ഓരോരോ കാര്യങ്ങൾ
നിങ്ങൾ എന്നെങ്കിലും എന്തെങ്കിലും പഠിച്ചിട്ടുണ്ടോ ?
സത്യം പറയണം
മഹാത്മാ ഗാന്ധി ഉപ്പു കുറുക്കിയെന്നും
ക്വിറ്റ് ഇന്ത്യാ മന്ത്രം നൂറ്റൊന്നു ഉരു ജപിച്ചെന്നും
ബ്രിട്ടീഷുകാർ നമ്മൾക്ക് സ്വാതന്ത്ര്യം തന്നിട്ട് ഓടിപ്പോയെന്നും
കേൾക്കാൻ ഒരു സുഖം ഉണ്ട്
നമ്മൾ അമ്മൂമ്മക്കഥകൾ കേട്ടാണ് വളർന്നത്
ഇതും നമ്മൾ ഒരമ്മൂമ്മക്കഥയായി സ്വീകരിച്ചു
സത്യം പറയൂ

മഹാത്മാ ഗാന്ധിയുടെ തത്വ സംഹിത എന്തായിരുന്നു
ഗാന്ധിയുടെ ബ്രിട്ടീഷുകാരോടുള്ള മനോഭാവം എന്തായിരുന്നു
ഗാന്ധിയുടെ ആഫ്രിക്കൻ ജീവിതത്തെ കുറിച്ച് നിങ്ങൾക്കെന്തറിയാം
ബ്രിട്ടീഷ് സൈന്യത്തിലെ മേജർ ഗാന്ധിയെ നിങ്ങൾക്കറിയാമോ ?
ആഫ്രിക്കക്കാരന്റെ സ്വാതന്ത്ര്യ സമരത്തെ
ചോരയിൽ മുക്കിയ ബ്രിട്ടീഷ് സൈനിക നടപടിയിൽ
ഗാന്ധിയുടെ പങ്ക് എന്തായിരുന്നു ?
വന്നിരിക്കുന്നത് സി പി എമ്മിന്റെ ആളായി സ്വയം ചമഞ്ഞു നടക്കുന്ന ഒരാളാണ്
സി പി എമ്മുകാർക്ക് ഇങ്ങനെ ഒരാളെ അറിയില്ല
സി പി എമ്മിന്റെ വാലായ ഒരു സംഘടനയിൽ അഞ്ചു രൂപാ മെമ്പർഷിപ് ഉണ്ട്
അവരുടെ പരിഷത്തിന്റെ പതിനൊന്നു രൂപാ മെമ്പർഷിപ്പും ഉണ്ട്
പരിഷത്തിന്റെ ജില്ലാക്കമ്മിറ്റി അംഗമാണ്
പരിഷത്തിന്റെ ജില്ലാക്കമ്മിറ്റി അംഗത്വം ഇരന്നു വാങ്ങിയതാണ്
അയാൾക്ക് ഗാന്ധിയെയും അറിയില്ല, സ്വാതന്ത്ര്യ സമരവും അറിയില്ല,
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രവും അറിയില്ല
എന്നാലും സ്വാതന്ത്ര്യ ദിനത്തിന് മൂന്നര മണിക്കൂർ ക്ലാസ്സെടുത്തു,മാന്യൻ
കുട്ടികൾ ഹതഭാഗ്യർ
ബോറടിച്ചു ചത്തു
അത് കഴിഞ്ഞ്
നേരെ വന്നിരിക്കയാണ് , എന്നെ ബോധവൽക്കരിക്കാൻ
മൂഡ് ശരിയാണെങ്കിൽ ഞാൻ ചുമ്മാ കേട്ടുകൊണ്ടിരിക്കും
എന്തെങ്കിലും പറഞ്ഞു പോയാൽ
മലപ്പുറം കത്തി സഹിക്കണം എന്നത് കൊണ്ട്
മിണ്ടാതിരുന്നാൽ, കുറെ ചിലചിട്ട് എഴുന്നേറ്റു പൊയ്ക്കൊള്ളും
എന്നാലിന്ന്, ഈ പൊങ്ങചക്കാരന്റെ വധം സഹിക്കാൻ തോന്നിയില്ല
അയാൾ കണ്ണും മിഴിച്ചിരുന്നു
സി പി എമ്മുകാരന്റെ സ്ഥിരം തന്ത്രം അയാൾ പുറത്തെടുത്തു
"അതൊക്കെ നമ്മൾക്കറിയാം . പിള്ളേർ അതല്ലല്ലോ പഠിക്കേണ്ടത്.
അവർക്ക് പരീക്ഷയിൽ പ്രയോജനപ്പെടുന്ന ഒരു ചർച്ചയല്ലേ വേണ്ടത്.
ഞാനതാ കാച്ചിയത്."
ഞാൻ വിട്ടു
പോയി തുലയട്ടെ
ഇവനൊന്നും ഒരിക്കലും ഒന്നും പഠിക്കുന്നില്ല
കുറെ പുസ്തകം വായിക്കും
കുറെ കാണാതെ പഠിച്ചു വെയ്കും
ഇ എം എസ്സിന്റെ ഇന്ത്യാ ചരിത്രവും , കേരള ചരിത്രവും നോക്കൂ
ഏതു ബൂർഷ്വാ ചരിത്രകാരനും എഴുതുന്നത് തന്നെ
എവിടന്നൊക്കെയോ പകർത്തി വെച്ചിരിക്കുന്നു
കൊന്ഗ്രസ്സുകാര്ക്ക് കാശു കൊടുത്തു കത്തിപ്പിചതായിരിക്കും
അതിൽ കത്തിക്കാൻ വേണ്ടിയൊന്നും കണ്ടില്ല
ഏതായാലും കൊണ്ഗ്രസ്സുകാർ കത്തിചില്ലായിരുന്നെങ്കിൽ
പുസ്തകം പെട്ടിയിൽ ഇരുന്നു പോയേനെ
അവന്മാർ പുസ്തകം കത്തിച്ചത് കൊണ്ട്
രണ്ടോ മൂന്നോ എഡിഷൻ ചൂടപ്പം പോലെ വിറ്റു പോയി
ജില്ലാ നേതാവ് ചൂട് ചായ കുടിച്ച് പോകാൻ എഴുന്നേറ്റു
അകമ്പടി വന്ന സെക്രട്ടറിയും സുഹൃത്തും കൂടെ എഴുന്നേറ്റു
ഹും, ഇതിനാണോ ഞാനിത്രയും വധം സഹിച്ചത്
ഹും, ഇതിനാണോ ഞാൻ ചൂട് ചായ നല്കി സല്ക്കരിച്ചത്
ഞാൻ ജില്ലാ നേതാവിനെയല്ല സല്ക്കരിച്ചത്
ഞാൻ ജില്ലാ നേതാവിന് വേണ്ടിയുമല്ല ചൂട് ചായ നല്കിയത്
സെക്രട്ടറിയ്ക് വേണ്ടിയുമല്ല
ചുമ്മാ അവരുടെ കൂടെ വന്ന അവരുടെ സുഹൃത്തിന് വേണ്ടിയാണ്
ചുമ്മാ അവരുടെ കൂടെ വന്ന എന്റെ സുഹൃത്തിന് വേണ്ടിയാണ്
അവർ പോകാൻ എഴുന്നേറ്റപ്പോൾ , ദാ അവനും പോകാൻ എഴുന്നേറ്റിരിക്കുന്നു
വിളറിയ , ഗോതമ്പിന്റെ നിറമുള്ള
മുപ്പത്തി മൂന്നു വയസ്സുള്ള
ഇനിയും മീശ കുരുക്കാത്ത എന്റെ പഴയ സുഹൃത്ത്
കുറേക്കാലത്തിനു ശേഷം വീണ്ടും കാണുകയാണ്
അവന്റെ വിവാഹം നടന്നിട്ടില്ല
അവനെ കണ്ടപ്പോൾ മനസ്സിൽ വീണ്ടും മോഹമുദിച്ചു
എന്ത് പറയും
എന്ത് പറഞ്ഞു അവനെ പിടിച്ചു നിർത്തും
"നീ നില്ല്
"നില്ല്, കുറച്ചു കഴിഞ്ഞു പോകാം
"നില്ല്, ഒരു കാര്യം പറയാനുണ്ട്
പല ഡയലോഗുകൾ മനസ്സിൽ പറഞ്ഞു നോക്കി
ഇരുട്ടു വീഴാൻ തുടങ്ങിയ ഈ നേരത്ത് എന്ത് പറഞ്ഞാണവനെ പിടിച്ചു നിർത്തുക ?
അവരോടൊപ്പം ഞാനും എഴുന്നേറ്റു , അവരെ യാത്രയാക്കാൻ
അവന്റെ കയ്യിൽ എന്റെ വിരലുകൾ സ്പർശിച്ചു
അവൻ പറഞ്ഞു : "നിങ്ങൾ പോയ്കോ, ഞാൻ വന്നേക്കാം "
എന്റെ മനസ് തണുത്തു
വളരെ സന്തോഷം തോന്നി
വെറുമൊരു സ്പർശം കൊണ്ട് അവനറിയേണ്ടത് അവനറിഞ്ഞു
ഞങ്ങൾ അകത്തേയ്ക് പോയി
ഗാഡമായ ഒരാലിംഗനത്തിൽ അവൻ അമർന്നു
ഇന്നുമവന്റെ ശരീരം രോമവിഹീനം
ഇന്നുമവനു ഒരുമാറ്റവും വന്നിട്ടില്ല
ഇന്നുമവനെന്നെ ഇഷ്ടമാണ്
ഒരു കാര്യമെനിക്ക് മനസ്സിലായി
പൂക്കൾ പൂക്കളായി തന്നെ അവശേഷിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ