണ്ണിക്കാൻ
പണ്ട് പഠിക്കാൻ പോയപ്പോൾ കവിത പഠിക്കാൻ താൽപ്പര്യം കാട്ടിയില്ല
ഇപ്പോഴാ അതിന്റെ കേട് മനസിലാകുന്നത്
എഴുതാൻ  വാക്കുകൾ കിട്ടുന്നില്ല
എങ്ങനെ എഴുതണം എന്നറിയില്ല
പ്രീയതമാ പ്രണയലേഖനം എങ്ങനെയെഴുതണം
ഞാനൊരു .........
ഞാനൊരു വയലാർ ആയിരുന്നെങ്കിൽ
എഴുതി കാണിക്കാമായിരുന്നു



ഈ വർഷം മഴയ്ക് വന്നു ചേർന്നതാണ്
പുതിയ അഡ്മിഷൻ
ഗ്രാമങ്ങൾ നഗരങ്ങൾക്ക് എല്ലാമെല്ലാം  നല്കുന്നു
ധാന്യങ്ങൾ
പച്ചക്കറികൾ
മാംസം
പണം
ചരക്കുകൾ
ഗ്രാമങ്ങളിലെ പട്ടിണി പാവങ്ങൾ കൃഷി ചെയ്തുണ്ടാക്കുന്ന
ധാന്യങ്ങൾ നഗരങ്ങളിലെ മനുഷ്യർ തിന്ന് ഏമ്പക്കം ഇടുന്നു
ഗ്രാമങ്ങളിലെ പട്ടിണി പാവങ്ങൾ പശുക്കളെ വളർത്തി
നഗരങ്ങളിലെ മനുഷ്യരെ പാലു കുടുപ്പിക്കുന്നു
ഗ്രാമങ്ങളിലെ പട്ടിണി പാവങ്ങൾ കോഴികളെ വളർത്തി
നഗരങ്ങളിലെ മനുഷ്യരെ മുട്ട തീറ്റിക്കുന്നു
ഗ്രാമങ്ങളിലെ പട്ടിണി പാവങ്ങൾ ജീവിക്കുന്നത്
സ്വയം പട്ടിണി കിടന്ന്
നഗരങ്ങളിലെ മനുഷ്യരെ തീറ്റി പോറ്റാൻ വേണ്ടിയാണ്
അവർ നേടുന്ന ചില്ലി പൈസ പോലും
നഗരങ്ങളിലെ വ്യാപാരികളും വ്യവസായികളും
മദ്യ ശാലകളും സിനിമാ ശാലകളും
തുണിക്കടകളും ഊറ്റിയെടുക്കുന്നു
അവസാനം ഗ്രാമങ്ങളിലെ പട്ടിണി പാവങ്ങളുടെ അടുത്ത് അവശേഷിക്കുന്നത്
അവർ അരുമയായി വളർത്തിക്കൊണ്ടുവന്ന അവരുടെ കുട്ടികളാണ്
അവരെയും നഗരം തട്ടിയെടുക്കുന്നു
പഴങ്ങൾ പോലെ, പച്ചക്കറികൾ പോലെ
പാലു പോലെ , മുട്ട പോലെ
നഗരങ്ങൾക്ക് അവരുടെ മക്കളും വെറും ചരക്കുകൾ മാത്രം



അതെ , ഏതോ ഗ്രാമം ഈ നഗരത്തിനു സമ്മാനിച്ച ഒരു ചരക്കാണ്
ബിനീഷ് ബാബു
ഇവിടെ ഈ നഗരം ഒരു ചന്തയാണ്
ഏതിനും ഒരു വിലയുണ്ട്‌
വില , അതാണ്‌ പ്രധാനം
എത്രയും കുറച്ചു കൊടുക്കാമോ , അത്രയും നന്ന്
വില നല്കാതെ തട്ടിയെടുക്കാം എങ്കിൽ അത്രയും നന്ന്
ചരക്കുകൾ കുറവാണ് ; ആവശ്യക്കാർ ഏറെയും




ഞാൻ പറയേണ്ടിയിരുന്നത്
എന്റെ പുതിയ ചരക്കിനെ കുറിച്ചായിരുന്നു
ബിനീഷ് ബാബു
സുന്ദരൻ
അവനെക്കുറിച്ച് കൂടുതൽ അറിയണം
അവനു വേണ്ടി ഒരു ചൂണ്ടക്കൊളുത്ത് തയ്യാറാക്കണം
അതോ , കൂട വേണ്ടിവരുമോ?
കോര് വല ?
വീശു വല ?
പൂഞ്ഞാനെ പിടിക്കാൻ ഇതൊന്നും വേണ്ട
ഒരു ഈരേഴ തോർത്ത് മതി
ഊത്ത പിടിക്കാനും ഈരേഴ തോർത്ത് മതി
ആദ്യം അറിയേണ്ടത് ഏതിനം ആണെന്നാണ്‌
ഇനം എതെന്നറിഞ്ഞാൽ
എങ്ങനെ പിടിക്കാം എന്നറിയാം   



അതെ , അവൻ ഗ്രാമത്തിൽ നിന്നും വന്നിട്ടെയുള്ളൂ 
ആരെങ്കിലും കൊരുന്നതിനു മുൻപ് 
അവനെ പിടിക്കേണ്ടതുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ