2017, മേയ് 25, വ്യാഴാഴ്‌ച

അതാണ് സ്വവർഗാനുരാഗം

ഫേസ് ബുക്ക് തുറന്നാൽ കാണുന്നത് കുറെ ഓരിയിടലുകളാണ് 
കഴുത കാമം കരഞ്ഞുതീർക്കുമെന്നത് കൊണ്ട് 
എന്താണുദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു 
ഇപ്പോൾ അറിയാം 
അതിൻറെ അർഥം അറിയാത്തവർ ഫേസ്  ബുക്കിൽ ഒരു അകൗണ്ട് തുറക്കുക 
ഫേസ്‌ബുക്ക് കാണുക 
അപ്പോൾ മനസിലാവും 


ഞാൻ പതിനാറു വയസ് , എനിക്കൊരു ചേട്ടനെ വേണം 
എനിക്ക് മുപ്പത്തിരണ്ട് വയസ് , എനിക്കൊരു അനിയനെ വേണം 
സാധാരണ കാണുന്ന നമ്പറുകളാണ് 
ഇതാണ് ഏറ്റവും മൈൽഡ് ആയ നമ്പർ 
ഇത് ഗ്രേഡ് കൂടിക്കൂടി പച്ചത്തെറിയിൽ വരുന്ന കാമാഭ്യർത്ഥനകൾ വരെ 
ഫേസ്‌ബുക്കിൽ കാണാം 
പച്ചയായ മാംസ വ്യാപാരം വരെ ഫേസ്‌ബുക്കിൽ കാണാം 
ചിലർ രണ്ടായിരം ആവശ്യപ്പെടുന്നു , പകരം സെക്സ് ലഭിക്കും 
ചിലർ രണ്ടായിരം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു . പകരം സെക്സ് ലഭിക്കണം 
അതായത് ആദ്യം പറഞ്ഞ ചേട്ടനും അനിയനും ഇപ്പോൾ വെറും ആൺവേശ്യയായി തുണിയുരിയുന്നു 



ഇതൊന്നും അനുരാഗവുമല്ല ; സ്വവർഗാനുരാഗവുമല്ല 
ഇത് വെറും വ്യഭിചാരമാണ് 
നിങ്ങളുടെ ഈ കരഞ്ഞുതീർക്കൽ 
ഞങ്ങൾ സ്വവർഗാനുരാഗികളെ വ്യഭിചാരികളായി തെറ്റിദ്ധരിക്കാൻ കാരണമാകുന്നു 
അതുകൊണ്ട് 
ഒരു അഭ്യർത്ഥനയുണ്ട് 
നിങ്ങളനുസരിക്കില്ലെന്നറിഞ്ഞുകൊണ്ടുതന്നെയാണ് പറയുന്നത് 
നിങ്ങൾ നിങ്ങളെ സ്വയം സ്വവർഗാനുരാഗികളായി ചിത്രീകരിക്കാതിരിക്കുക 



നോക്കൂ 
ഞാനൊരു സ്വവർഗാനുരാഗിയാണ് 
ഞാനിവിടെ എനിക്ക് ഒരാളെ വേണമെന്ന് വിളിച്ചുകൂകുന്നില്ല 
പണം നൽകാമെന്നോ , പണം വേണമെന്നോ വിളിച്ചുകൂകുന്നില്ല 
ഞാൻ മാത്രമല്ല 
എനിക്കറിയാവുന്ന വേറെയും സ്വവർഗാനുരാഗികളുണ്ട് 
ഞങ്ങളിൽ പലരും ഒരു സമയം ഒരാളുമായി മാത്രം ബന്ധം പുലർത്തുന്നവരാണ് 
ഒരു സമയം ഒരേ ഒരാൾ 
ലൈഫ് മുഴുവൻ ഒരേ ഒരാൾ എന്നതായിരുന്നു എൻറെ ആഗ്രഹം 
അത് നമ്മുടെ നാട്ടിൽ നടക്കില്ലല്ലോ 
അതുകൊണ്ട് ആദ്യത്തെ ചെക്കൻ ഗൾഫിൽ പോകുന്നതുവരെ 
അവൻ മാത്രമായിരുന്നു 
എൻറെ സ്വപ്‍നം 
എൻറെ പ്രേമം 
എൻറെ ലൈംഗികപങ്കാളി 
അവൻ ഗൾഫിൽ പോയതിനു ശേഷം വേറൊരാൾ ആ സ്ഥാനത്ത് വന്നു 
ആദ്യ ഭാര്യ മരിച്ചാൽ , രണ്ടാമതൊരു ഭാര്യ വരുംപോലെ 
ഒരാളെ ഇഷ്ടപ്പെടുന്നു 
അവനെ പ്രേമിക്കുന്നു 
അവനെ വളയ്ക്കുന്നു 
അവനെ സ്വന്തമാക്കുന്നു 
അവൻ ഒപ്പമുള്ളിടത്തോളം വേറൊരാൾ ഇല്ല 
അവനും വേറൊരാൾ ഉണ്ടാവില്ല 
അതാണ് സ്വവർഗാനുരാഗം 



അല്ലാതെ കാണുന്നവൻറെയൊക്കെ കാലിനിടയിൽ തപ്പുന്നതല്ല 
പണം ആവശ്യപ്പെടുന്നതും , പണം നൽകുന്നതുമല്ല 
അതിനൊക്കെ മറ്റെന്തെങ്കിലും പേരുപറയണം , പ്ലീസ് 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ