2014, ഡിസംബർ 30, ചൊവ്വാഴ്ച

പ്രേതം

വർഷങ്ങൾക്ക് മുൻപാണ്
അന്ന് ഞാനും കമ്യൂണിസ്റ്റ് ആയിരുന്നു
കമ്യൂണിസ്റ്റ് ആയി എന്ന് പറഞ്ഞാൽ മതി
കമ്യൂണിസ്റ്റുകൾ ദൈവത്തിലോ
ഭൂത പ്രേതാദികളിലോ വിശ്വസിക്കുന്നവർ അല്ല
ദൈവം കമ്യൂനിസ്റ്റിനെ കണ്ടാൽ മിണ്ടൂല്ല
കമ്യൂണിസ്റ്റ് ദൈവത്തെ മൈൻഡ് ചെയ്യില്ല
ദൈവത്തെ മൈൻഡ് ചെയ്യാത്ത കമ്യൂണിസ്റ്റ്
ഭൂതത്തെയോ പ്രേതത്തെയോ മൈൻഡ് ചെയ്യുമോ?
ഭൂതവും പ്രേതവും കമ്യൂണിസ്റ്റുകളെയും മൈൻഡ് ചെയ്യില്ലായിരിക്കും




ബി ഏ ഫൈനൽ എക്സാം എഴുതിയതോടെ
ഞാൻ ഹോസ്റ്റലിൽ നിന്നും ഔട്ട്‌
എവിടെ താമസിക്കും?
അന്ന് പഠിക്കുമ്പോൾ തന്നെ ട്യൂഷൻ എടുക്കുന്നുണ്ട്
ഇപ്പോഴും ട്യൂഷൻ ഉണ്ട്
വീട്ടിൽ പോയി ചൊറി കുത്തിയിരിക്കുന്നതിനേക്കാൾ
വായിൽ നോക്കി നടക്കുനതിനേക്കാൾ
നല്ലത് ഉള്ള ട്യൂഷനുകളുമായി
ഇവിടങ്ങ്‌ തമ്പടിക്കുക
എന്ന് കരുതി
താമസിക്കാനൊരിടം വേണം




കോളേജിലെ ഒരദ്ധ്യാപകൻ ഒരു വീട് പണിയിച്ചിരുന്നു
പണി പൂർത്തിയായില്ലെന്നൊ
എന്തോ പണി കൂടി ബാക്കിയുണ്ടെന്നോ കേട്ടു
രാജ്കുമാറിന് വാടകയില്ലാതെ ആ വീട്ടിൽ താമസിക്കാൻ
അദ്ധ്യാപകൻ അനുവാദം കൊടുത്തെന്നു കേട്ടു
ഞാൻ രാജ്കുമാറിനെ ചെന്ന് കണ്ടു
രാജ്കുമാർ താക്കോൽ തിരികെ കൊടുത്തു കഴിഞ്ഞിരുന്നു
രാജ്കുമാറിന് വീട്ടില് നിന്നും തല്ക്കാലം മാറി നില്ക്കാൻ പറ്റില്ലത്രേ
രാജ്കുമാർ ഉപദേശിച്ചു
ഞാൻ ചെന്ന് അധ്യാപകനെ നേരിട്ട് കാണുക





ഞാൻ ചെന്നു കണ്ടു
ആ അദ്ധ്യാപകന് എന്നെ കാണുന്നത് ഈർഷ്യ ഉളവാക്കുന്ന സംഗതിയാണ്
എന്നാലും ആവശ്യം എന്റെതായി പോയില്ലേ
അദ്ധ്യാപകൻ ഏറെ നേരം മിണ്ടാതിരുന്നു
അദ്ദേഹത്തിന്റെ മകൾ എന്നെ പിന്തുണച്ചു
താക്കോൽ എടുത്തു കൊണ്ട് വന്നു
കൊടുക്കെന്നു രെക്കമെന്റ് ചെയ്തു
കൊടുത്തേക്കാൻ അദ്ദേഹം അനുമതി നല്കി
അവൾ സുന്ദരമായ ഒരു ചിരിയോടെ
താക്കോൽ എന്നെ ഏൽപ്പിച്ചു



ഞാനങ്ങനെ വിജയി ആയി വലിയൊരു ഹാസത്തോടെ
രാജ് കുമാറിനെ കാണാൻ ചെന്നു
താക്കോൽ ഉയർത്തി കാട്ടി
"വേണ്ടായിരുന്നു. തനിക്ക് താക്കോൽ തരില്ലെന്നാ ഞാൻ കരുതിയത് "
രാജ് കുമാർ എന്നെ പകച്ചു നോക്കി




വീട് പണി പൂർത്തിയാകാത്തതും
അദ്ധ്യാപകൻ അങ്ങോട്ട്‌ താമസം മാറാത്തതും
ഒരു പ്രേതത്തെ പേടിച്ചാണ്
ആ വീട്ടിൽ പ്രേതം ഉണ്ട്
ആ വീട്ടിൽ പ്രേതം ഉണ്ട്




അങ്ങനെയാണ് കമ്യൂണിസം ഒരു കുരിശായി മാറിയത്
കമ്യൂനിസ്റ്റായ ഞാൻ പ്രേതത്തെ ഭയക്കാമൊ?
രാജ് കുമാർ പ്രേതത്തെ കണ്ടില്ല
അതിനു മുൻപേ വിവരമറിഞ്ഞു
അതുകൊണ്ട് അങ്ങോട്ട്‌ പോയതെ ഇല്ല
പ്രേതം പണ്ടു പുരാതന കാലം മുതലേ
അവിടെ കുടി കിടപ്പാണ്
അതുകൊണ്ട്  ഉടമസ്ഥർ
കിട്ടിയ വിലയ്ക്ക്
അധ്യാപകന്റെ തലയിൽ
ആ സ്ഥലം കെട്ടി വെച്ചു
ഉടമസ്ഥൻ മാറി എന്ന് കരുതി
പ്രേതം അവിടം വിട്ടു പോയില്ല




"എടൊ താനങ്ങോട്ടു പോകണ്ടാ", രാജ് കുമാർ ഉപദേശിച്ചു
എങ്ങോട്ടു പോകണമെന്ന് രാജ് കുമാർ പറഞ്ഞില്ല
പോകാൻ വേറെ ഇടമില്ലാത്തതുകൊണ്ട്
ഞാൻ ധീര വീര കമ്യൂനിസ്റ്റായി
ഞാൻ അങ്ങോട്ട്‌ തന്നെ പോയി
വീട് തുറന്ന് അകത്തു കയറി
പകൽ  പ്രേതങ്ങൾ പുറത്തിറങ്ങുകയില്ലല്ലോ
ഒരു മുറി വൃത്തിയാക്കി എടുത്തു
ബാക്കി വീട് മുഴുവനും പ്രേതത്തിനു വിട്ടു കൊടുത്തു




എങ്കിലും വൈകുന്നേരം ജോസെഫിനെ  വിളിച്ചു
അവൻ എന്റെ ക്ലാസ് മേറ്റ് ആണ്
എന്റെ പ്രീയ സുഹൃത്തും
ഒരു ബസ് മുതലാളിയുടെ മകനായിരുന്നു അവൻ
അവനു പ്രേതത്തെ അറിയുകയില്ല
അവനിതൊന്നും കേട്ടിട്ടില്ലല്ലോ
അല്ലെങ്കിൽ തന്നെ 
ഡ്രാക്കുള വെറുമൊരു  മര കുരിശു കണ്ടു നിലവിളിച്ചു കൊണ്ട് 
ഭയന്നോടിയില്ലേ 
അപ്പോൾ ഈ നാടൻ പ്രേതം 
ജോസെഫിന്റെ കഴുത്തിൽ തൂങ്ങുന്ന സ്വർണ്ണ കുരിശിനു മുന്നിൽ 
വല്ലതുമാണോ?



ഈ ജോസെഫിനെ കുറിച്ചു നിങ്ങൾ അറിഞ്ഞിരിക്കണം 
തമ്പി തോമസിന് ശേഷം എനിക്ക് കിട്ടിയ 
ഭാഗ്യ നിധിയാണ്‌ 
ജോസഫ്‌ 
അവനു സ്വർണ്ണനിറമായിരുന്നു 
അവന്റെ ചുണ്ടുകൾ ചുവന്നതും 
മുഖം മനോഹരവും ആയിരുന്നു 
അവനോടു കൂട്ടുകൂടാൻ  ആഗ്രഹിച്ചു 
എന്നാൽ 
അതിനുള്ള ഭാഗ്യം എനിക്ക് മാത്രമായിരുന്നു 
അവൻ എന്റെ ശരീരത്തിന്റെ ശരീരവും 
മനസ്സിന്റെ മനസ്സും 
ഹൃദയത്തിന്റെ ഹൃദയവും 
ആയിത്തീർന്നു 
എങ്ങനെയാണ് 
എന്തുകൊണ്ടാണ് 
എന്റെ സുഹൃത്തായി തീർന്നതെന്നു 
അവനറിയില്ലെന്ന് 
അവനെന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് 



ഇപ്പോഴും ഞങ്ങൾ ഒന്നിച്ചാണ് നടക്കുക 
അവൻ കെ എസ യൂ ആയിരുന്നു 
ഞാൻ സ്ടുടെന്റ്സ് ഫെഡരേഷനിലും 
സൗകര്യാർത്ഥം അവൻ കൂടി 
വിദ്യാർഥി ഫെഡരേഷനിൽ ചേർന്നു 
അങ്ങനെ എപ്പോഴും ഞങ്ങൾ ഒരുമിച്ചായി  
എപ്പോഴും ഒരുമിച്ചായിരിക്കുക 
മാനസിക ഐക്യം ഉണ്ടായിരിക്കുക 
ഞങ്ങൾ ചിലപ്പോഴൊക്കെ 
എന്റെ മുറിയിൽ ആയിരിക്കും 
അങ്ങനെ മാനസിക ഐക്യം 
ശാരീരിക ഐക്യത്തിലേക്കും 
വഴുതി വീണു 



ആ ജോസെഫിനെ ആണ് ഞാൻ വിളിച്ചു വരുത്തിയിരിക്കുന്നത് 
പ്രേതത്തെ സ്വർണ്ണ കുരിശു കാട്ടി ഓടിക്കാൻ 
അവൻ വന്നപ്പോൾ 
കടമറ്റത്ത് കത്തനാർ വന്ന ആശ്വാസം 
ഞങ്ങൾ പാട്ടു പാടി 
പാട്ട് ഇഷ്ടമുള്ള പ്രേതമാണെങ്കിൽ 
ഞങ്ങളെ ഉപദ്രവിക്കാതിരിക്കുമല്ലോ 
ഞങ്ങൾ ബഹളം വെച്ചു 
ബഹളം കേട്ട് 
പ്രേതം പേടിച്ചു സ്ഥലം വിട്ടെങ്കിലോ 
അങ്ങനെ ഞങ്ങൾ ആഘോഷമായി കഴിഞ്ഞു 
സിഗരറ്റ് വാങ്ങാൻ പോയ ജോസെഫ് 
തിരികെ വന്നത് 
അവൻ പോകുകയാണെന്ന് പറയാനായിരുന്നു 
ആരോ അവനോടു 
പ്രേത ബാധയുടെ കാര്യം പറഞ്ഞു കൊടുത്തു 
അവൻ ലാസ്റ്റ് ബസിൽ ചാടിക്കയറി സ്ഥലം വിട്ടു 
അവൻ പോകും മുൻപ് പറഞ്ഞത് 
"കുറെ കാലം കൂടി ജീവിച്ചിരിക്കാൻ ആഗ്രഹം ഉണ്ട് "




അങ്ങനെ ഞാൻ വീണ്ടും തനിച്ചായി 
എല്ലാ ജനലുകളും വാതിലുകളും ഞാൻ അടച്ചു കുറ്റിയിട്ടു 
ജോസഫ്‌ പോയപ്പോൾ 
കുരിശു തന്നതുമില്ല 
ഹല്ലാ, സ്വർണ്ണ കുരിശു ആരെങ്കിലും തരുമോ?
ഞാൻ ചോദിച്ചുമില്ല 
ചോദിക്കുന്ന കാര്യം  ഓർമ്മ വന്നതുമില്ല 
നേരത്തേ കിടന്നു 
വെട്ടം കണ്ടു പ്രേതം കേറി വരേണ്ടെന്നു കരുതി 
രാവിലെ ഉണർന്നു 
പ്രേതം വന്നിലായിരിക്കും 
വന്നാൽ തന്നെ എന്നെ ഉപദ്രവിചില്ലല്ലോ 
കമ്യൂണിസ്റ്റ് ആയതു കൊണ്ടാവാം 



രാവിലെ ആദ്യ ബസ്സിൽ 
എനിക്കൊരു സന്ദർശകൻ വന്നു 
ജോസെഫ് 
ഞങ്ങൾ ഹാപ്പി 
രാജ് കുമാരിനൊരു വിശ്വാസം വന്നില്ല 
ഞാൻ അവിടെ കിടന്നുറങ്ങി എന്ന് രാജ് കുമാർ വിശ്വസിച്ചില്ല 



ഒരു ദിവസം കഴിഞ്ഞു 
രണ്ടു ദിവസം കഴിഞ്ഞു 
മൂന്നാം ദിവസം വെള്ളിയാഴ്ച രാത്രിയിൽ 
വീടിനുള്ളിൽ 
ഒരു ചങ്ങലയുടെ കിലുക്കം 
ഇതെന്തു?
ചങ്ങലയ്കിട്ട പ്രേതമോ?
കാലിൽ ചങ്ങലയുള്ള പ്രേതത്തെ പേടിക്കണമോ ?
അറിയില്ലല്ലോ 
ഞാൻ ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു 
ശബ്ദം വരുന്നതായി തോന്നിയ മുറിയുടെ വാതിൽ 
അടഞ്ഞു കിടക്കുകയാണ് 
ഞാനത്  കുറ്റിയിട്ടു പൂട്ടി 
തിരികെ വന്നു കിടന്നു 
എപ്പോഴോ ഉറങ്ങി പോയി 



രാവിലെ എഴുന്നേറ്റ് ഒരു സ്ഥലം വരെ പോയി 
രണ്ടു ദിവസം കഴിഞ്ഞാണ് തിരികെ വന്നത് 
വൈകിട്ട് മൂന്നു മണിയായതെ   ഉള്ളൂ 
അപ്പോൾ കേൾക്കാം വാതിലിൽ ഒരു മുട്ട് 
ചെന്ന് നോക്കി 
ആരുമില്ല 
വീണ്ടും മുട്ട് 
"ചേട്ടാ",  എന്നൊരു വിളി
അവിടെയെല്ലാം നടന്നു നോക്കി 
ആരെയും കാണാനില്ല 
അങ്ങനെ പരത്തി നടക്കവേ 
ഞാൻ പൂട്ടിയിട്ട വാതിലിനു മുന്നിൽ ചെന്ന് പെട്ടു 
ആരോ അകത്തുണ്ട് 
പ്രേതമാണോ?
"ആരാ?"
"ചേട്ടൻ വാതിലൊന്നു തുറക്ക് "
" ആളുകളെ വിളിച്ചു കൂട്ടീട്ടു തുറക്കാം "
"ചേട്ടാ, ചതിക്കല്ലേ. ചേട്ടനെ ഒന്ന് പേടിപ്പിക്കാൻ കേറിയതാ "
"എന്നിട്ട്?"
"ചേട്ടൻ എന്നെ ഇതിനകത്ത് പൂട്ടിയിട്ടു"
ഞാൻ കരുതലോടെ വാതിൽ തുറന്നു 
ഒരു മെല്ലിച്ച ചെറുക്കൻ 
ചിതറിയ കോലൻ തലമുടി 
വെളുത്ത ശരീരം 
കൂർത്ത മൂക്ക് 
ചുവന്ന ചുണ്ടുകൾ 
ഞാൻ കഴിക്കാൻ വാങ്ങികൊണ്ടുവന്ന പൊറോട്ടയും ബീഫും 
അവനു കൊടുത്തു 
രണ്ടു ദിവസമായി പട്ടിണിയല്ലേ 
"ആരോടും പറയല്ലേ ", അവൻ യാചിച്ചു 
ആരോടും പറയില്ലെന്ന് ഞാൻ ഉറപ്പ് കൊടുത്തു 
"നിന്നെ ആരും തിരക്കില്ലേ ?", ഞാൻ ചോദിച്ചു 
"ചിലപ്പോൾ ഞാൻ വല്യമ്മച്ചിയുടെ വീട്ടിൽ പോകും 
  അതുകൊണ്ട് , കണ്ടില്ലെങ്കിൽ അങ്ങോട്ട്‌ പോയതാണെന്ന് 
  വിചാരിക്കും"
"നീ ആരോടും പറയാറില്ലേ?"
 ഇല്ലെന്ന അർത്ഥത്തിൽ അവൻ ഒരു ശബ്ദം ഉണ്ടാക്കി 
ഞാൻ പറഞ്ഞു :"എന്നാലിന്ന് നീ ഇവിടെ കിടക്ക് 
                      എനിക്കൊരു കൂട്ടാകുമല്ലോ "
അവൻ സമ്മതിച്ചു 
അന്ന് രാത്രിയിൽ 
അവൻ എന്റെതായി 
പിന്നീട് പല രാത്രികളിലും 




അന്ന് രാത്രിയിൽ 
ഞങ്ങൾ ഇണ ചേർന്നു 
അത് കഴിഞ്ഞു പ്രേതത്തെ കുറിച്ചായി സംസാരം 
അടുത്ത പ്രഭാതത്തിൽ 
അവൻ കുറെ കറുത്ത ചരട് കടയിൽ  നിന്നും 
അവൻ വാങ്ങിപ്പിച്ചു 
അത് അവൻ എന്റെ കയ്യിൽ  കെട്ടി
അവൻ അവന്റെ കയ്യിലും കെട്ടി 
എന്നിട്ട് അത് മാന്ത്രിക ചരടാണെന്നും 
അവനും എന്നോടൊപ്പം കൂട്ടിനു താമസിക്കുകയാണെന്നും 
അവൻ പറഞ്ഞു നടന്നു 
ഞാൻ എല്ലാം സമ്മതിച്ചു കൊടുത്തു 
പ്രേതങ്ങളിൽ വിശ്വസിക്കുന്നവർ 
വിശ്വസിചോട്ടെ 



ഇനി ഒരു രഹസ്യം കൂടി പറഞ്ഞോട്ടെ 
എനിക്കറിയാമായിരുന്നതിൽ കൂടുതൽ 
കലാപരിപാടികൾ 
പ്രേതത്തിന്റെ പേരിൽ അവൻ കാട്ടിയിട്ടുണ്ട് 
രാത്രിയിൽ 
വീടിനു മുകളിൽ കയറി നിന്ന് 
സ്ത്രീകൾ  കരയും പോലെ ഒച്ചയുണ്ടാക്കുക 
അവന്റെ ഒരു വിനോദമായിരുന്നു 
അങ്ങനെ പലതും 



അവൻ  എന്റേതായിരുന്നു 
ആദ്യമായി അവനെ രതിയിൽ ഏർപ്പെടുത്തിയതും 
ഞാനായിരുന്നു 
അവിടെ താമസിച്ച കാലം 
ഞാനവനെ എന്റെ കിടക്കയിലെ പങ്കാളിയയാണ് കണ്ടത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ