ഞാനയാളെ യാദൃശ്ചികമായി പരിചയപ്പെട്ടതാണ്
ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് അയാൾ
അയാൾ അയാളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും തന്നു
മൊബയിൽ നമ്പർ തന്നു
ഫോട്ടോ തന്നു
എന്നതാ സാധനം !
സൂപ്പർ !!
കണ്ടു
സംസാരിച്ചു
കൊണ്ടുപോയി
ഫ്രൈഡേ ഈവനിംഗിൽ കൊണ്ടുപോയി
മണ്ടേ മോണിങ്ങിൽ തിരികെയെത്തിച്ചു
അവനെന്നെ അങ്ങിഷ്ടമായി
ഹായ് , എനിക്കവനെയുംഇഷ്ടമായി
ജീവിതം എത്ര സന്തോഷകരമായ അനുഭവമാണ്
അവൻറെ സ്‌കൂളിലെ ടീച്ചറാണ് ജെസ്മി
കൊള്ളാം , നല്ല ഉരുപ്പടിയെന്ന് ഏതൊരു ആണും സമ്മതിക്കും
മാത്യു സാറിനും അങ്ങനെ തോന്നി
വിനാശകാലേ വിപരീത ബുദ്ധി എന്ന് പറഞ്ഞാൽ മതിയല്ലോ
രണ്ടുപേരും ഒരേ സ്‌കൂളിലെ അദ്ധ്യാപകർ
രണ്ടുപേർക്കും ശമ്പളമുണ്ട്
ആലോചിച്ചു നോക്കിയേ !
രണ്ടുപേരുംകൂടി
നല്ല അടിപൊളി ജീവിതമായിരിക്കും , അല്ലേ ?
അതേ
അവരങ്ങനെ വിശ്വസിച്ചു
അവർ വിവാഹിതരായി
നാലുവർഷം കൊണ്ട് മൂന്നുപിള്ളേരെ ഉണ്ടാക്കി
ഇപ്പൊ സാറന്മാര് രണ്ടുപേരും തമ്മിൽ മിണ്ടൂല്ല
ജെസ്മിയും പിള്ളേരും ഒരു വീട് വാടകക്ക് എടുത്ത് കഴിയുന്നു
മാത്യു സാർ സ്വന്തം വീട്ടിൽ കഴിയുന്നു
ഞങ്ങൾ വിവാഹിതരായില്ലായിരിക്കാം
ഞങ്ങൾ നാലുവർഷം കൊണ്ട് മൂന്നു പിള്ളേരെ ഉണ്ടാക്കിയില്ലായിരിക്കാം
ഞങ്ങൾ സ്ഥിരമായി ഒരുമിച്ചു കഴിഞ്ഞിട്ടില്ലായിരിക്കാം
പക്ഷെ ഞങ്ങളിപ്പോഴും ഹാപ്പിയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ