ഞാൻ ചെയ്തത് ശരിയായൊ ?
എനിക്കറിയില്ല
നിങ്ങൾക്ക് അറിയാമല്ലോ , മോഹന ജിത്തിനെ
അവൻ കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോൾ
ഒരു പെണ്ണിനെ വിവാഹം ചെയ്തു
അതിനു ശേഷം ഇതുവരെയും
എല്ലാ ഗൾഫുകാരെയും പോലെ
അവൻ പണം അതാതു മാസം
അവളുടെ പേരിൽ അയച്ചു കൊടുത്തു
നിങ്ങൾക്കറിയാമല്ലോ
ആണുങ്ങൾ പൊതുവെ മണ്ടന്മാരാണ്
അടുത്തിടെ നടന്ന ഒരു ഗവേഷണത്തിൽ
ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്
സ്ത്രീകളിൽ അത്രത്തോളം മണ്ടികൾ ഇല്ല
പുരുഷന്മാരിൽ അറുപതു ശതമാനം മണ്ടന്മാരാണ്
സ്ത്രീകളിൽ മണ്ടികൾ ഇരുപതു ശതമാനം മാത്രം
മിസിസ് വത്സാ മോഹൻ , മോഹൻജിത്തിന്റെ ഭാര്യ
ഭരണം തുടങ്ങി കഴിഞ്ഞു
ഭരണത്തിന്റെ ആദ്യ നടപടി
ഞാനടക്കമുള്ള പഴയ സുഹൃത്തുക്കളെ
പടിയടച്ചു പിണ്ഡം വെയ്കുക എന്നത് തന്നെ
അവൾക്ക് ഞങ്ങളെ ഇഷ്ടമല്ല
അത്ര തന്നെ
പ്രശ്നം അവൾ മുൻകൂർ അവനോടു പറയണമായിരുന്നു
അതുണ്ടായില്ല
അവൻ എന്ന് നാട്ടിൽ വന്നാലും ഒരു ഫോറിൻ കുപ്പി
എനിക്ക് സമർപ്പിക്കുന്ന പതിവ് ഉണ്ട്
അതിനു പുറമേ, കുപ്പി വാങ്ങാൻ ചെല്ലുമ്പോൾ
പൊട്ടിച്ച ഒരു കുപ്പിയിൽ നിന്നും
ഞങ്ങളോന്നിച്ചു അല്പമൊന്നു നുണയും
ഇത്തവണയും അവൻ സാധനം കൊണ്ട് വന്നു
അവൻ എന്നെ വിളിച്ചു
ഞാൻ ചെന്നു
കുപ്പി നോക്കുന്നു
കുപ്പി ഇല്ല
പൊട്ടിച്ച കുപ്പി നോക്കുന്നു
അതും ഇല്ല
അവൻ വൽസയെ വിളിക്കുന്നു
വൽസ ചാടിത്തുള്ളി വരുന്നു
"ഒരു പൊട്ടിക്കാത്ത കുപ്പി ഉണ്ടായിരുന്നത് എവിടെ?"
"അതൂടെ ഞാനെടുത്ത് പപ്പായ്ക്ക് കൊടുത്തു വിട്ടു "
"പോട്ടിച്ചതെവിടെ?"
"അത് എന്റെ ചേട്ടനും സുഹൃത്തും കൂടെ കഴിച്ചു"
മോഹൻ ജിത്ത് കുറെ നേരം മൗനമായിരുന്നു
അവൾ വെട്ടിത്തിരിഞ്ഞ് പോകാൻ ഒരുമ്പെടവേ
മോഹൻ ജിത്ത് പറഞ്ഞു :"ആയിരം രൂപ എടുക്ക്"
"അങ്ങനിപ്പം കള്ള് കുടിക്കണ്ടാ. കാശു തരില്ല "
അവൻ വിളറി വെളുത്ത് , ശവം പോലെ അവിടിരുന്നു
ഒരു ചായ കൊണ്ടുവരാൻ പറഞ്ഞപ്പോൾ
"ഇപ്പോൾ ചായയുടെ സമയം അല്ല "
എന്നായിരുന്നു, അവളുടെ മറുപടി
ഞാൻ അപമാനിതനായി പോരാൻ ഇറങ്ങിയപ്പോൾ
ക്ഷമാപണത്തോടെ അവൻ എന്നോടൊപ്പം ഇറങ്ങി
ഞങ്ങൾ ഒരുമിച്ച് അല്പം നടന്നു
അവൻ നിന്നപ്പോൾ ഞാൻ പറഞ്ഞു
"നീ വാ, ഏതായാലും നമ്മൾക്ക് ചുണ്ട് നനച്ചിട്ട് വരാം .
ഒരു പെണ്ണ് , ഏതായാലും പെണ്ണല്ലേ
ചുണ്ട് നനക്കാൻ ഇറങ്ങിയാൽ
ചുണ്ട് നനച്ചിരിക്കണം "
ഞങ്ങൾ ഒരു ഓട്ടോയിൽ കയറി
ഒന്ന് മിനുങ്ങി
കൂടുതൽ ആയില്ല
കൂടുതൽ ആയാൽ
പണി നടക്കില്ല
കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു
"ആരു പണിത രൂപയാടാ ?"
"ഞാൻ"
"അവളുടെ തന്ത പണിത രൂപ അല്ലല്ലോ?"
"അല്ല"
"ആരു പണം നല്കി വാങ്ങിയ കുപ്പിയാടാ?"
"ഞാൻ"
"അവളുടെ തന്തയുടെ പണം കൊടുത്തു വാങ്ങിയതല്ലല്ലോ?"
"അല്ല"
"നീ ഉണ്ടാക്കിയ പണം നിനക്ക് ഉപകരിചില്ലെങ്കിൽ
പിന്നെന്തിനാടാ, നീ കഷ്ടപ്പട്ടു പണം ഉണ്ടാക്കുന്നത്?"
അന്നത്തെ ചിലവ് എന്റേതായിരുന്നു
ഞാനവനെ അവന്റെ വീടിന്റെ പടിക്കൽ കൊണ്ട് വിട്ടു
അവന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ ഞാൻ പറഞ്ഞു
"ഈ വീട് നിന്റെതാണെന്ന് ബോധ്യപ്പെടുമ്പോൾ കയറാം "
ഞാൻ എന്റെ വഴിക്ക് പോയി
അടുത്ത ദിവസം നേരം പുലർന്നപ്പോൾ
എനിക്ക് കൊണ്ട് വന്ന കുപ്പി
അവളുടെ തന്തയുടെ വീട്ടിൽ നിന്ന്
തിരികെയെത്തി
ആ കുപ്പി ഞാൻ വാങ്ങിയില്ല
ഞാൻ ആ വീട്ടിൽ പോയതുമില്ല
എന്നാൽ ആ വീട്ടിൽ വലിയൊരു മാറ്റം സംഭവിച്ചു
അവൻ ഗൃഹനാഥൻ ആയി
കാര്യങ്ങൾ അവൻ തീരുമാനിക്കും
അവൻ പണിചെയ്തുണ്ടാക്കുന്ന പണം
അവൻ തന്നെ സൂക്ഷിക്കും
എനിക്കറിയില്ല
നിങ്ങൾക്ക് അറിയാമല്ലോ , മോഹന ജിത്തിനെ
അവൻ കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോൾ
ഒരു പെണ്ണിനെ വിവാഹം ചെയ്തു
അതിനു ശേഷം ഇതുവരെയും
എല്ലാ ഗൾഫുകാരെയും പോലെ
അവൻ പണം അതാതു മാസം
അവളുടെ പേരിൽ അയച്ചു കൊടുത്തു
നിങ്ങൾക്കറിയാമല്ലോ
ആണുങ്ങൾ പൊതുവെ മണ്ടന്മാരാണ്
അടുത്തിടെ നടന്ന ഒരു ഗവേഷണത്തിൽ
ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്
സ്ത്രീകളിൽ അത്രത്തോളം മണ്ടികൾ ഇല്ല
പുരുഷന്മാരിൽ അറുപതു ശതമാനം മണ്ടന്മാരാണ്
സ്ത്രീകളിൽ മണ്ടികൾ ഇരുപതു ശതമാനം മാത്രം
മിസിസ് വത്സാ മോഹൻ , മോഹൻജിത്തിന്റെ ഭാര്യ
ഭരണം തുടങ്ങി കഴിഞ്ഞു
ഭരണത്തിന്റെ ആദ്യ നടപടി
ഞാനടക്കമുള്ള പഴയ സുഹൃത്തുക്കളെ
പടിയടച്ചു പിണ്ഡം വെയ്കുക എന്നത് തന്നെ
അവൾക്ക് ഞങ്ങളെ ഇഷ്ടമല്ല
അത്ര തന്നെ
പ്രശ്നം അവൾ മുൻകൂർ അവനോടു പറയണമായിരുന്നു
അതുണ്ടായില്ല
അവൻ എന്ന് നാട്ടിൽ വന്നാലും ഒരു ഫോറിൻ കുപ്പി
എനിക്ക് സമർപ്പിക്കുന്ന പതിവ് ഉണ്ട്
അതിനു പുറമേ, കുപ്പി വാങ്ങാൻ ചെല്ലുമ്പോൾ
പൊട്ടിച്ച ഒരു കുപ്പിയിൽ നിന്നും
ഞങ്ങളോന്നിച്ചു അല്പമൊന്നു നുണയും
ഇത്തവണയും അവൻ സാധനം കൊണ്ട് വന്നു
അവൻ എന്നെ വിളിച്ചു
ഞാൻ ചെന്നു
കുപ്പി നോക്കുന്നു
കുപ്പി ഇല്ല
പൊട്ടിച്ച കുപ്പി നോക്കുന്നു
അതും ഇല്ല
അവൻ വൽസയെ വിളിക്കുന്നു
വൽസ ചാടിത്തുള്ളി വരുന്നു
"ഒരു പൊട്ടിക്കാത്ത കുപ്പി ഉണ്ടായിരുന്നത് എവിടെ?"
"അതൂടെ ഞാനെടുത്ത് പപ്പായ്ക്ക് കൊടുത്തു വിട്ടു "
"പോട്ടിച്ചതെവിടെ?"
"അത് എന്റെ ചേട്ടനും സുഹൃത്തും കൂടെ കഴിച്ചു"
മോഹൻ ജിത്ത് കുറെ നേരം മൗനമായിരുന്നു
അവൾ വെട്ടിത്തിരിഞ്ഞ് പോകാൻ ഒരുമ്പെടവേ
മോഹൻ ജിത്ത് പറഞ്ഞു :"ആയിരം രൂപ എടുക്ക്"
"അങ്ങനിപ്പം കള്ള് കുടിക്കണ്ടാ. കാശു തരില്ല "
അവൻ വിളറി വെളുത്ത് , ശവം പോലെ അവിടിരുന്നു
ഒരു ചായ കൊണ്ടുവരാൻ പറഞ്ഞപ്പോൾ
"ഇപ്പോൾ ചായയുടെ സമയം അല്ല "
എന്നായിരുന്നു, അവളുടെ മറുപടി
ഞാൻ അപമാനിതനായി പോരാൻ ഇറങ്ങിയപ്പോൾ
ക്ഷമാപണത്തോടെ അവൻ എന്നോടൊപ്പം ഇറങ്ങി
ഞങ്ങൾ ഒരുമിച്ച് അല്പം നടന്നു
അവൻ നിന്നപ്പോൾ ഞാൻ പറഞ്ഞു
"നീ വാ, ഏതായാലും നമ്മൾക്ക് ചുണ്ട് നനച്ചിട്ട് വരാം .
ഒരു പെണ്ണ് , ഏതായാലും പെണ്ണല്ലേ
ചുണ്ട് നനക്കാൻ ഇറങ്ങിയാൽ
ചുണ്ട് നനച്ചിരിക്കണം "
ഞങ്ങൾ ഒരു ഓട്ടോയിൽ കയറി
ഒന്ന് മിനുങ്ങി
കൂടുതൽ ആയില്ല
കൂടുതൽ ആയാൽ
പണി നടക്കില്ല
കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു
"ആരു പണിത രൂപയാടാ ?"
"ഞാൻ"
"അവളുടെ തന്ത പണിത രൂപ അല്ലല്ലോ?"
"അല്ല"
"ആരു പണം നല്കി വാങ്ങിയ കുപ്പിയാടാ?"
"ഞാൻ"
"അവളുടെ തന്തയുടെ പണം കൊടുത്തു വാങ്ങിയതല്ലല്ലോ?"
"അല്ല"
"നീ ഉണ്ടാക്കിയ പണം നിനക്ക് ഉപകരിചില്ലെങ്കിൽ
പിന്നെന്തിനാടാ, നീ കഷ്ടപ്പട്ടു പണം ഉണ്ടാക്കുന്നത്?"
അന്നത്തെ ചിലവ് എന്റേതായിരുന്നു
ഞാനവനെ അവന്റെ വീടിന്റെ പടിക്കൽ കൊണ്ട് വിട്ടു
അവന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ ഞാൻ പറഞ്ഞു
"ഈ വീട് നിന്റെതാണെന്ന് ബോധ്യപ്പെടുമ്പോൾ കയറാം "
ഞാൻ എന്റെ വഴിക്ക് പോയി
അടുത്ത ദിവസം നേരം പുലർന്നപ്പോൾ
എനിക്ക് കൊണ്ട് വന്ന കുപ്പി
അവളുടെ തന്തയുടെ വീട്ടിൽ നിന്ന്
തിരികെയെത്തി
ആ കുപ്പി ഞാൻ വാങ്ങിയില്ല
ഞാൻ ആ വീട്ടിൽ പോയതുമില്ല
എന്നാൽ ആ വീട്ടിൽ വലിയൊരു മാറ്റം സംഭവിച്ചു
അവൻ ഗൃഹനാഥൻ ആയി
കാര്യങ്ങൾ അവൻ തീരുമാനിക്കും
അവൻ പണിചെയ്തുണ്ടാക്കുന്ന പണം
അവൻ തന്നെ സൂക്ഷിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ