2014, ഡിസംബർ 26, വെള്ളിയാഴ്‌ച

എന്റെ പ്രണയം

എന്റെ പ്രണയം 
നിങ്ങൾക്കറിയാം 
ആണ്‍ കുട്ടികളോട് ആണ് 
എന്റെ ഇപ്പോഴത്തെ പ്രണയങ്ങൾ എല്ലാം 
സ്വവർഗ പ്രണയങ്ങൾ ആണ് 
സ്വവർഗ പ്രണയങ്ങൾ ആണ് സുരക്ഷിതം 
ഒന്നാമത്തെ കാര്യം 
സംഗതി പരമ രഹസ്യമായിരിക്കും 
നമ്മുടെ ഇണ സംഗതി പറഞ്ഞു നടക്കില്ല 



പെണ്ണാണെങ്കിൽ 
സംഗതി അവൾ വിളിച്ചു പറഞ്ഞു നടക്കും 
നാലാൾ അറിയണം 
നമ്മൾ അവളെ കെട്ടണം 
നമ്മൾ അവളെ അനുസരിക്കണം 
ഇല്ലെങ്കിൽ 
പീഡനം എന്നെഴുതി കൊടുക്കും 
നമ്മുടെ മാനം പോകും 


പാസ്റ്റർ ദേവസ്യ 
വിവാഹിതനാണ് 
കുട്ടികൾ ഇല്ല 
അതുകൊണ്ട് 
ഭാര്യാ സഹോദരിയുടെ മകളെ വീട്ടിൽ കൊണ്ട് നിർത്തി 
ഭാര്യാ സഹോദരിയുടെ മകൾ പറഞ്ഞു 
പീഡനം 
പാവം പാസ്റ്റർ 
ജയിലിനകത്ത് 
ഒത്തു തീർപ്പ്‌ 
പാസ്റ്റരുടെ സ്വത്തുവകകൾ 
ഭാര്യാ സഹോദരിയുടെ മകളുടെ പേരിലാക്കണം 
അങ്ങനെ പീഡനം ഒത്തു തീർന്നു 



ഇങ്ങനെ പലതും നമ്മുടെ നാട്ടിൽ അരങ്ങേറുന്നു 
ഒന്നും കണ്ടില്ല , കേട്ടില്ല എന്നു നടിക്കുക 
നടിക്കുന്നതിൽ ഒന്നാം സമ്മാനം 
നമ്മുടെ മുഖ്യമന്ത്രിയ്ക്ക് നല്കണം 
ഹേ ഹേയ് ഒന്നൂല്ലാ ഒന്നൂല്ലാ 
മദ്യനയം മദ്യനയം 
പ്രായോഗിക നയം 
ഒന്നൂല്ലാ 





മന്ത്രി മാണി ഒരു കോടി വാങ്ങിയെന്ന് 
ആരും വിശ്വസിക്കില്ലെന്നു സുധീരൻ
വെറുതെയെന്നു മുഖ്യമന്ത്രി 
മദ്യ നയം തിരുത്തിയില്ലെങ്കിൽ തെളിവ് പുറത്ത് വരുമെന്ന് 
മദ്യനയം തിരുത്തിയത് പ്രായോഗികമായി ചിന്തിചിട്ടെന്നു മുഖ്യമന്ത്രി 
അച്യുതാനന്ദനെ തിരുത്താൻ മാത്രമായി ജീവിച്ചിരിക്കുന്ന പിണറായി 
ജനങ്ങളെ ശ്രദ്ധിക്കാൻ ആർക്കു നേരം?


റബ്ബർ വില മുന്നൂറിൽ നിന്ന് അറുപതിലേക്ക് 
റബർ ഉൽപ്പന്നങ്ങളുടെ വില കുറയുന്നില്ല
പെട്രോൾ വില നൂറ്റി നാല്പതിൽ നിന്നു അറുപതിലെക്ക്
ട്രാൻസ്പോർട്ട് ചാർജുകൾ കുറയുന്നില്ല 
ജനങ്ങൾ തിരഞ്ഞെടുത്ത 
ജനായത്ത ഭരണകൂടം 
ജനത്തെ കൊള്ളയടിക്കുന്നു 
മുപ്പതു രൂപയ്ക്ക് കിട്ടിയിരുന്ന ചാരായം 
ഇന്ന് നിറം ചേർത്ത് മുന്നൂറിനു വിൽക്കുന്നു 




നെഞ്ചത്ത് കൈ വെച്ച് പറയുക 
ഇതാണോ ജനാധിപത്യം?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ