2014, ഡിസംബർ 1, തിങ്കളാഴ്‌ച

ബന്ധുക്കൾ

പ്രണയം 
പ്രണയം കൊണ്ടാവാഹനം 
ആവാഹനം 
അവൻ വന്നു , വിളിക്കാതെ 
വിളിക്കില്ലെന്നു പറഞ്ഞിരുന്നു 
അവനെന്നോട് പറഞ്ഞു , ഇനി വിളിക്കരുതെന്ന് 
ഇനി വിളിക്കരുത് 
വിളിക്കാൻ പാടില്ല 
വിളിക്കരുത് 
ഞാൻ വാക്കു കൊടുത്തു , ഇനി വിളിക്കില്ലെന്നു 
ഹും, സമയങ്ങൾ മാറുന്നു 
ഒരു സമയം , ഞാൻ വിളിച്ചില്ലെങ്കിലായിരുന്നു പരാതി 
അന്ന് അവനേറെ ആശ്രയിച്ചിരുന്നത് ,എന്നെയാണ് 
ബന്ധുക്കൾ , ശത്രുക്കൾ ആയിരുന്നു
ഒരു രൂപയ്കുപോലും അവനെന്നെ കാത്തിരുന്നു 
ബന്ധുക്കൾ അവനെ വെറുത്തു 
സുഹൃത്തുക്കൾ അവനെ വെറുത്തു 
അവനന്ന് ആരോടും ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ 
പണം , പണം , പണം .
തിരികെ കിട്ടാത്ത പണം 



അവനന്ന് ഏറെ കരഞ്ഞു 
അവനന്ന് എന്നെ കാത്തിരുന്നു 
അവനന്ന് പണം നല്കിയത് ഞാൻ മാത്രമായിരുന്നു 
അവനന്ന് ഏറെ സത്യം ചെയ്തു 
അവനെന്നും എന്റെതായിരിക്കുമെന്ന് 
അവനെന്നും എന്നോടൊപ്പം ആയിരിക്കുമെന്ന് 



എന്നെങ്കിലും എല്ലാ കടങ്ങളും വീട്ടുമെന്ന് 
എന്നെങ്കിലും പണം ഉണ്ടായാലും 
അവനെന്റെതുമാത്രമായിരിക്കുമെന്ന് 
ആശിക്കാനും പ്രതീക്ഷിക്കാനും 
ഒന്നുമില്ലാതിരുന്ന സമയം പറഞ്ഞ കാര്യങ്ങളൊന്നും 
അർഥം ഉള്ളതല്ലെന്നു , അവൻ പറഞ്ഞില്ല 


അവന്റെ സുന്ദരമായ ശരീരം എനിക്കായി അവൻ ഒരുക്കി വെച്ചു 
അത് മാത്രമാണ് എനിക്ക് തരാനായി 
അവന്റെ പക്കൽ ഉണ്ടായിരുന്നത് 
അത് ഞാൻ സസന്തോഷം സ്വീകരിച്ചു 



ഒരു നാൾ ഒരു ലോട്ടറിക്കാരൻ വന്നു 
ഞാനൊരു ലോട്ടറി എടുത്തു 
അതവനു കൊടുത്തപ്പോൾ 
ഞാൻ വെറുതെ പണം ചിലവാക്കിയതിനെ കുറിച്ച് 
അവൻ പരാതിപ്പെട്ടു 
എന്നാലടുത്ത ദിവസം
അവനെ കാണാതെ മടങ്ങേണ്ടി വന്നു 
പിന്നീടൊരിക്കലും അവനെ കാണാൻ കഴിഞ്ഞില്ല 
പലരും പറഞ്ഞ് പിന്നീടറിഞ്ഞു 
അവനു ഒരു ലക്ഷം രൂപ ലോട്ടറിയടിച്ചു 



പിന്നീട് കാണുമ്പോൾ അവൻ ബൈക്കിലായിരുന്നു 
പുതിയ ഡ്രെസ്സുകൾ 
പുതിയ പ്രസിദ്ധി 
പണം കടം കൊടുക്കും 
പലിശ കൃത്യമായിരിക്കണം 
അകമ്പടിക്കാളുകൾ 
കാണാൻ പതിവ് പോലെ ചെന്നപ്പോൾ 
കറുത്ത മുഖം 
എന്നെ കാണാനെന്നും പറഞ്ഞു വരരുത് 
ആളുകൾ എന്ത് വിചാരിക്കും 
നമ്മൾ ബന്ധുക്കൾ അല്ലല്ലോ 


ഇപ്പോൾ അവനു ബന്ധുക്കൾ ഉണ്ട് 
അകമ്പടിക്കാരുണ്ട് 
അച്ചായാ  , എന്നെ കിളവന്മാർ പോലും വിളിക്കൂ
ഓട്ടോയിലും ടാക്സിയിലുമേ സഞ്ചരിക്കൂ 
പണം വേണമെങ്കിൽ ചെക്കും പ്രോനോട്ടും വേണം 
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവനായി  ഈ ഞാനും 



ഞാനവനെ മറന്നു തുടങ്ങിയതായിരുന്നു 
ഒരു ദിവസം അവൻ വന്നു 
ഞാൻ മൈൻഡ് ചെയ്തില്ല 
ബ്ലേഡ്  അച്ചായന്മാരെ എന്തിനു മൈൻഡ് ചെയ്യണം
അമ്പതിനായിരം രൂപ വേണം , അത്യാവശ്യം 
പത്തു രൂപ പലിശ തരും 
ഒരു മാസത്തെ അവധി 
ഞാൻ കൊടുത്തതിനോന്നും കണക്കില്ല 
അന്ന് കൊടുത്തു 
അന്ന് അവനു ആവശ്യം ഉണ്ടായിരുന്നു 
ചെക്ക് വാങ്ങിയിട്ടല്ല 
പലിശ തന്നിട്ടല്ല 
പലിശ വാങ്ങിയിട്ടില്ല, ഇന്ന് വരെ ഒരുത്തനോടും 
ഞാൻ പറഞ്ഞു :ഇല്ല , പണമില്ല 
അവൻ വളരെ നിർബന്ധിച്ചു 
ഇടയ്കിടക്ക് പറഞ്ഞു :വേറെ കിട്ടാഞ്ഞിട്ടല്ല 
പഴയ സൗഹൃദം ഓർത്തിട്ടാണ് 
ഒരു ലാഭം എനിക്കായിക്കോട്ടേ , എന്ന് വിചാരിച്ചിട്ടാണ് 




ആ ഇടപാട് ഞാൻ ഒഴിഞ്ഞു 
പിന്നീട് കേട്ടത് 
നാടാകെ കടം 
അവൻ നാട് വിട്ടു , എവിടെയെന്നറിയില്ല 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ