2017, മേയ് 27, ശനിയാഴ്‌ച

രണ്ടു പെണ്ണുങ്ങൾ -- 2

രണ്ടു പെണ്ണുങ്ങൾ 

ഞാൻ ജിത്തുവിനോടൊപ്പം ജിത്തുവിൻറെ മുറിയിൽ 
ജിത്തുവിൻറെ കട്ടിലിൽ ജിത്തുവിൻറെ കിടക്കയിൽ 
കിടക്കുകയായിരുന്നു 

ഞങ്ങളെന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു 
അവൻ പിണാറായിയുടെ ഫാനാണ് . അതുകൊണ്ടു തുടക്കം പിണറായി തന്നെ 
പിന്നെ എവിടെയെല്ലാം അലഞ്ഞെന്നോർമ്മയില്ല 
അവസാനം പറയാനൊന്നുമില്ലാതെ കിടന്നു 
അടുത്തടുത്തല്ലേ കിടക്കുന്നത് 
വാതിൽ പൂട്ടിയിട്ടൊന്നുമില്ല 
ചാരിയിട്ടേ ഉള്ളൂ 
അടക്കേണ്ട ആവശ്യമില്ലല്ലോ 
അവിടെയാണെങ്കിൽ അവൻറെ അമ്മയും സഹോദരിയുമേയുള്ളൂ 
അങ്ങനെ മിണ്ടാതെ കിടന്നപ്പോൾ ഞാനവന് നേരെ തിരിഞ്ഞു ഇടതുവശം ചരിഞ്ഞു അവനെ നോക്കി കിടന്നു 
അവൻ മലർന്നു കിടന്നു 
ഞാൻ ഇടതുകയ്യൂന്നി തലയുയർത്തിപിടിച്ചു അവനെ നോക്കി കിടന്നു 
ഞാൻ വലതുകൈവിരൽ കൊണ്ട് അവൻറെ നാസികയിലും ചുണ്ടിലും വരച്ചു കൊണ്ടിരുന്നു 
വേറൊന്നും ചെയ്തില്ല , കേട്ടോ 
ഡിയർ 
അവനെൻറെ സുഹൃത്തായിരുന്നില്ല 
അവനെൻറെ ക്ലാസ് മേറ്റ് ആയിരുന്നില്ല 
നിങ്ങൾക്കൊക്കെ അവനെ അറിയാം ; നമ്മടെ പ്രസന്നേടെ മകൻ 
ഞാനവനെ ആദ്യമായി ശ്രദ്ധിക്കുന്നത് അവൻ ബികോമിന് ചേർന്നപ്പോൾ ആണ് 
അവൻറെ നിറത്തിലും സൗന്ദര്യത്തിലും ഞാൻ വീണുപോയി 
കാമാതുരമായിത്തീർന്നു എൻറെ മനസ് 
അങ്ങനെ സമീപിച്ചാൽ അവനെന്നെ അടുപ്പിക്കില്ലെന്നറിയാവുന്നതുകൊണ്ട് 
അവനെ കാണുമ്പോൾ ഒന്ന് ചിരിച്ചും 
എപ്പോഴെങ്കിലും എന്തെങ്കിലും ഒരു വാക്കുരിയാടിയും 
അവനെ വലയിലാക്കാൻ വഴിയെന്തെന്നാലോചിച്ചും 
ഞാൻ നടന്നു 


നിങ്ങൾക്കറിയാമോ 
ഞാൻ മാത്രമല്ല ; യുഗങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന സാഫോയും 
എന്നെപ്പോലെ തേങ്ങിയിട്ടുണ്ട് 
ദൈവത്തെ വിളിച്ചു കേണിട്ടുണ്ട് 
എൻറെ മനസിപ്പോൾ ജിത്തുവിനുവേണ്ടി തേങ്ങി 
ദൈവത്തെ ഞാൻ വിളിച്ചുകേണു 
ദൈവം ദയാമയനാണല്ലോ ; അദ്ദേഹഹം ഒരു വഴിയൊപ്പിച്ചുതന്നു 
ഒരു ദിവസം ഉച്ചക്ക് ഞങ്ങൾ കണ്ടുമുട്ടുന്നു 
ചായകുടിക്കാമെന്ന് ഞാൻ 
ഫ്രഷ് ലൈം മതിയെന്നവൻ 
അങ്ങനെ ഫ്രഷ് ലൈം കുടിക്കാനെത്തിയത് ബാറിൽ 
ഞാൻ ചോദിച്ചു ഓരോ പെഗ് ?
ബിയർ മതിയെന്നവൻ 
അങ്ങനെ ഓരോ ബിയർ , ഡിയർ 
ഓരോ ബിയർ കഴിച്ചു പൊറോട്ടയും ചില്ലി ചിക്കണും കഴിച്ചു 
അവൻ വളരെ സ്മൂത്ത് 
ഞങ്ങൾ മാറ്റിനിക്ക് കയറി 
ഞങ്ങൾ തൊട്ടുതൊട്ടിരുന്നു 
ഞങ്ങൾ മുട്ടിമുട്ടിയിരുന്നു 
അങ്ങനെ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം 
ഞങ്ങളുടെ സൗഹൃദത്തിന് ചോദനം എനിക്കവനോടുള്ള കാമാതുരതയാണെങ്കിലും 
ആവണതറിയാമെങ്കിലും ഇല്ലെങ്കിലും 
എൻറെ നോട്ടത്തിലോ വാക്കിലോ പ്രവർത്തിയിലോ കാമാതുരത പ്രകടമായിരുന്നില്ലെന്നെനിക്കുറപ്പുണ്ട് 
തികച്ചും മാതൃകാ സൗഹൃദമായിരുന്നു ഞങ്ങളുടേത് എന്ന് 
ഞാൻ വിശ്വസിക്കുന്നു 


എൻറെ പൊന്നേ 
ഞങ്ങടെ മുറിയിലേക്ക് പ്രസന്ന ചാടിക്കയറി വന്നു 
പിന്നിൽ അവളുടെ മകളുമുണ്ട് 
"എന്തോന്നാ അവൻറെ മുഖചിത്ര കാണാൻ? "
"എന്തോന്നാ അവൻറെ മുഖത്തിത്ര വരക്കാൻ ?"
"ഇതൊന്നും ഇവിടെ നടക്കത്തില്ല "
"ഇത് പറേണം പറേണം എന്ന് കുറച്ചുനാളായി വിചാരിക്കുന്നു "
"അവനെ ഇതിനൊന്നും കിട്ടുകേല ; അവൻറെ അച്ഛനറിഞ്ഞാൽ അവിടെ വന്ന് നിങ്ങടെ കഴുത്തിന് കുത്തിപ്പിടിക്കും . പിന്നെന്തൊക്കെ നടക്കുമെന്ന് ദൈവത്തിനെ അറിയൂ "

ഞങ്ങൾ രണ്ടും കണ്ണുമിഴിച്ച് അവളെ നോക്കി കിടന്നു 
ഇത്ര തുള്ളാനിവിടെ ഇപ്പോൾ എന്ത് സംഭവിച്ചു?
"തുണി പിടിച്ച് നേരെയിടെടാ " പ്രസന്ന ജിത്തുവിനോട് ആജ്ഞാപിച്ചു 
അവൻറെ തുടയിൽ നിന്നും ഊർന്നു പോയ തുണിയാണോ പ്രശ്‍നം ?
അത് ഞാൻ കണ്ടിരുന്നില്ല 
ഹാ അവൻറെ സുന്ദരമായ തുട കാണാനുള്ള അവസരമാണ് നഷ്ടമായത് !


"എന്താ , എഴുന്നേറ്റ് പോകരുതോ ?" പ്രസന്ന എന്നോട് ചോദിച്ചു 
ഞാൻ എഴുനേറ്റു വാതിൽ കടന്ന് പുറത്തിറങ്ങി 
ജിത്തു എഴുന്നേറ്റ് വന്നു 
"നീയെവിടെ പോവാടാ ?" അവൾ അവനെ കൈപിടിച്ചുതടഞ്ഞു 
അവൻ പിടിവിടുവിച്ച് എന്നോടൊപ്പം വന്നു 
" നിൻറെ അച്ഛനിങ്ങു വരട്ടെടാ "  പ്രസന്ന ഭീഷണിപ്പെടുത്തി 
ഞങ്ങൾ കൈകോർത്ത് നടന്നു 
കുന്നിൻ മുകളിൽ കയറി പറങ്കിമാവിൻ കൊമ്പിൽ കയറിയിരുന്നു 
സന്ധ്യയായപ്പോൾ പറങ്കിമാവിൽനിന്നിറങ്ങി
അടിവാരത്തിലെ ദേവീക്ഷേത്രത്തിലേക്ക് നടന്നു 
ക്ഷേത്രനടയിൽ നിന്ന തങ്കമണി പതിവില്ലാതെ സിനിമാസ്കോപ്പ് ചിരി ചിരിച്ചു 
അടുത്തെത്തിയതും തങ്കമണി ചോദിച്ചു :" പാര്യേം പർത്താവും കൂടെ അമ്പലത്തിലേക്കായിരിക്കും ?"
ഞാനൊരു മറുപടി പറഞ്ഞു 
തങ്കമണിയുടെ മുഖം വിളറി 
"യ്യോ ഞാനല്ല പറഞ്ഞത് , അവൻറെ  അമ്മയാ പറഞ്ഞത് ഭാര്യയും ഭർത്താവും കൂടി വിരുന്നിനു പോയിരിക്കയാണെന്ന് "
പക്ഷെ , അതൊരു തങ്കമണിയുടെ വായിലൊതുങ്ങിയില്ല 
ഞങ്ങൾ നാട്ടിലെല്ലാവർക്കും ഭാര്യയും ഭർത്താവുമായി 
നാട്ടിലെല്ലാവരും അവനെ എൻറെ ഭാര്യയായി കണ്ടു 
ഞങ്ങൾക്ക് മുന്നിൽ രണ്ടു മാർഗ്ഗങ്ങൾ അവശേഷിച്ചു 
ഒന്ന് : ഞങ്ങളിനി ഒരിക്കലും കാണരുത് ; സംസാരിക്കരുത് 
(അങ്ങനെ ചെയ്‌താൽ പേരുദോഷം മാറുമോ?, ഇല്ല )
രണ്ട് : ഞങ്ങൾ സൗഹൃദം തുടരുക 
(അങ്ങനെ ചെയ്‌താൽ പേരു ദോഷം മാറുമോ ? ഇല്ല )
ഞങ്ങളുടെ പേരുദോഷം മാറില്ല , എന്നതാണ് കോമൺ ഡിനോമിനേറ്റർ 
എഛ് സി എഫ് 
എങ്കിൽ പിന്നെ സൗഹൃദം തുടരുന്നതല്ലേ നന്ന് 
അതേ , എന്നതായിരുന്നു അവൻറെ തീരുമാനം ; എൻറെയും 


അങ്ങനെ ഞങ്ങൾ ഭാര്യാഭർത്താക്കന്മാരാകുന്നതിനും മുൻപ് തന്നെ 
അങ്ങനെ അറിയപ്പെട്ടു 
അതുകൊണ്ട് അങ്ങനെ ജീവിക്കാൻ ഞങ്ങൾ തീരുമാനിച്ചു 
നനഞ്ഞാൽ പിന്നെ കുളിരില്ലല്ലോ 
അവൻ പഠിക്കുകയാണെങ്കിലും എനിക്കൊരു വരുമാനമുണ്ടല്ലോ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ