2014, ഡിസംബർ 20, ശനിയാഴ്‌ച

ഞാനോരിടത്താവളം മാത്രം

അറിയാതെ പറഞ്ഞു പോകുന്ന ശാപ വചനങ്ങൾ 
നിന്നെ വേട്ടയാടി പിടിക്കാതിരിക്കട്ടെ 
അറിയാതെ പറഞ്ഞു പോകുന്ന ശാപ വചനങ്ങൾ 
അറിയാതെ പറഞ്ഞു പോകുന്ന 



ശ്രീജയോട് എന്തിനായിരുന്നു 
അവളുടെ സൗന്ദര്യത്തെ കുറിച്ച് ഉപന്യസിച്ചത് 
അവളിപ്പോൾ പിന്നാലെ നടക്കുകയാണ് 
ഉഷയോടു എന്തിനായിരുന്നു 
അവളുടെ ബുദ്ധിയെ കുറിച്ച് ഉപന്യസിച്ചത് 
അവളിപ്പോൾ പിന്നാലെ നടക്കുകയാണ് 
എനിക്ക് ശ്രീജയെ ആവശ്യം ഇല്ല 
എനിക്ക് ഉഷയെ ആവശ്യം ഇല്ല 
അനന്തു പോയി 
അവനു എന്നെ വളരെ വളരെ ഇഷ്ടമായിരുന്നു 
അത് പോലെ അരുണും പോയി 
എത്രയോ പേർ പോയിക്കഴിഞ്ഞു 
ഞാൻ ഒരു വഴിയാണ് 
മറ്റൊരു വാക്കുപയോഗിക്കാം 
ഞാൻ ഒരു പാതയാണ് 
എത്രയോ പേർ നടന്നകലുന്ന പാത 
പുതിയ ആളുകൾ എന്നിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നു 
അവർ എന്നിൽ നടക്കുന്നു 
എപ്പോഴോ മറ്റൊരു പാതയിലേക്ക് 
അവർ നടന്നു മറയുന്നു 
എന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഒന്നും പ്രസക്തമല്ല 
ഞാനോരിടത്താവളം മാത്രം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ