2014, ഡിസംബർ 19, വെള്ളിയാഴ്‌ച

ഒള്ളതോ , കള്ളമോ , ആർക്കറിയാം ?

റം ഇനി അല്പം പോലും അവശേഷിക്കുന്നില്ല 
ഇനിയിപ്പോൾ എവിടെ കിട്ടാനാണ്‌?
ഞാനിവിടെ മിഴിച്ചിരിക്കുന്നു 
ഇന്നിനി ഞാനെന്തു ചെയ്യും?
എവിടെയാണ് മികച്ച സേവനം ലഭിക്കുക?
എന്റെ ഓഫീസിനു മുന്നിൽ 
വഴിയോരത്ത് അനധികൃതമായി വ്യാപാരം നടത്തുന്നവർ 
വിദേശ മദ്യം വില്ക്കുന്നുണ്ട് 
വേശ്യകൾ സാരി മുട്ടോളം ഉയർത്തി കാട്ടി വില പേശാറൂണ്ട് 
പോലീസും വേശ്യകളും പരസ്പരം മൈൻഡ് ചെയ്യാറില്ല 
ചിലപ്പോൾ പോലീസ് വേശ്യകളെ പിടിക്കാനിറങ്ങും 
അപ്പോൾ പോലീസിനെ കണ്ടാൽ 
വേശ്യകൾ ഓടി ഒളിക്കും 
ഒരിക്കൽ അഞ്ചെട്ടെന്നം 
ഞങ്ങളുടെ ഓഫീസിന്റെ പിന്നിലെ മതിൽ  ചാടി
ഓഫീസ് വളപ്പിൽ പ്രവേശിച്ചു 
അവർ അവിടെ നിന്ന് 
പോലീസിന്റെ ഓട്ടവും ചാട്ടവും കണ്ടു രസിച്ചു 
പോലീസ് പോയിക്കഴിഞ്ഞ് 
മതിൽ  ചാടാൻ അവർക്ക് കഴിഞ്ഞില്ല 
അവർ മുന്നിലെ ഗേറ്റിലൂടെ പോകേണ്ടി വന്നു 
ഞങ്ങളുടെ ഓഫീസിന്റ പിന്നിൽ 
ഒരു ലോഡ്ജ് ആയിരുന്നു 
വ്യഭിചാരത്തിനു മാത്രം ആളുകൾ എത്തുന്നയിടം 
രണ്ടു മണിക്കൂർ നേരത്തേയ്ക് ഒരു ദിവസത്തെ വാടക നല്കി 
ആളുകൾ മുറി വാടകയ്ക്  എടുത്തു 
ഒന്നുകിൽ ആളുമായി വരാം 
അല്ലെങ്കിൽ റൂം എടുത്തിട്ട് പറഞ്ഞാൽ മതി 
ആളെ കിട്ടും 
എല്ലാ ദിവസവും പരസ്പരം കാണുന്ന 
പോലീസുകാരും വേശ്യകളും ഒന്ന് തിരിഞ്ഞു പോലും നോക്കാറില്ല 
എന്നാൽ പെട്ടെന്നൊരു ദിവസം 
എന്ത്കൊണ്ട്‌ വേശ്യകൾ ഓടുന്നു 
എന്ത് കൊണ്ട് പോലീസ് പിന്നാലെ ഓടുന്നു 
എന്നതിന്റെ രഹസ്യം ആർക്കും അറിയില്ലായിരുന്നു 
മാസപ്പടിയ്ക് വേണ്ടിയാണെന്ന്  വിജയചന്ദ്രൻ പറഞ്ഞു നടന്നു 
വേശ്യകളുടെ കേസുകൾ മാത്രം വാദിക്കുന്ന വക്കീലിനു വേണ്ടിയാണെന്ന് 
വിജയൻ പിള്ള പറഞ്ഞു നടന്നു
ഒരു കാൾ 
ഓ, മനുവാണ് 
ഇന്ന് അവസാന ബസും പോയിരിക്കുന്നു 
അവനു അവസാന ബസ്സിലും പോകാൻ കഴിഞ്ഞില്ല 
അവൻ ഇതുവരെ എവിടെയായിരുന്നു?
നാലരയ്ക്ക് ശേഷം അവനെ കണ്ടില്ല 
ഇപ്പോൾ പറയുന്നു 
അവസാന ബസ്സും പോയെന്ന് 
എങ്കിൽ നേരെ ഇങ്ങോട്ട് പോന്നാൽ പോരെ ?
വിളിച്ചു അനുവാദം ചോദിക്കണോ?
വല്ല വെള്ളമടിയും ആയിരുന്നിരിക്കും 
വെള്ളമടി കഴിഞ്ഞു പോകുമ്പോൾ 
കൂടെ കുടിപ്പിച്ചവനെ കൂടി കൊണ്ട് പോകണ്ടേ?
ങാ, എന്തെലുംആകട്ടെ 
നടന്നു വരുമോ?
കെടന്നു വരുമോ?
ആവോ?
ഓ 
ഓട്ടോയിൽ വന്നു 
ഓട്ടോ വഴിയിൽ  കിടക്കുന്നു
ഇറങ്ങി ചെന്ന് കാശു കൊടുത്താൽ ഓട്ടോ പൊയ്കൊള്ളും 
അത് തന്നെ 
മനു വന്നു 
"ചേട്ടാ, കാശു കൊടുത്തെയ്ക്"
എന്തൊരു സ്നേഹം 
കാലുറയ്കുന്നില്ല 

------------------

 
പത്രത്തിൽ പൊതിഞ്ഞ പൈന്റ് കുപ്പി മേശമേൽ 
"ചേട്ടനു വേണ്ടി വാങ്ങിയതാ"
മനസ് നിറയെ സന്തോഷം തോന്നി 
അവൻ എനിക്കൊരു പൈന്റ് വാങ്ങികൊണ്ടുവന്നല്ലോ 
അവൻ തുണിയെല്ലാം അഴിച്ചു കളഞ്ഞ് 
പോയി കുളിച്ചു വന്നു 
ഒരു ലുങ്കി എടുത്ത് അറയിൽ ചുറ്റി 
കട്ടിലിൽ ധും എന്ന് കിടന്നു 
നല്ല കട്ടിലാണ് 
അല്ലെങ്കിൽ , തകർന്നു പോയേനെ  



---------------


ഞാൻ സന്തോഷത്തോടെ പത്രം നിവർത്തി 
ഒരു ലാർജ് മാത്രം പൈന്റ് കുപ്പിയിൽ അവശേഷിച്ചിരുന്നു 
എന്തിനീ കുപ്പി?
കൈവെള്ളയിൽ കൊണ്ട് പോരാമായിരുന്നല്ലോ 
ഒരു ലാർജ് എങ്കിൽ ഒരു ലാർജ് 
അത് വായിലേക്ക് കമഴ്ത്തി 
മനു അരയിൽ ചുറ്റി വെച്ച ലുങ്കി അഴിച് അയയിലിട്ടു 
അവന്റെ കൂടെ കിടന്നപ്പോൾ 
അവൻ ചിണുങ്ങി 
"ബസു പോയിട്ടല്ല, കുറെ നാളായല്ലോ 
  ചേട്ടന്റെ കൂടെ കിടന്നിട്ട് ,എന്ന് വിചാരിച്ചാ"



ഒള്ളതോ , കള്ളമോ , ആർക്കറിയാം ?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ