2017, മേയ് 20, ശനിയാഴ്‌ച

അവൻ പൊയ്‌ക്കോട്ടെ -- 1

അവൻ പറഞ്ഞത് 
പട്ടീടെ കൂടെ കിടന്നാലും 
കുഷ്ടരോഗീടെ കൂടെ കിടന്നാലും 
എൻറെ കൂടെ കിടക്കില്ലെന്നായിരുന്നു 


ഞാൻ അവനോടു ചോദിച്ചില്ല 
എന്നോടൊപ്പം കിടക്കാമോ , എന്ന് 
പിന്നെ എന്തിനാ ഇങ്ങനെ ഒരു പ്രഖ്യാപനം 
അവൻറെ പറച്ചിൽ കേട്ടാൽ തോന്നും 
അവനോടു എന്നോടൊപ്പം കിടക്കാമോ എന്ന് 
ഞാൻ ചോദിച്ചെന്ന് 
നിങ്ങളും അങ്ങനെ വിചാരിച്ചു കാണും 
എന്നാൽ ഞാനങ്ങനെ ചോദിച്ചില്ല 
ഞാനങ്ങനെ ചോദിച്ചില്ല 
ചോദിച്ചില്ലെന്നത് ശരി , സത്യം 
ആഗ്രഹിച്ചു എന്നതും സത്യം 
അവനോടു ചങ്ങാത്തം കൂടാൻ ശ്രമിച്ചെന്നത് സത്യം 
എന്തിനാ അവനുമായി ചങ്ങാത്തം ?


എന്തിനാ ചങ്ങാത്തം ?
പലർക്ക് പലരോടു പലതാണുദ്ദേശം 
എനിക്ക് ബേബിയോട് സഹൃദം ഉണ്ട് 
ട്രഷറിയിൽ ചെന്നാൽ അതുകൊണ്ട് പ്രയോജനം ഉണ്ട് 
ബബിതയുമായി എനിക്ക് സൗഹൃദം ഉണ്ട് 
കെ എസ എഫ് ഈ യിൽ ചെന്നാൽ അതുകൊണ്ട് പ്രയോജനം ഉണ്ട് 
സാറാ വിത്സനുമായി എനിക്ക് സൗഹൃദം ഉണ്ട് 
ബാങ്കിൽ ചെന്നാൽ അതുകൊണ്ടുള്ള പ്രയോജനം അറിയാം 
എനിക്ക് രമേശ്കുമാറുമായി സൗഹൃദം ഉണ്ട് 
ചില സായാഹ്നങ്ങളിൽ അവനെ കൂടെക്കൊണ്ടുപോകാനാവുന്നത് 
അവനു ബസ് കിട്ടാത്തതുകൊണ്ടല്ല 
അവനു ഓഫീസിൽ കൂടുതൽ പണിയുള്ളതുകൊണ്ടുമല്ല 
( അവൻ വീട്ടിൽ പറയുന്നത് 
   ഓഫീസിൽ കൂടുതൽ ജോലിയുണ്ടായിരുന്നു 
   ബസ് കിട്ടിയില്ല 
   എന്നൊക്കെയാണ് )
സൗഹൃദം കാരണമാണ് 
ഞാൻ നിർബന്ധിച്ചാൽ അവൻ പോവില്ല 
രമേശ് കുമാർ വരുന്നതിനു മുൻപ് സൗഹൃദം 
ഒരു മുച്ചിറിയൻ ചെറുക്കനുമായിട്ടായിരുന്നു 
അവനുമായി സൗഹൃദം ലോട്ടറി ടിക്കറ്റിനു വേണ്ടിയായിരുന്നില്ല 
ലോട്ടറിടിക്കറ്റ് വിൽക്കുക എന്നത് അവന് ഞാനുമായുള്ള സൗഹൃദത്തിൻറെ  ഭാഗമായിരുന്നു 
അവനുമായുള്ള സൗഹൃദവും ലോട്ടറിടിക്കറ്റ് വാങ്ങലും 
അവനെ കൂട്ടിക്കൊണ്ടുപോകാനുള്ള അടവുമാത്രമായിരുന്നു , എനിക്ക് 



രമേശ് കുമാർ വന്നതോടെ  മുച്ചിറിയൻ ഭംഗിയില്ലാത്തവനായി 
മുച്ചിറിയനെ വേണ്ടാതെയായി 
ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നതിന് 
രമേശ്കുമാർ വിലക്കേർപ്പെടുത്തി 
അതോടെ മുച്ചിറിയൻ വരാതെയായി 
അതൊക്കെ അങ്ങനെയാണ് 



ഇന്ദിരയുടെ പതിമ്മൂന്നാമത്തെ കാമുകനായിരുന്ന രവി 
ജലജയെന്ന അവസാന കാമുകിയെ ഉപേക്ഷിച്ചിട്ടാണ് 
ഇന്ദിരയെ വളച്ചത് 
അവളുടെ പന്ത്രണ്ടാമത്തെ കാമുകൻ ഒരു പട്ടാളക്കാരനായിരുന്നു 
അവൻ അവൾക്ക് പണവും സമ്മാനങ്ങളും അയച്ചുകൊടുത്തിരുന്നു 
അതെല്ലാമുപേക്ഷിച്ചിട്ടാണ് 
ഒരുപണിയുമില്ലാതെ വായിനോക്കിനടന്ന അവൾ പ്രേമിച്ചത് 



എന്തിനാ ഇപ്പൊ ഇത് പറഞ്ഞതെന്ന് നിങ്ങൾ ചിന്തിക്കൂ 
ആണും പെണ്ണും തമ്മിലുള്ള ബന്ധം ഇങ്ങനെയൊക്കെയാണ് 
ഇതിനേക്കാളെത്രയോ ഭേദമാണ് ആണും ആണുമായുള്ള ബന്ധം 
ശരിയാണ് , ഇണപിരിയും 
ആണും പെണ്ണുമായാലും ഇണപിരിയില്ലേ ?
ആണും ആണും ഇണപിരിഞ്ഞാൽ 
നതിങ് ഹാപ്പൻസ് 
ആണും പെണ്ണുമായി ഇണപിരിഞ്ഞാലോ ?
ദി ഹെൽ അപ്‌സൈഡ് ഡൌൺ !



അതെ 
അവൻ പറഞ്ഞു 
പട്ടീടെ കൂടെ കിടന്നാലും 
കുഷ്ടരോഗീടെ കൂടെ കിടന്നാലും 
എന്നോടൊപ്പം കിടക്കില്ലെന്ന് 


വേണ്ട കിടക്കേണ്ട 
അവൻ പൊയ്‌ക്കോട്ടെ , അല്ലേ ? 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ